ചൈനാ യാത്രയുടെ ഓര്‍മ്മകള്‍

ചൈനയില്‍ പല നഗരങ്ങള്‍ കണ്ടു, ഗ്രാമങ്ങളും. പക്ഷേ, മനസ്സില്‍ തങ്ങിനില്‍ക്കുന്നത് മൂന്നു മുഖങ്ങള്‍ -ഒന്ന് സെങ് വെന്‍താവോ. രണ്ടാമന്‍ കൊല്‍ക്കത്ത വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് ബംഗാളിയില്‍ ബിരുദം നേടിയ ശേഷം ഒരു ബംഗാളി പത്രത്തിന്റെ ബെയ്ജിങ് ലേഖകനായി പ്രവര്‍ത്തിക്കുന്ന, നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയായ ആകാശ് എന്ന സിയനാന്‍. ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഹിന്ദി വിദ്യാര്‍ത്ഥിയായ പവന്‍ എന്ന വെയ് ഫെങ് ആണ് മൂന്നാമന്‍. ബെയ്ജിങ്ങില്‍ തുടങ്ങിയ യാത്ര ഗ്വാങ്ചൗവില്‍ അവസാനിക്കും വരെ എന്തിനുമേതിനും ഇവര്‍ മൂവരും ഒപ്പമുണ്ടായിരുന്നു. സൗഹൃദത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് വെന്‍താവോയും ആകാശും പവനും വന്നു കയറിയത് ഞാനടക്കമുള്ളവരുടെ മനസ്സിലേക്കാണ്.
….read more

ഭാരമതിതാന്തം ഭാരതാന്തം!

ബുദ്ധികൊണ്ടല്ല താനീ ആട്ടക്കഥയെഴുതിയത്, മനസ്സുകൊണ്ടാണെന്ന് പ്രശാന്ത് പറയാറുണ്ട്. യുദ്ധത്തിനെതിരായ സന്ദേശവും സ്ത്രീപക്ഷ നിലപാടുമുള്ളതാണ് ഈ കഥകളി. ഗാന്ധാരി ആദ്യമായി അരങ്ങിലെത്തിയത് ഭാരതാന്തത്തിലൂടെയാണ്. ഒരു കഥാപാത്രം കണ്ണുകെട്ടി രംഗത്തെത്തിയ ആദ്യ കഥകളിയും ഇതുതന്നെ. ചിട്ടകളില്‍ നിന്നു മാറി ഒരു കഥാപാത്രം സദസ്സിനോടു നേരിട്ടു സംസാരിക്കുന്ന ഭാരതാന്തത്തില്‍ നാടകീയത ഏറെയാണ്. ഇന്ന് നാടകകൃത്തും നാടകസംവിധായകനുമായ പ്രശാന്ത് ഈ കഥകളിയില്‍ നാടകീയത വിദഗ്ദ്ധമായി സംയോജിപ്പിച്ചിട്ടുണ്ട്. നാടകരംഗത്ത് എത്തും മുമ്പാണ് അത് സാദ്ധ്യമാക്കിയതെന്നോര്‍ക്കണം. അഭിനയപ്രധാനം എന്നതിനൊപ്പം സാഹിത്യഭംഗിയും ഭാരതാന്തത്തിന്റെ മുഖമുദ്രയാണ്. ഈ സാഹചര്യത്തിലാണ് ഭാരതാന്തം ആട്ടക്കഥ പുസ്തകരൂപം കൈവരിച്ചത്, രചിക്കപ്പെട്ട് 28 വര്‍ഷത്തിനു ശേഷം!!
….read more

സജീവിന്റെ സ്വപ്‌നം സഫലം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും സജീവ് സംവിധാനം ചെയ്യാനിരുന്ന സിനിമയാണ്. പഴയ പേര് പൊന്മുട്ട. 2014ല്‍ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതുമാണ്. സജീവിന്റെ ജേര്‍ണലിസം സഹപാഠി കൃഷ്ണകുമാറായിരുന്നു പൊന്മുട്ടയുടെ നിര്‍മ്മാതാവ്. ഇപ്പോള്‍ സുരാജ് അഭിനയിച്ച വേഷത്തില്‍ ഇന്ദ്രന്‍സ്. നിമിഷ സജയന്‍ ചെയ്ത വേഷത്തില്‍ ഉര്‍വ്വശി. ഇതനുസരിച്ച് കഥാപാത്രങ്ങളുടെ പ്രായത്തില്‍ ചെറിയ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങുന്നതിന് 6 ദിവസം മുമ്പ് അത് മാറ്റിവെയ്‌ക്കേണ്ടി വന്നു. പിന്നെ നടന്നില്ല. സിനിമ എന്നാല്‍ അങ്ങനെയാണ്.
….read more

