വിവാദയോഗം

യോഗ എന്നത് വളരെ ഉദാത്തമായ ഒരു ജീവിതരീതിയാണ്. ആധുനിക മനുഷ്യന്‍ നേരിടുന്ന പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരമുണ്ടാക്കാന്‍ യോഗയുടെ അച്ചടക്കത്തിനു കഴിയും. എന്നാല്‍, യോഗ എന്നാല്‍ ഇന്ന് ബാബാ രാംദേവ് എന്ന അള്‍ട്രാ മോഡേണ്‍ സംന്യാസിയാണ്. എന്തും പണമുണ്ടാക്കാനുള്ള ഉപാധിയായി കാണുന്ന മനുഷ്യന്റെ കച്ചവടതൃഷ്ണയുടെ ഉത്തമോദാഹരണമാണ് അദ്ദേഹം. വമ്പന്‍ യോഗാ സദസ്സുകള്‍ സംഘടിപ്പിച്ച് ജനസ്വാധീനം ഉറപ്പിച്ച രാംദേവ് അതുപയോഗിച്ച് സ്വന്തം വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതാണ് പിന്നീട് കണ്ടത്. വ്യായാമം പണമാക്കി മാറ്റുന്ന യോഗവിദ്യയാണ് അദ്ദേഹം പയറ്റുന്നത്. 1990കളുടെ ഒടുവിലാണ് രാംദേവിന്റെ സാമ്രാജ്യം പെട്ടെന്നു വളര്‍ന്നു പടര്‍ന്നു പന്തലിച്ചത്. പതഞ്ജലി ആയുര്‍വേദ് എന്ന ഉപഭോക്തൃ കമ്പനിക്കു തുടക്കമിട്ട അദ്ദേഹം പാരമ്പര്യവിധി പ്രകാരം തയ്യാറാക്കി എന്ന് അവകാശപ്പെടുന്ന ഭക്ഷ്യ, സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളുടെ വിപണനം ആരംഭിച്ചു.
….read more

 

Advertisements

3 thoughts on “വിവാദയോഗം

 1. Ennal pinne ‘allahu akbar’ ennu paranjalo? ‘Allahu Akbar’ simply means ‘god is great’, apo athum mathanirapeksham avendathelle? (Ivide ‘devanmar’ ennu paranjathinu pakaram ‘deivam’ ennu verum, that’s the only difference). Specific parts of the texts of different religions may appear secular as they are talking about well-being of general population, equality etc etc. Of course, each and every line of religious texts don’t directly reference a particular god. So if we think that using Hindu religious texts is allowed in public domain, then the same courtesy should be extended to other religions. Let us say lines from Bible or Quran the next National Yoga Day, and see how people react to it! If we all are ok with it, then that’s great, but I really suspect that may happen. Or we can say these lines during other national days (govt-declared) also, such as Independence Day and Republic Day.

  Like

  1. യോഗയുമായി ബന്ധപ്പെട്ട് അതുമായി ചേരുന്ന സംസ്കൃത സൂക്തങ്ങളല്ലേ പറ്റൂ? മറ്റെന്തു പറഞ്ഞാലും അത് യോഗയാവില്ല. മതേതര യോഗ എന്നൊന്നില്ല. കാരണം, യോഗയ്ക്കു മതമില്ല..

   Like

  2. N എന്ന അക്ഷരത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അജ്ഞാത നാമധാരി അറിയാന്‍. അഭിപ്രായം പറയുമ്പോള്‍ വെറുമൊരു പേരിലൂടെ പോലും നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താന്‍ ധൈര്യമില്ല എന്നു വ്യസനത്തോടെ ചൂണ്ടിക്കാട്ടട്ടെ. ഈ ഭീതി തന്നെയാണ് നാടിന്റെ ശാപം.

   യോഗ എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതു പൊതു ഇടത്തിലേക്കു വരുന്നു എന്നതാണ്. അതുപോലെ ക്രൈസ്തവമായ കാര്യം പൊതു ഇടത്തിലേക്കു വന്നാല്‍ അതില്‍ ബൈബിള്‍ ഉദ്ധരണി ഒപ്പം വന്നേക്കാം. ഇസ്ലാമികമായ എന്തെങ്കിലും പൊതു ഇടത്തിലേക്കു വരുമ്പോള്‍ ഖുറാന്‍ സൂക്തങ്ങള്‍ അനുബന്ധമായി വരും.

