ചുവന്ന മഹാനദി

ചരിത്രം നിര്‍മ്മിച്ചതും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നതും രാജാക്കന്‍മാരും നേതാക്കന്‍മാരുമല്ല. പൊരുതുന്ന ജനവിഭാഗങ്ങളുടെ സംഘബോധവും ഇച്ഛാശക്തിയുമാണ്. അതിനാണ് ഇപ്പോള്‍ ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്.

പാര്‍ട്ടിയും കൊടിയുടെ നിറവുമൊന്നും ജനങ്ങള്‍ക്ക് പ്രശ്‌നമല്ല എന്ന് മുംബൈയും ലഖ്‌നൗവുമെല്ലാം തെളിയിക്കുന്നു. തങ്ങളുടെ പക്ഷത്ത് ആരു നില്‍ക്കുന്നു എന്നേ ജനങ്ങള്‍ നോക്കുന്നുള്ളൂ. അവര്‍ക്ക് പൊറുതിമുട്ടിയിരിക്കുന്നു. കൂടെ നില്‍ക്കാന്‍, സമരം നയിക്കാന്‍ ഓരോ സ്ഥലത്തും രാഷ്ട്രീയ ദിശാബോധവും ഇച്ഛാശക്തിയുമുള്ള 10 പേരെയെങ്കിലും കിട്ടിയാല്‍ അവര്‍ സമരരംഗത്തിറങ്ങും.

ഒന്നും നടക്കില്ലെന്ന് ഉറപ്പിക്കേണ്ട. എല്ലാം തുടങ്ങാന്‍ ഒരു ചുവട് മതി…
….read more

Advertisements

നമുക്കിടയിലെ ചോരക്കൊതിയന്മാര്‍

Syam…im worried about this video..is it fake? do u hv any source to find it out? has it been created to panic the nonhindus? a muslim familybfriend of mine forwared it…how come they get such videos? And the popular media like channels and newspapers are silent upon this. ? ..

യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എയ്ക്ക് സഹപാഠിയായിരുന്ന ഒരു പെണ്‍കുട്ടിയുടെ വളരെ ആശങ്കയോടെയുള്ള ചോദ്യമാണിത്. അവര്‍ പരാമര്‍ശിച്ച വീഡിയോയും അതിനൊപ്പമുള്ള കുറിപ്പും എനിക്കു നേരത്തേ തന്നെ ലഭിച്ചിരുന്നു. പൊട്ടത്തരം ആണെന്ന് അറിയാവുന്നതു കൊണ്ട് അവഗണിച്ചു. പക്ഷേ, കൂട്ടുകാരിയുടെ ചോദ്യം എന്നെ അമ്പരപ്പിച്ചു. ആ അമ്പരപ്പാണ് ഈ കുറിപ്പിന് പ്രേരകം.
….read more

ഗസല്‍ മാന്ത്രികനൊപ്പം…

‘ഹോട്ടോം സെ ചൂ ലോ തും
മേരാ ഗീത് അമര്‍ കര്‍ ദോ’

-ജഗ്ജിത് സിങ്ങിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളിലൊന്ന്. കാല്‍ നൂറ്റാണ്ട് മുമ്പുള്ള ഓര്‍മ്മകളുടെ പിന്നാമ്പുറത്തേക്കാണ് ഈ പാട്ട് എന്നെ കൊണ്ടുപോയത്. യൂണിവേഴ്‌സിറ്റി കോളേജിലെ ഡിഗ്രി പഠന കാലത്ത് ഇടയ്ക്കിടെ ഞങ്ങളെ കാണാന്‍ വരുമായിരുന്ന രാജേഷിനെ -ഇപ്പോഴത്തെ ചലച്ചിത്ര പിന്നണി ഗായകന്‍ രാജേഷ് വിജയ് -പിടിച്ചിരുത്തി സുഹൃത്ത് സൊഹെയ്ല്‍ മിര്‍സയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ പാടിപ്പിച്ചിരുന്ന പാട്ട്. സദസ്സിലുണ്ടായിരുന്ന ഒട്ടുമിക്കവര്‍ക്കും കാണാപ്പാഠം.

