നിയന്ത്രണം വരുന്ന വഴികള്‍!!

നുമ്മടെ റിപ്പോര്‍ട്ടര്‍ ടീവിലെ കോട്ടയം പ്രതിനിധിയും ചീഫ് റിപ്പോര്‍ട്ടറുമായ സനില്‍ ഫിലിപ്പിന് കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ദേശാഭിമാനിക്കാരനായ എസ്.മനോജും സെക്രട്ടറിയും മംഗളംകാരനുമായ ഷാലു മാത്യുവും ചേര്‍ന്നു കൊടുത്ത കത്ത് അഥവാ മുന്നറിയിപ്പ് അഥവാ കാരണം കാണിക്കല്‍ നോട്ടീസാണിത്.
….read more

Advertisements

2 thoughts on “നിയന്ത്രണം വരുന്ന വഴികള്‍!!

 1. സംഭവമൊക്കെ കൊള്ളാം… പകർപ്പിൽ മഞ്ഞവരയിട്ട്‌ ജനറൽ റിപ്പോർട്ടിങ്ങിന്‌ സംസ്ഥാന ടി വി അവാർഡ്‌ മേടിക്കുന്നത്ര ധാർമ്മികപ്രശ്നമുണ്ടോന്നൊരു സംശയം

  Like

  1. അബ്‌ജ്യോത് സഖാവേ..

   മറുപടി പറയണോ എന്നു പലവട്ടം ആലോചിച്ചു. പിന്നെ, ആകാമെന്നു വെച്ചു. താങ്കളുടെ കമന്റില്‍ ഞാന്‍ അവാര്‍ഡ് ഒപ്പിച്ചെടുത്തു എന്ന ധ്വനി എനിക്കു ഫീല്‍ ചെയ്തു.

   ഞാന്‍ വലിയ ആളൊന്നുമല്ല. വിഷ്വല്‍ മീഡിയയിലേക്കു വന്ന ശേഷം ചെയ്ത രണ്ടാമത്തെ വാര്‍ത്തയ്ക്കു തന്നെ എനിക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അതു പൊട്ടക്കണ്ണന്റെ മാവേലേറാണ് എന്ന് വിശ്വസിക്കുന്നയാള്‍ തന്നെയാണ് ഞാന്‍. അതിനാല്‍തന്നെയാണ് അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ സന്തോഷത്തെക്കാളേറെ നടുക്കം രേഖപ്പെടുത്തിയത്. ചെറുതായൊന്നു ബോധം കെടുകയും ചെയ്തു. പക്ഷേ, ആ ടി.വി. അവാര്‍ഡ് വാര്‍ത്തകൊണ്ടു മാത്രമല്ല ശ്യാംലാല്‍ എന്ന ജേര്‍ണലിസ്റ്റ് വിലയിരുത്തപ്പെടുന്നത് എന്ന് വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ.

   മാധ്യമപ്രവര്‍ത്തനം തുടങ്ങിയിട്ട് 19 വര്‍ഷമായി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലെ കേരളത്തിലെ വാര്‍ത്താചരിത്രം എഴുതുകയാണെങ്കില്‍ ശ്യാംലാലിന്റേതായി കുറഞ്ഞത് 5 വാര്‍ത്തയെങ്കിലുമുണ്ടാവും -എസ്.എന്‍.സി. ലാവലിന്‍ സി.എ.ജി. റിപ്പോര്‍ട്ട് അടക്കം. പിന്നെ, താങ്കള്‍ പറഞ്ഞ മഞ്ഞവരയിട്ട വാര്‍ത്ത. ഒരു വാര്‍ത്ത വിജയിക്കുന്നത് അതിന് പോസിറ്റീവ് റിസള്‍ട്ട് ഉണ്ടാവുമ്പോഴാണ്. ഇന്ന് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാവുന്നുണ്ടെങ്കില്‍ അതിനു കാരണം ആ വാര്‍ത്തയാണെന്നു നിസ്സംശയം പറയാം. കൊളംബോയ്ക്കു വേണ്ടി ഇവിടെ കണ്‍സള്‍ട്ടന്‍സി രൂപത്തില്‍ വന്ന് വിഴിഞ്ഞത്തെ വിഴുങ്ങാന്‍ നിന്ന ഐ.എഫ്.സി. എന്ന തട്ടിപ്പ് പ്രസ്ഥാനം പുറത്തായത് ആ വാര്‍ത്ത കാരണമാണ്.

   മഞ്ഞ വരയ്ക്കും ശക്തിയുണ്ട്. ഉപയോഗിക്കാനറിയുന്നവര്‍ ഉപയോഗിക്കേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍. അത്രേയുള്ളൂ.

   ഇപ്പോള്‍ ഞാന്‍ ഒരു സ്ഥാപനത്തിലും ജോലി ചെയ്യുന്നില്ല. പക്ഷേ, കഴിഞ്ഞ മൂന്നു മാസത്തിനിടെ ഏറ്റവുമധികം ചര്‍ച്ച ചെയ്തത് ഈയുള്ളവന്റെ വാര്‍ത്തയാണ് -‘Why don’t you clear out these bastards!’

   വെറുതെ എന്നെ ‘തന്നെപ്പുകഴ്ത്തുന്ന പൊണ്ണപ്പോഴന്‍’ ആക്കല്ലേ..

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s