പ്രതിച്ഛായാ നിര്‍മ്മിതിയില്‍ ആര്‍ത്തവത്തിന്റെ പങ്ക്

തന്റെ 2 പെണ്‍കുട്ടികളെ നോക്കാന്‍ ആ അമ്മ ഒരു മാര്‍ഗ്ഗം കണ്ടെത്തി. എല്ലാ ദിവസവും തിരുവനന്തപുരം യൂണിറ്റിലെ രാത്രി ഷിഫ്റ്റില്‍ ജോലിക്കു കയറുക. എന്നിട്ട് പോയി വരിക. കൊച്ചിയില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം ജനശതാബ്ദി എക്‌സ്പ്രസ്സില്‍ എത്തി രാത്രി 9.30നുള്ള ഷിഫ്റ്റില്‍ ജോലിക്കു കയറും. പുലര്‍ച്ചെ 3.30ന് ജോലി അവസാനിപ്പിച്ച് ഏറനാട് എക്‌സ്പ്രസ്സില്‍ തിരികെ കൊച്ചിയിലെ വീട്ടിലേക്കു പോയി മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കും. വൈകുന്നേരം അവള്‍ ജോലിക്കു പുറപ്പെടുമ്പോള്‍ ഭര്‍ത്താവ് വന്ന് മക്കളുടെ ചുമതല ഏറ്റെടുക്കും. വര്‍ഷങ്ങളായി അവള്‍ ഈ പതിവ് തുടരുന്നു. അവള്‍ നിരന്തര പോരാട്ടത്തിലാണ്. മാതൃഭൂമി മുതലാളിയുടെ സ്ത്രീശാക്തീകരണത്തിന്റെ പുതിയ തലം!!
….read more

കങ്കാരുക്കളെ അടിച്ചു പറപ്പിച്ചു

മത്സരത്തിനു മുമ്പ് കമന്റേറ്റര്‍ ഇയാന്‍ ബിഷപ് ഇന്ത്യന്‍ നായിക മിതാലിയോട് ചോദിച്ചു എത്ര റണ്‍സാണ് ലക്ഷ്യമെന്ന്. 230 നല്ല സ്‌കോറായിരിക്കുമെന്ന് മിതാലിയുടെ മറുപടി. ഒടുവില്‍ ഹര്‍മന്‍പ്രീതിന്റെ അടിയോടടിയുടെ ബലത്തില്‍ 51 റണ്‍സ് കൂടുതല്‍ നേടി. ആ മികവ് മറികടക്കാനാവാതെ നിലവിലുള്ള ലോകചാമ്പ്യന്മാര്‍ മടങ്ങി.

ശക്തരായ ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ എത്തുമെന്ന് ഇന്ത്യന്‍ താരങ്ങളെങ്കിലും വിശ്വസിച്ചിരുന്നോ ആവോ? യോഗ്യതാ റൗണ്ട് കളിച്ച് ലോകകപ്പിന് യോഗ്യത നേടിയ ടീം ഫൈനല്‍ കളിക്കുന്നു!! അവിശ്വസനീയം എന്നേ പറയാനുള്ളൂ!!!
….read more

മാതൃകയാക്കാം… ഈ വിവാഹം

നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ തള്ളിക്കയറ്റത്തില്‍ പിന്തള്ളപ്പെട്ടു പോയ ഒരു വിവാഹ വാര്‍ത്തയുണ്ട്. നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിവാഹ വാര്‍ത്ത. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയുടെ മകനാണ് വിവാഹിതനായത്. ധാരാളിത്തത്തിന്റെയും ധൂര്‍ത്തിന്റെയും പേരിലല്ല ആ വിവാഹം ശ്രദ്ധേയമായത്, മറിച്ച് ലാളിത്യത്തിന്റെ പേരിലാണ്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെയും പ്രൊഫ.എം.കെ.വിജയത്തിന്റെയും മകന്‍ ജയകൃഷ്ണന്റെ വിവാഹം. മന്ത്രിയുടെ മകന്റെ വിവാഹത്തിന് മുഖ്യമന്ത്രിക്കു പോലും ക്ഷണമുണ്ടായിരുന്നില്ല എന്നു പറയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും.
….read more

 

‘നിനക്കൊന്നും വേറെ പണിയില്ലേഡാ…’

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണാന്‍ വീടുകളിലെ സ്വീകരണമുറികളില്‍ രാവിലെ മുതല്‍ രാത്രി വരെ വാര്‍ത്താചാനലുകള്‍ നിര്‍ത്താതെ ഓടുകയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ വാര്‍ത്ത കാണുന്നവനും പക്ഷേ മാധ്യമപ്രവര്‍ത്തകനോടു ചോദിച്ചുകൊണ്ടേയിരിക്കുന്നു -‘നിനക്കൊന്നും വേറെ പണിയില്ലേഡാ…’

പല തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ, ദിലീപിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം വന്നു കയറുന്നത് മാധ്യമപ്രവര്‍ത്തകരുടെ നെഞ്ചത്താണ്. ജയിലിലെ ഉപ്പുമാവും പഴവും അടങ്ങുന്ന പ്രാതല്‍ വാര്‍ത്തയാക്കിയതു മുതല്‍ തെളിവെടുപ്പ് വേളയില്‍ അബാദ് പ്ലാസയിലെ റൂം നമ്പര്‍ 410 കാണിച്ചതു വരെ വിമര്‍ശിക്കപ്പെടുന്നു. ഇതെല്ലാം കുത്തിയിരുന്ന് കണ്ടിട്ടാണ് കുറ്റം പറച്ചില്‍ എന്നതാണ് രസകരം. ഇതേ ടീംസ് തന്നെയാണ് പൊലീസും മാധ്യമങ്ങളും ചേര്‍ന്ന് കേസ് മുക്കിയെന്ന് കുറച്ചു ദിവസം മുമ്പു വരെ പറഞ്ഞിരുന്നത്.
….read more