ഈ പാട്ടിന്റെ ജനപ്രീതി അനുപ് ജലോട്ടയ്ക്ക് നന്നായി അറിയാം. അതുകൊണ്ടാണല്ലോ തന്നോടൊപ്പം പാട്ട് ഏറ്റുപാടാന്‍ സദസ്സിനോട് ആവശ്യപ്പെട്ടത്. സദസ്യര്‍ നന്നായി പാടുകയും ചെയ്തു. ‘ആപ് ഇത്‌നാ അച്ഛാ ഗാതെ ഹോ തൊ മുഝെ ക്യോം ബുലായാ? അഗലി ബാര്‍ ആപ് ഗായിയെ, മൈ സുന്‍നെ ആവൂങ്കാ’ -നിങ്ങള്‍ ഇത്രയും നന്നായി പാടുമെങ്കില്‍ പിന്നെ എന്തിനാണ് എന്നെ വിളിച്ചത്, അടുത്ത തവണ നിങ്ങള്‍ പാടൂ ഞാന്‍ കേള്‍ക്കാന്‍ വരാം. സദസ്യര്‍ നല്‍കിയ പിന്തുണയ്ക്ക് പാതി കളിയായും പാതി കാര്യമായും ഗായകന്റെ അനുമോദനം.
….read more

വിനാശകാലേ വിപരീതബുദ്ധി

ത്രിപുരയിലെ തോല്‍വി മണിക് സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണോ? തിരഞ്ഞെടുപ്പിനു ശേഷമുള്ള കണക്കുകൂട്ടലുകള്‍ക്കു ശേഷം അതെ എന്ന ഉത്തരം നല്‍കാനാണ് എനിക്കിഷ്ടം. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ വിലയിരുത്താതെ കടുംപിടിത്തവുമായി മുന്നോട്ടു പോകുന്ന പ്രകാശ് കാരാട്ടിനൊപ്പം മണിക് സര്‍ക്കാര്‍ നിലയുറപ്പിച്ചു. കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുള്ള ബന്ധവും വേണ്ടെന്നു വാശിപിടിച്ചു. പക്ഷേ, കോണ്‍ഗ്രസ്സിനെ കൂടെ നിര്‍ത്തിയിരുന്നുവെങ്കില്‍ ത്രിപുരയില്‍ ഇത്തവണയും മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേനേ. വെറുതെ പറയുന്നതല്ല, കണക്കുകള്‍ പറയുന്നതാണ്.

വിനാശത്തിലേക്കു നയിക്കുന്ന വിപരീതബുദ്ധി തിരുത്താന്‍ സി.പി.എമ്മിന് ഇപ്പോഴും അവസരമുണ്ട്. 2019 കഴിഞ്ഞാല്‍ ചിലപ്പോള്‍ ഇനി അവസരം കിട്ടിയില്ലെന്നു വരും. ഓര്‍ക്കുക. ചരിത്രം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ആദ്യം പ്രഹസനമായി, പിന്നീട് ദുരന്തമായി, ഒടുവില്‍ ദുഃസ്വപ്‌നമായി.
….read more

പരാജിതനൊപ്പം…

ബി.ജെ.പി. നടത്തിയ ആസൂത്രിത പ്രചാരണത്തിന്റെ ഫലമായി തന്നെയാണ് ‘മണിക് സര്‍ക്കാര്‍ നല്ല മനുഷ്യനാണെങ്കിലും മാറ്റത്തിനു സമയമായി’ എന്ന ചിന്ത ജനങ്ങളില്‍ ഉടലെടുത്തത്. ബി.ജെ.പി. പറഞ്ഞതു വല്ലതും നടക്കുമോ എന്നു പരീക്ഷിച്ചു നോക്കിയതുമാവും. അതിനാല്‍ത്തന്നെ പറഞ്ഞതെല്ലാം നടപ്പാക്കിയില്ലെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ കനത്ത തിരിച്ചടി ബി.ജെ.പി. നേരിട്ടേക്കാം. കേന്ദ്ര സര്‍ക്കാര്‍ ത്രിപുരയെ കാര്യമായി താലോലിക്കേണ്ടി വരും.

