ഭഗവാന് മരണമില്ല തന്നെ

‘ഇവിടെ നാടകം നടക്കില്ല. എല്ലാവരും പുറത്തു പോകണം’ -വേദി അടച്ചുകെട്ടി സീല്‍ ചെയ്ത ശേഷം പൊലീസ് കമ്മീഷണര്‍ പ്രഖ്യാപിച്ചു. കാണികള്‍ പരസ്പരം നോക്കി. കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ പൊലീസുകാര്‍ കാണികള്‍ക്കിടയിലേക്കിറങ്ങി. ആദ്യം ആര്‍ക്കും ഒന്നും പിടികിട്ടിയില്ല. നാടകം ഇത്ര വേഗം തീര്‍ന്നോ എന്ന സംശയം എല്ലാവരുടെയും മുഖത്തു നിഴലിച്ചു. വേദി പൊലീസുകാര്‍ കൈയടക്കിയിരിക്കുന്നു. അവിടെയുണ്ടായിരുന്ന നടീനടന്മാരെ ആരെയും കാണാനുമില്ല. മടിച്ചു മടിച്ചാണെങ്കിലും പലരും ഇരിപ്പിടം വിട്ടെഴുന്നേറ്റു. അതുവരെ കണ്ട നാടകത്തില്‍ നിന്നുള്‍ക്കൊണ്ട ആവേശത്താലാണോ എന്നറിയില്ല എനിക്ക് എഴുന്നേല്‍ക്കാന്‍…

മാധ്യമപ്രവര്‍ത്തനത്തിന്റെ ഉള്ളറകളിലേക്ക്

ഒരു മാധ്യമത്തില്‍ വാര്‍ത്ത കൈകാര്യം ചെയ്യുന്നതിന് വ്യവസ്ഥാപിതമായ രീതികളുണ്ട്. പകര്‍പ്പവകാശം, മാനനഷ്ടം എന്നിങ്ങനെ ഒട്ടേറെ നിയമങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നുണ്ട്. പക്ഷേ, സമൂഹമാധ്യമങ്ങളില്‍ ഇതൊന്നുമില്ല. അതിനാല്‍ത്തന്നെ ചിലപ്പോഴെല്ലാം ‘സമൂഹ’മാധ്യമപ്രവര്‍ത്തനം ഭസ്മാസുരന് വരം ലഭിച്ചതുപോലുള്ള അവസ്ഥ സൃഷ്ടിക്കാറുണ്ട്. അടുത്തിടെയുണ്ടായ വാട്ട്‌സാപ്പ് ഹര്‍ത്താലിന്റെ ഫലമായി സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറിയതു തന്നെ ഉദാഹരണം. ഇതൊരു സുവര്‍ണ്ണാവസരമാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ ചട്ടക്കൂടുകളെക്കുറിച്ച് അത്യാവശ്യ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരം. മാധ്യമപ്രവര്‍ത്തനം പഠിക്കുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തനം എന്തെന്ന് അറിയാന്‍ ആഗ്രഹമുള്ളവര്‍ക്കും പ്രായഭേദമന്യേ ഇതില്‍ പങ്കാളികളാവാം. ….read more

അഭിമന്യുവിനെ എന്തിന് കൊന്നു?

ഡി.എച്ച്.ആര്‍.എം. മാതൃകയില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ വരവറിയിക്കാന്‍ കൃത്യതയോടെ ആസൂത്രണം ചെയ്തു നടപ്പാക്കപ്പെട്ടതാണ് അഭിമന്യുവിന്റെ കൊലപാതകം. അതിലവര്‍ വിജയിച്ചുവെന്നാണ് തോന്നുന്നത്. ആരുമറിയാത്ത ക്യാമ്പസ് ഫ്രണ്ടിനെ ഇപ്പോള്‍ കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം. Negative publicity is also publicity. അഭിമന്യു കൊല ചെയ്യപ്പെടാന്‍ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവനാണ്. അവന്റെ നന്മ തന്നെയാണ് അവന്റെ കൊലയിലേക്കു നയിച്ചത്. നന്മയുടെ പേരില്‍ മാത്രം ഒരുവന്‍ കൊല ചെയ്യപ്പെടുന്നുവെങ്കില്‍ അത് ഫാസിസത്തിനും അപ്പുറമാണ്. അതിനാല്‍ ഈ കൊലപാതകം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പടണം. കൊലപാതകികളെ ഒറ്റപ്പെടുത്തണം. ….read…

