പ്രതീക്ഷയാകുന്ന പെണ്‍കൂട്ട്

സിനിമാ മേഖലയില്‍ താരങ്ങള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും വെവ്വേറെ സംഘടനകളുണ്ട്. ഈ സംഘടനകളിലെല്ലാം പുരുഷാധിപത്യം പ്രകടവുമാണ്. അതില്‍ നിന്നു വ്യത്യസ്തമാണ് ഈ പെണ്‍കൂട്ടിന്റെ ഘടന. ഇതില്‍ അഭിനേതാക്കളെന്നോ സാങ്കേതികപ്രവര്‍ത്തകരെന്നോ ഉള്ള വ്യത്യാസമില്ല. എല്ലാ മേഖലയില്‍പ്പെട്ടവരും ഇതിലുണ്ട്. ഈ സംവിധാനം നിലവില്‍ വരുന്നതിനു മുമ്പു തന്നെ ദുഷിപ്പ് പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമങ്ങളുണ്ടാവുന്നത് കാണാതിരിക്കരുത്. ഓണ്‍ലൈന്‍ വാര്‍ത്തകളുടെ രൂപത്തിലാണ് അത് വരുന്നത്. അത് ചിലപ്പോള്‍ ‘വാര്‍ത്തകള്‍’ മാത്രമാവാം. ഏതായാലും ഒരു കാര്യം വ്യക്തം -വിമന്‍ ഇന്‍ സിനിമ കളക്ടീവ് നീങ്ങുന്നത്…

കുറ്റമാകുന്ന നിശ്ശബ്ദത

നിശ്ശബ്ദത മാന്യതയുടെ ലക്ഷണമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ചിലപ്പോഴൊക്കെ നിശ്ശബ്ദത കുറ്റകരമായി മാറാറുണ്ട്. അതു ബോദ്ധ്യപ്പെടാന്‍ മറ്റുള്ളവരുടെ പ്രതികരണം ആവശ്യമായി വന്നേക്കാം. കേരളത്തിലെ ജനസാമാന്യത്തെ ഇപ്പോള്‍ ചൂഴ്ന്നു നില്‍ക്കുന്ന നിശ്ശബ്ദത എത്രമാത്രം കുറ്റകരമാണെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഒരു അലന്‍സിയര്‍ വേണ്ടി വന്നു. കത്തുന്ന നട്ടുച്ച വെയിലില്‍ ആതന്‍സ് നഗരവീഥികളിലൂടെ പന്തം കത്തിച്ചുപിടിച്ച് ഡയോജനീസ് നടന്നത് മനുഷ്യനെ തിരഞ്ഞായിരുന്നു. സാമൂഹിക ജീവിതവ്യവസ്ഥയെ അധിക്ഷേപിച്ചുകൊണ്ട് ഡയോജനീസ് നടത്തിയ പ്രതീകാത്മക പ്രതിഷേധവുമായി അലന്‍സിയറുടെ ഏകാംഗ -ഏകാങ്ക നാടകത്തെയും താരതമ്യപ്പെടുത്താം. ….read more  

വീട്ടിലെ ഗുസ്തി ഗോദയിലേക്ക്, പിന്നെ വെള്ളിത്തിരയിലേക്ക്

മത്സരം തീര്‍ന്നപാടെ ഞങ്ങള്‍ മിക്‌സഡ് സോണിലേക്ക് ഓടി. ആദ്യം അവിടേക്കു വന്ന ഗീത പെട്ടെന്നെന്തോ ഓര്‍ത്തപോലെ തിരിഞ്ഞ് ഗാലറിക്കു നേരെ ഓടി. അവിടെ മധ്യവയസ്‌കനായ ഒരാളെ കെട്ടിപ്പിടിച്ചു. ഒരെത്തും പിടിയും കിട്ടാതെ ഇരുട്ടത്തു നിന്ന എനിക്കും റോബിനും ‘ദ വീക്ക്’ ലേഖിക നിരു ഭാട്യയുടെ വാക്കുകള്‍ പ്രകാശമേകി. -That’s her father, Mahavir Singh Phogat. I have met him before. He coaches her too. He is a hot cake. With…