   മതം മനുഷ്യന്റെ നന്മയ്ക്കു വേണ്ടിയാണ്. ഒരു പ്രത്യേക മതത്തില്‍ നിന്ന് എല്ലാവര്‍ക്കും സ്വീകരിക്കാനാവുന്നത് പുറത്തേക്കു വരും. ക്രൈസ്തവ ദേവാലയങ്ങളില്‍ ആര്‍ക്കു വേണമെങ്കിലും പോയി പ്രാര്‍ത്ഥിക്കാം, മെഴുകുതിരി കത്തിക്കാം. പക്ഷേ, കുര്‍ബാന കൈക്കൊള്ളാനുള്ള അവകാശം മാമോദീസ വെള്ളം തലയില്‍ വീണ യഥാര്‍ത്ഥ ക്രൈസ്തവര്‍ക്കു മാത്രമാണ്. തിരുവനന്തപുരം ബീമാപള്ളിയില്‍ ഹൈന്ദവനായ ഞാനും പോയി ബീഡി നേര്‍ച്ച നടത്തിയിട്ടുണ്ട്. പക്ഷേ, അവിടെ നിസ്‌കരിക്കാനാവുമോ? ഹൈന്ദവര്‍ക്കും മുസ്ലീങ്ങള്‍ക്കും അവര്‍ക്കു മാത്രം അനുഷ്ഠിക്കാവുന്ന കര്‍മ്മങ്ങളുണ്ട്. യോഗ ഏതായാലും അത്തരത്തിലുള്ള ഒന്നല്ല.

   പുരാതന കാലത്ത് ഋഷിമുനിമാര്‍ രൂപം നല്‍കിയതാണ് യോഗ. യോഗയുടെ ഭാഗമായി സൂക്തങ്ങള്‍ വന്നത് അങ്ങനെയാണ്. എങ്കിലും അതൊരു വ്യായാമം മാത്രമാണ്. സൂക്തമില്ലാതെ യോഗ സ്വീകരിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷേ, അത് യോഗയാവില്ല. മതേതര യോഗ എന്നൊന്നില്ല. ആര്‍.എസ്.എസ്സും ബി.ജെ.പിയും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിച്ചു എന്നതുകൊണ്ട് യോഗ എതിര്‍ക്കപ്പെടണം എന്നു പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കും? യോഗ ഹൈന്ദവതയുടെ ചിഹ്നമല്ല, അങ്ങനെ ആക്കാന്‍ സമ്മതിക്കുകയുമില്ല.

   ജാതിക്കും മതത്തിനുമതീതമായ ചിന്ത പ്രചരിപ്പിച്ച സ്വാമി വിവേകാനന്ദന്‍ ഇന്ന് ഹൈന്ദവ സംഘടനകളുടെ തടവറയിലായിരിക്കുന്നു. വിവേകാനന്ദനെ ഹിന്ദുത്വവാദികളുടെ പാളയത്തിലേക്കു തള്ളിയത് ഇവിടത്തെ മതേതരവാദികള്‍ തന്നെയാണ്. വിവേകാനന്ദന്‍ ജീവനോടെ തിരിച്ചുവന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ പൊക്കിപ്പിടിച്ചു നടക്കുന്നവരെ അടിച്ചോടിക്കും എന്നത് വേറെ കാര്യം. കാവി എന്നാല്‍ ആര്‍.എസ്.എസ്. അല്ല. അതുപോലെ തന്നെ ഹൈന്ദവമായ എല്ലാം ആര്‍.എസ്.എസ്. അല്ല. ഹൈന്ദവമായതിനെ അതായി കണ്ട് ബഹുമാനിക്കൂ. ക്രൈസ്തവമായതിനെയും ഇസ്ലാമികമായതിനെയും അതായി കണ്ടു തന്നെ ബഹുമാനിക്കാന്‍ കഴിയണം. അല്ലാതെ യോഗയില്‍ ‘അല്ലാഹു അക്ബര്‍’ എന്നു പറയണമെന്നൊക്കെ നിര്‍ദ്ദേശിക്കുമ്പോള്‍ നിങ്ങള്‍ ആര്‍.എസ്.എസ്സിനു ശക്തിപകരാന്‍ ശ്രമിക്കുന്നു എന്നു ഞാന്‍ പറയും.

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s