പെരിങ്ങമലയെ നമുക്കെന്നും വേണം, ഇന്നത്തെപ്പോലെ

കേരളത്തില്‍ തന്നെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള പഞ്ചായത്തുകളില്‍ ഒന്ന്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പ്രദേശം. നമ്മുടെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കേണ്ട സ്ഥാനം. അതാണ് പെരിങ്ങമല. എന്നാല്‍, ഈ പെരിങ്ങമലയ്ക്ക് നമ്മള്‍ നഗരവാസികള്‍ ‘സമ്മാനിക്കാന്‍’ ഒരുങ്ങുന്നത് എന്താണെന്നോ? മാലിന്യം!! അല്ല, മാലിന്യക്കൂമ്പാരം!!! അവശേഷിക്കുന്ന വനഭൂമിയുടെ ഹൃദയത്തില്‍ കൊണ്ട് നഗരമാലിന്യങ്ങള്‍ തള്ളാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് മുന്‍കയ്യെടുക്കേണ്ട സര്‍ക്കാര്‍ തന്നെ അതു ചെയ്യുന്നു. എന്നിട്ട് അതിനെ വികസനമെന്നു വിളിക്കുന്നു. ….read more

കന്നഡ കലയിലെ നേരിന്റെ തീ

കന്നഡത്തിലെ സിനിമകളുടെ നിലവാരം മലയാളത്തിനെക്കാള്‍ താഴ്ന്നതാണെന്ന് പറയാറുണ്ട്. മലയാളം മികച്ചതാണെന്ന പൊങ്ങച്ചത്തിന്റെ ഭാഗമായിരിക്കാം. പക്ഷേ, കന്നഡത്തിലെ സിനിമാപ്രവര്‍ത്തകരുടെ നിലവാരം മലയാളത്തിലെ മഹാഭൂരിപക്ഷത്തിനെക്കാള്‍ വളരെ വലുതാണ്. അവരുടെ ശരിയായ സ്ത്രീപക്ഷ നിലപാടാണ് അതിനു തെളിവ്. ….read more

എ.എം.എം.എ.

മലയാളികളുടെ അമ്മയെ ചില മരയൂളകള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു. Association of Malayalam Movie Artists – A.M.M.A. മലയാളത്തിലെ സിനിമാഭിനയ തൊഴിലാളികളുടെ സംഘടന. എ.എം.എം.എ. എന്നതിനെ സൗകര്യപൂര്‍വ്വം മലയാളീകരിച്ച് അമ്മ എന്നു വിപണനം ചെയ്തു. അന്ധമായ താരാരാധനയില്‍ മയങ്ങിയ നമ്മള്‍ അതു വകവെച്ചു കൊടുത്തു. പക്ഷേ, ഈ സിനിമാഭിനയ തൊഴിലാളികളില്‍ വലിയൊരു വിഭാഗം അങ്ങേയറ്റം സ്ത്രീവിരുദ്ധന്മാരും ആഭാസന്മാരുമാണെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഈ കൂട്ടര്‍ക്ക് അമ്മ എന്ന പേരുപയോഗിക്കാന്‍ ഒരര്‍ഹതയുമില്ല. ഈ ആഭാസ സംഘടനയെ ഇനി എ.എം.എം.എ….

‘പറക്കും ബോട്ട്’ വരുന്നു, ശരവേഗത്തില്‍…

കടലില്‍ കൂടി മുന്നോട്ടു നീങ്ങിയ ബോട്ട് വേഗം കൂടുന്നതിനനുസരിച്ച് പതിയെ മുകളിലേക്കുയര്‍ന്നു… -സംഭവം കഥയൊന്നുമല്ല, സ്വപ്‌നവുമല്ല. നടക്കാന്‍ പോകുന്ന കാര്യമാണ്. നടപടികള്‍ പ്രതീക്ഷിക്കപ്പെടും പോലെ കൃത്യമായി മുന്നോട്ടു നീങ്ങുകയാണെങ്കില്‍ ഒരു വര്‍ഷത്തിനകം ഇത് കേരളത്തില്‍ യാഥാര്‍ത്ഥ്യമാവും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ സ്വപ്‌നപദ്ധതിയായി അവതരിപ്പിക്കപ്പെടും, ഇന്ത്യയില്‍ തന്നെ ആദ്യമായി. ഈ സാങ്കേതികവിദ്യയെ നമുക്ക് ‘പറക്കും ബോട്ട്’ എന്ന് എളുപ്പത്തില്‍ വിളിക്കാം. Wing In Ground Craft അഥവാ വിഗ് ക്രാഫ്റ്റ് എന്നാണ് പേര്. വിഗെന്നു വിളിക്കും….