നിസാറിന് വില്ലത്തിളക്കം

നിസാര്‍ എന്നോടു പറഞ്ഞത്, പറഞ്ഞുകൊണ്ടിരിക്കുന്നത് വെള്ളിത്തിരയ്ക്കു പിന്നിലെ ഇടപെടലുകളെ കുറിച്ചാണ്. എന്നാല്‍, കഴിഞ്ഞ ദിവസം ടിയാന്‍ നടനായി നടത്തിയ ഇടപെടല്‍ കണ്ടു ഞാന്‍ ഞെട്ടി. ‘കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ’ സ്റ്റൈലില്‍ തന്നെ. ‘നീലച്ചെടയന്‍’ എന്നൊരു ഹ്രസ്വചിത്രം കഴിഞ്ഞ ദിവസം യു ട്യൂബില്‍ റിലീസ് ചെയ്തു. രണ്ട് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രോത്സാഹജനകമായ ഒരു പരീക്ഷണമാണ്. അതിലെ cold blooded villain ആയി നിസാര്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു outspoken വില്ലനല്ല, soft spoken വില്ലന്‍….

ഗ്രേസ് വില്ല വില്പനയ്ക്ക്

1988 ആണ് കഥയുടെ പശ്ചാത്തലം. ഗ്രേസ് വില്ല വാങ്ങാന്‍ മാത്യൂസ് എത്തുന്നതു മുതല്‍ അന്തരീക്ഷത്തിലുള്ള ദുരൂഹതയുണ്ട്. സാലി ഗ്രേസിനു മുന്നില്‍ മാത്യൂസ് എത്തുമ്പോള്‍ ദുരൂഹത ഉച്ചസ്ഥായിയിലാണ്. പിന്നെ പതിഞ്ഞ ഒരിറക്കമാണ്. ദുരൂഹതയുടെ ചുരുള്‍ നിവര്‍ത്തി ചിത്രത്തിനു തിരശ്ശീല. ഹെന്റി സ്ലേസറുടെ ചെറുകഥയാണ് ഈ സിനിമയ്ക്ക് ആധാരം. ഒരു പൂര്‍ണ്ണ ഫീച്ചര്‍ ചിത്രത്തിനുള്ള മരുന്നുണ്ടായിരുന്നു. അത് 15 മിനിറ്റില്‍ ഒതുക്കി എന്നതില്‍ ചിത്രത്തിന്റെ അണിയറശില്പികളോട് എനിക്ക് പരാതിയുണ്ട്. ….read more  

തോരാത്ത പുരസ്‌കാരപ്പെരുമഴ

ഒരു സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ മഴ. മഴയാണ് കേന്ദ്ര കഥാപാത്രമെന്നു വേണമെങ്കില്‍ പറയാം. തിയേറ്ററുകളില്‍ വിജയപ്പെരുമഴ പെയ്യിച്ച ചിത്രം. ഇപ്പോള്‍ അവസാനിക്കാത്ത പുരസ്‌കാരപ്പെരുമഴയാണ്. ഇതുവരെയായി വിവിധ പുരസ്‌കാര വേദികളില്‍ 70ലേറെ നാമനിര്‍ദ്ദേശങ്ങള്‍. അതില്‍ നേട്ടം 50ലേറെ പുരസ്‌കാരങ്ങള്‍. എന്നു നിന്റെ മൊയ്തീന്‍ പുതിയ ചരിത്രം കുറിക്കുകയാണ്. ….read more  

