പറയേണ്ടത് പറയുക തന്നെ വേണം

മനുഷ്യാവകാശ കമ്മീഷന്‍ ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനമാണ്. അതിന്റെ തലപ്പത്തുള്ളവര്‍ നിഷ്പക്ഷത പുലര്‍ത്തേണ്ടത് ആ സംവിധാനത്തിന്റെ വിജയകരമായ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. നിഷ്പക്ഷമായ വിമര്‍ശനം കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടാവുമ്പോള്‍ മാത്രമേ അതു മുഖവിലയ്‌ക്കെടുക്കാന്‍ ആളുണ്ടാവൂ. രാഷ്ട്രീയം കലര്‍ത്തി കമ്മീഷന്‍ വിശ്വാസ്യത കളഞ്ഞാല്‍ അവര്‍ പറയുന്നതെല്ലാം വെറും ജല്പനങ്ങളായി കണക്കാക്കപ്പെടും. അങ്ങനെ വരുന്നത് മനുഷ്യാവകാശ സംരക്ഷണത്തിനു തന്നെ ഭീഷണിയാണ്.

പ്രസ്താവനയിലല്ല പ്രവൃത്തിയിലാണ് കാര്യം. വെറുതെ വാചകമടിക്കുന്നതിനു പകരം ആവശ്യമുള്ള കാര്യങ്ങള്‍ ഒരു ഇടക്കാല ഉത്തരവാക്കി സര്‍ക്കാരിനു കൈമാറിയിരുന്നുവെങ്കില്‍ കളി മാറിയേനേ. അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് മിതത്വം വെറും അലങ്കാരമല്ല, അത്യന്താപേക്ഷതമായ ഘടകമാണ്. ഇപ്പോഴത്തെ വിവാദത്തിന്റെ അന്തിമഫലം എന്താണ്? ഇനി മോഹന്‍ദാസ് കാര്യമായി എന്തെങ്കിലും പറഞ്ഞാലും അത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്നു തന്നെ ജനം പറയും. വിവാദം കമ്മീഷന്റെ വിലയിടിച്ചു, അത്ര തന്നെ.
….read more

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.