ഇത് ‘നല്ല’ തുടക്കം

അര്‍ജന്റീന 3-0ന് ഐസ്‌ലന്‍ഡിനെ തോല്പിക്കുമെന്നാണ് മത്സരത്തിനു മുമ്പുള്ള ടെലിവിഷന്‍ അവലോകനത്തില്‍ ബൈചുങ് ബൂട്ടിയ പറഞ്ഞത്. ലുയി ഗാര്‍സ്യ പ്രവചിച്ചത് അര്‍ജന്റീന 2-0ന് ജയിക്കുമെന്നാണ്. ഐസ്‌ലന്‍ഡിന്റെ കളി ഞാനിതുവരെ കണ്ടിട്ടില്ല. അതിനാല്‍ പ്രവചനം ശരിയാവുമെന്ന് ഉറപ്പിച്ചു കളി കാണാനിരുന്നു. പക്ഷേ, ഉള്ളിന്റെയുള്ളില്‍ എവിടെയോ അര്‍ജന്റീന സമനിലയില്‍ കുരുങ്ങണം എന്ന ആഗ്രഹമുണ്ടായിരുന്നു. 1-1 എന്ന സ്‌കോര്‍ വേണമെന്നും ആഗ്രഹിച്ചു. ഫുട്‌ബോള്‍ എന്നു പറഞ്ഞാല്‍ കളത്തിലെ കളി മാത്രമല്ല. വിശ്വാസവും അന്ധവിശ്വാസവും ഭാഗ്യവുമെല്ലാം ഇടകലരുമ്പോഴാണ് ഫുട്‌ബോളിന് പൂര്‍ണ്ണത കൈവരിക. ജീവിതത്തില്‍ ഞാന്‍…

അവധിയുണ്ടോ… അവധി???

അവധി സന്ദേശം സൃഷ്ടിച്ചയാള്‍ ബഹുമിടുക്കനാണ്. ഒരു വാര്‍ത്ത എഴുതുന്ന രീതിയില്‍ കൃത്യമായ ഘടന പാലിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി തന്നെ അവധി പ്രഖ്യാപിച്ചുകളഞ്ഞു. ഓരോരുത്തരുടെ മോഹങ്ങള്‍ വാട്ട്‌സാപ്പിലൂടെ സന്ദേശമായി പടരുന്നു. സന്ദേശം ലഭിക്കുന്നവര്‍ക്ക് ഒടുവില്‍ അത് മോഹഭംഗമാവുന്നു. ….read more

സുനില്‍ മെസ്സി അഥവാ ക്രിസ്റ്റിയാനോ ഛെത്രി

ലോക ഫുട്‌ബോളിന്റെ പിന്നാമ്പുറത്തെങ്ങോ ഉള്ള ടീമിന്റെ നായകന്‍ അന്താരാഷ്ട്ര ഗാളടിക്കാരില്‍ മുമ്പന്‍!! ഏതാനും ദിവസങ്ങള്‍ക്കു ശേഷം റഷ്യയില്‍ ലോകകപ്പിന് അരങ്ങുണരുമ്പോള്‍ അത് ഗ്യാലറിയിലിരുന്നോ ടെലിവിഷന്‍ സ്‌ക്രീനിനു മുന്നിലിരുന്നോ കാണാന്‍ മാത്രം വിധിയുള്ളവന്‍. തലവര ചെറുതായൊന്നു മാറി പോര്‍ച്ചുഗലിലോ അര്‍ജന്റീനയിലോ ആണ് ഈ താരം ജനിച്ചിരുന്നതെങ്കില്‍ -സുനില്‍ മെസ്സിയോ ക്രിസ്റ്റിയാനോ ഛെത്രിയോ ആയിരുന്നെങ്കില്‍ -എവിടെയോ പോയി നില്‍ക്കുമായിരുന്നു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലെ ലീഗ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ തോറ്റുവെങ്കിലും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കളിക്കാന്‍ ഇന്ത്യ അര്‍ഹത നേടിയിട്ടുണ്ട്. അന്ന്…