COPYCAT

ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്ക് പകര്‍പ്പവകാശമില്ല. പകര്‍പ്പവകാശം വേണമെന്ന് അവകാശപ്പെടാനുമാവില്ല. പക്ഷേ, ഒരാളുടെ കുറിപ്പ് പകര്‍ത്തുമ്പോള്‍ അയാള്‍ക്ക് ക്രഡിറ്റ് കൊടുക്കുക എന്നത് മിനിമം മാന്യതയാണ്. മറ്റൊരാളുടെ പോസ്റ്റ് സ്വന്തമാക്കി അഭിമാനിക്കുന്നത് പിതാവിന്റെ സ്ഥാനത്ത് ശൂന്യത നിലനില്‍ക്കുന്നവര്‍ മാത്രമേ ചെയ്യുകയുള്ളൂ.
….read more

Advertisements

8 thoughts on “COPYCAT

  1. പുതിയ വിദ്യാഭ്യാസ മന്ത്രിയെ കുറിച്ചുള്ള “ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍” എന്ന താങ്കളുടെ ലേഖനം കോപ്പി ചെയ്ത ഒരു വ്യക്തിയാണ് ഞാന്‍. നവ മാധ്യമങ്ങളില്‍ ചില വിഷയങ്ങളെ കുറിച്ച് (പലപ്പോഴും രാഷ്ട്രീയ വിഷയങ്ങള്‍) ചര്‍ച്ച ചെയ്യുമ്പോ നമ്മുടെ വാദത്തിനെ ശരി വെക്കുന്ന നിങ്ങളെ പോലെ ആള്‍ക്കാര്‍ വ്യക്തമായി വിശദീകരിച്ച ചില പോസ്റ്റുകള്‍, ചില എഴുത്തുകള്‍ ഞാന്‍ കോപ്പി ചെയ്യാറുണ്ട്. ആവേശം മൂത്ത സമയം ആണേല്‍ ചിലപ്പോ ക്രെഡിറ്റ്‌ വെക്കാനും മറന്നു പോകാറുണ്ട്… പക്ഷെ ഒരിക്കലും അത് എന്റെതാണ് എന്ന് അവകാശ വാദം ഉന്നയിക്കാറില്ല…

    അതും മോഷണമായി പോയെങ്കില്‍ ക്ഷമിക്കുക… നില്‍ക്കക്കള്ളിയില്ലാതെ ചെയ്തു പോകുന്നതാണ്…

    Like

    1. അത് താങ്കള്‍ക്ക് എടുക്കാം. വിരോധമില്ല. ക്രെഡിറ്റ് തന്നില്ലെങ്കില്‍ പരാതിയുമില്ല. സദുദ്ദേശ്യത്തിലല്ലേ? പക്ഷേ, വേറെ ചിലരുണ്ട്. സ്വന്തമാക്കി അഭിമാനിക്കും! എന്നിട്ടു നമ്മളെ അപമാനിക്കും!!

      Like

  2. plagiarism checker സോഷ്യൽ മീഡിയയിൽ വയ്കേണ്ട കാലം അതിക്രമിച്ചു

    Like

  3. ബ്ലോഗില്‍ നിന്നും കോപ്പിയെടുക്കുന്നത് തടയാനാകും. അതിന് ടെക്സ്റ്റ് ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ചില കോഡുകള്‍ ലഭിക്കും. അവ ലഭിക്കുന്ന ആദ്യാക്ഷരി പോലുള്ള ബ്ലോഗുകളില്‍ ചെന്ന് എച് ടി എം എല്‍ ലിങ്ക് കോപ്പി പേസ്റ്റ് ചെയ്ത് നമ്മുടെ ബ്ലോഗ് ടെംപ്ലേറ്റില്‍ ഉപയോഗിച്ചാല്‍ ഈ ബ്ലോഗില്‍ നിന്നുള്ള കോപ്പി പേസ്റ്റ് രോഗികളെ നിയന്ത്രിക്കാനാകും..ശ്യാമേട്ടാ

    Like

    1. എന്നാലും സോഴ്സ് കോഡ് ഉപയോഗിച്ച് വേണേല്‍ പകര്‍ത്താം. അല്പം മെനക്കെടണം എന്നേയുള്ളൂ.

      Like

  4. ഞാനും കണ്ടിട്ടുണ്ട് ., താങ്കളുടെ വരികൾ മറ്റുള്ളവരുടെ ടൈം ലൈനിൽ
    ഞാൻ സൂചിപ്പിച്ചപ്പോൾ സമ്മതിച്ചു 🙂

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s