ആരാധകന്റെ ചുമലിലേറി താരരാജാവ്

ഷാരൂഖ് ഖാന്റെ ഒരു സിനിമ കണ്ട ശേഷം വളരെ നിശ്ശബ്ദരായി പ്രേക്ഷകര്‍ പുറത്തേക്കിറങ്ങുന്നത് അപൂര്‍വ്വ കാഴ്ചയാണ്. ‘ഫാന്‍’ എന്ന സിനിമയുടെ അന്തരീക്ഷവും ഒഴുക്കും സാധാരണ ഷാരൂഖ് സിനിമകളെപ്പോലെ ആഘോഷത്തിനു വഴിനല്‍കുന്നതല്ല എന്നതാവാം കാരണം. ഇതില്‍ നായികയില്ല, പ്രണയമില്ല, പാട്ടില്ല, ചിരിക്കാനും വലിയ വകയില്ല. ….read more

‘തെരി’ കണ്ടാല്‍ തെറി പറയും

കോളേജില്‍ പഠിക്കുന്ന കാലത്ത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പ്രശസ്തമായ ഒരു സിനിമ കണ്ടിട്ടുണ്ട് -‘ബാഷ’. ഇതേ കഥ ചെറിയ മാറ്റങ്ങളോടെ അവതരിപ്പിച്ചാല്‍ വിജയിന്റെ ഏറ്റവും പുതിയ ചിത്രം ‘തെരി’ ആയി. ….read more

കെമിസ്ട്രി വിജയഫോര്‍മുല

‘ഗീതാഞ്ജലി’ എന്റെ തലമുറയുടെ സിനിമാസ്വാദനത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് യൂണിയന്‍ സംഘടിപ്പിച്ച ഫിലിംഫെസ്റ്റിവലിന്റെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഗവണ്‍മെന്റ് വിമന്‍സ് കോളേജ് ഏതാണ്ട് പൂര്‍ണ്ണമായി ഒഴുകിയെത്തിയത് ഇന്നും ഓര്‍മ്മയില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. ആണ്‍കുട്ടികള്‍ മാത്രമുള്ള പ്രീഡിഗ്രി ക്ലാസ്സുകളില്‍ പഠിച്ചിരുന്ന ഞങ്ങള്‍ക്ക് ആ സ്വപ്നസാമീപ്യം ഉത്സവമായിരുന്നു. ….read more

ആവേശിക്കുന്ന കലി

42 വര്‍ഷമാകുന്നു ഈ ഭൂമിയില്‍ വാസം തുടങ്ങിയിട്ട്. സിദ്ധാര്‍ത്ഥിനെപ്പോലെ മുന്‍കോപിയായ, കോപം വരുമ്പോള്‍ ക്ഷണവേഗത്തില്‍ പ്രതികരിക്കുന്ന, അങ്ങനെ പ്രതികരിച്ചിട്ടും കുഴപ്പമൊന്നും സംഭവിക്കാതെ മുന്നോട്ടുനീങ്ങാനാവുന്ന വ്യക്തിയെ ഞാനിതുവരെ കണ്ടിട്ടില്ല. എന്റെ മഹാഭാഗ്യം എന്നു തന്നെ പറയാം. ….read more

സാബു എന്റെ കൂട്ടുകാരനാണ്

കാലം അല്പം പിന്നോട്ട് ചലിക്കുകയാണ്. 1996 മെയ് അവസാനത്തോടടുക്കുന്നു. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നു. അന്ന് ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയാണ്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ ഏറ്റവുമധികം ആഹ്ലാദിച്ചത് ഞങ്ങളാണെന്നു പറയാം. കാരണം, മുഖ്യമന്ത്രിയായ ശേഷം നായനാര്‍ പുറപ്പെടുവിച്ച ആദ്യ ഉത്തരവ് യൂണിവേഴ്‌സിറ്റി കോളേജിനെ പൂര്‍വ്വപ്രതാപത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ളതായിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ നല്‍കിയ വാക്ക് അദ്ദേഹം പാലിച്ചു. ….read more