4 തവണ തുടര്‍ച്ചയായി ത്രിപുരയുടെ മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ എന്ന മനുഷ്യന്റെ ലളിത ജീവിതം അത്ഭുതപ്പെടുത്തും. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി എന്ന വിളിപ്പേര് അദ്ദേഹത്തിന്റെ നിഷ്ഠയ്ക്ക് തെളിവാണ്. ഇപ്പോള്‍ അദ്ദേഹം ദരിദ്രനായ മുന്‍ മുഖ്യമന്ത്രിയാണ്. ത്രിപുരയിലെ ചുവന്ന സൂര്യന്‍ അസ്തമിക്കുമ്പോള്‍ മണിക് സര്‍ക്കാര്‍ തെരുവിലേക്കിറങ്ങുകയാണ്, തല ചായ്ക്കാന്‍ പുതിയൊരിടം തേടി. കൃഷ്ണനഗറിലെ പഴയ തകര ഷെഡ്ഡായിരിക്കുമോ ഇനി അദ്ദേഹത്തിന്റെ പാര്‍പ്പിടമാവുക?
….read more

യഥാര്‍ത്ഥ കലാകാരന്മാര്‍!!

‘നാടകം ഇന്ന് പുറത്താണോ?’ -നേരത്തേ അവിടുണ്ടായിരുന്ന സുഹൃത്തിനോട് ചോദിച്ചു. ‘ഹേയ് അല്ല, നാടകം അകത്തു തന്നെയാണ്. ചമയമിടുന്നത് നമ്മളെ കാണിക്കുകയാണ്’ -മറുപടി കേട്ടിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല. അല്പനേരം അവരെത്തന്നെ നോക്കിനിന്നു. സ്ത്രീ വേഷമണിയുന്നതും പുരുഷന്മാര്‍ തന്നെ. അവരും തുറന്ന സ്ഥലത്ത് വേഷം മാറുന്നതു കണ്ടപ്പോള്‍ അടുത്തു നിന്നയാള്‍ക്ക് വൈക്ലബ്യം -അദ്ദേഹം അല്പം വൈകിയാണ് വന്നത്. പാവം വിചാരിച്ചു മുന്നിലുള്ളത് യഥാര്‍ത്ഥ സ്ത്രീകളാണെന്ന്! അത്രയ്ക്കു മികച്ചതായിരുന്നു ചമയം. സ്ത്രീകള്‍ സാരിയുടുക്കുന്നതിനെക്കാള്‍ മനോഹരമായി അവര്‍ ഞൊറിഞ്ഞുടുത്തു. ഒരുങ്ങി വന്നപ്പോള്‍ യഥാര്‍ത്ഥ സ്ത്രീകള്‍ തോറ്റുപോകുന്ന ഭംഗി. ഒരുക്കം കഴിഞ്ഞു വേദിയിലേക്ക്.
….read more

ആറ്റുകാലിലെ മദാമ്മപ്പെരുമ

2009ലെ ആറ്റുകാല്‍ പൊങ്കാലയില്‍ 25 ലക്ഷം പേര്‍ പങ്കെടുത്തുവെന്ന ലോക റെക്കോഡ് എങ്ങനെ വന്നു? ഗിന്നസുകാര്‍ എന്തായാലും ഇവിടെ വന്ന് എണ്ണിനോക്കിയിട്ടില്ലെന്ന് ഉറപ്പ്. ഈ ലോക റെക്കോഡ് ഒപ്പിച്ചുകൊടുത്തത് ഭക്തയായ ഒരു മദാമ്മയാണെന്ന് പലര്‍ക്കുമറിയില്ല. തിരുവനന്തപുരത്തെ പത്രക്കാരും അതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.

ആറ്റുകാലമ്മയോടുള്ള ഭക്തിയുടെ പേരിലാണ് ഇതൊരു റെക്കോഡല്ലേ എന്ന ചിന്ത ഡയാന്‍ എല്‍കിന്‍സ് ജന്നറ്റ് എന്ന മദാമ്മയില്‍ ഉടലെടുത്തത്. അത് യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. ലോക റെക്കോഡുള്ള ഒരു വിഷയത്തില്‍ ഡോക്ടറേറ്റുള്ള വ്യക്തി എന്ന ഖ്യാതി ഇപ്പോള്‍ ഡയാന് സ്വന്തം. പക്ഷേ, അവര്‍ പറയുന്ന കണക്കുകള്‍ ശരിയാണോ?
….read more