കേരളത്തിലെ മികച്ച കോളേജ്

യൂണിവേഴ്‌സിറ്റി കോളേജ് കേരളത്തിലെ ഏറ്റവും മികച്ച കോളേജാണ്. പറയുന്നത് ചില്ലറക്കാരല്ല. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമളക്കുന്ന റാങ്കിങ്ങില്‍ കോളേജുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഏറ്റവും മുന്നിലുള്ളത് സമൂഹത്തിലെ വരേണ്യര്‍ ‘തല്ലിപ്പൊളികള്‍’ എന്നു മുദ്രകുത്തിയ പാവങ്ങള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജാണ്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്.) രാജ്യത്തെ മികച്ച 100 കോളേജുകളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. അതില്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ സ്ഥാനം 18, കേരളത്തില്‍ നിന്ന് ഏറ്റവും മുന്നില്‍….

പെണ്‍തെറി

ദുര്‍ബലമായ സാഹചര്യങ്ങളിലാണ് ആണായാലും പെണ്ണായാലും തെറിവിളിക്കുന്നത്. ദൗര്‍ബല്യം മറച്ചുവെച്ച് കരുത്ത് അഭിനയിക്കാന്‍ എതിര്‍പക്ഷത്തുള്ളയാളെ അധിക്ഷേപിച്ചു തോല്‍പ്പിക്കാനുള്ള ശ്രമം. അതിലും വലിയ തോല്‍വി വേറെ എന്താണുള്ളത്? ഏതു സാഹചര്യത്തിലും തെറി വിളിക്കാതിരിക്കുന്നതാണ് ആണത്വം, പെണ്ണത്വവും. അതൊരു സാംസ്‌കാരിക മഹിമയാണ്. സ്ത്രീകള്‍ തെറി വിളിക്കുന്നില്ല എന്നത് ഒരു കുറവല്ല. മറിച്ച് അത് അവരുടെ ഔന്നത്യമാണ് പ്രകടമാക്കുന്നത്. പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ ആ നിലയിലും ഒരു പടി മുന്നിലാണ് എന്നര്‍ത്ഥം. പുരുഷന്മാരെപ്പോലെ സ്ത്രീകളും തെറി വിളിക്കണം എന്നാണെങ്കില്‍ അവര്‍ ഒരുപടി താഴേക്കിറങ്ങുന്നു എന്നല്ലേ…

കെട്ടിച്ചമയ്ക്കപ്പെടുന്ന ഇരവാദം

ആ ചെറുപ്പക്കാരനെ മര്‍ദ്ദിച്ചതിനെ ന്യായീകരിക്കുന്നില്ല. അതിലേക്കു നയിച്ച മാനസികാവസ്ഥയ്ക്കും ന്യായീകരണമില്ല. പക്ഷേ, കുറ്റപ്പെടുത്തുമ്പോള്‍ ആ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിഗണിക്കണം. ആരെങ്കിലും അതിബുദ്ധി പ്രകടിപ്പിച്ച് ‘ഇരവാദം’ ഉന്നയിച്ച് എല്ലാവരെയും കബളിപ്പിക്കുന്ന അവസ്ഥയുണ്ടാവരുത്. വെറുതെ തോളില്‍ കൈയിട്ടിരുന്നു എന്ന പേരില്‍ ഒരാളെ തല്ലാന്‍ മാത്രം അധഃപതിച്ചവരാണ് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം വെള്ളിയാഴ്ച ജാസി ഗിഫ്റ്റിന്റെയും ഇഷാന്‍ ദേവിന്റെയുമൊക്കെ നേതൃത്വത്തില്‍ ഞങ്ങള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ കോളേജില്‍ നടക്കുമ്പോള്‍ തോളില്‍ കൈവെച്ചിരിക്കുന്ന എത്രയോ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും…

അന്ന കാത്തിരിക്കുന്നു, സാമിനായി…

അന്നയുടെ എല്ലാം 5 വയസ്സുകാരന്‍ മകന്‍ സാം ആയിരുന്നു. സാമിന്റെ അച്ഛനെക്കുറിച്ച് ഞാന്‍ ഒന്നും ചോദിച്ചില്ല, അന്ന പറഞ്ഞുമില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം തന്റെ ഭര്‍ത്താവിനെക്കുറിച്ച് അന്ന പറഞ്ഞു. എന്നോടു മാത്രമല്ല, ലോകത്തോടു തന്നെ. പറയാന്‍ നിര്‍ബന്ധിതയായതാണ്. ആ വാക്കുകള്‍ കേട്ട് ഞാന്‍ തരിച്ചിരുന്നു. ടോം എന്നറിയപ്പെടുന്ന ജെയിംസ് പിയേഴ്‌സ് എന്ന ബ്രിട്ടീഷ് പൗരനാണ് സാമിന്റെ അച്ഛന്‍ അഥവാ അന്നയുടെ ഭര്‍ത്താവ്. അന്നയും ടോമും കുറച്ചുകാലമായി പിരിഞ്ഞാണ് താമസം. വിവാഹമോചനത്തിനുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ഇതുവരെ പറയാതിരുന്നതെല്ലാം…

രവീന്ദ്രനാഥ് എന്ന പ്രൊഫസര്‍

കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ശരിക്കും പ്രൊഫസറാണോ? രവീന്ദ്രനാഥ് തനിക്ക് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ‘പ്രൊഫസര്‍’ എന്ന വിശേഷണം പേരിനൊപ്പം ചേര്‍ക്കുന്നതിനെ പലരും വിമര്‍ശിക്കുന്നു. എല്‍.ഡി.എഫുകാരനായ രവീന്ദ്രനാഥ് മാത്രമല്ല ഈ ആക്ഷേപം നേരിട്ടിട്ടുള്ളത്. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ 33 വര്‍ഷം കെമിസ്ട്രി അദ്ധ്യാപകനായിരുന്ന മുന്‍ കേന്ദ്ര മന്ത്രി കെ.വി.തോമസിനെതിരെയും സമാനമായ ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രൊഫ.പി.ജെ.കുര്യന്‍, പ്രൊഫ.സാവിത്രി ലക്ഷ്മണന്‍, പ്രൊഫ.എ.വി.താമരാക്ഷന്‍ തുടങ്ങിയ രാഷ്ട്രീയ പ്രൊഫസര്‍മാരും സമാനസാഹചര്യങ്ങളില്‍ നിന്നു വന്നവര്‍ തന്നെ. ഇവരൊക്കെ തട്ടിപ്പുകാരാണോ? എന്താണ് ‘പ്രൊഫസര്‍’ എന്നതിനു പിന്നിലെ വസ്തുത?…

ബിനു പണ്ടേ സ്മാര്‍ട്ടാണ്!!!

വര്‍ണ്ണക്കുപ്പായങ്ങളണിഞ്ഞ ഞങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയിലേക്ക് സ്‌കൂള്‍ യൂണിഫോമണിഞ്ഞ് ഒരു പയ്യന്‍സ് കടന്നുവന്നു. ആ സമരമുഖത്തുണ്ടായിരുന്ന ഏക സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. പേര് ബിനു. അവന്‍ വളര്‍ന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാകത നേടിയ അവന്‍ ഇന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ്. സ്വന്തമായി വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനുമുള്ള രാജ്യത്തെ ആദ്യ നഗരസഭാ കൗണ്‍സിലര്‍. കുന്നുകുഴി വാര്‍ഡിലെ എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കും. കമ്പ്യൂട്ടറുകളും വെബ്‌സൈറ്റുകളുമെല്ലാം IP അഡ്രസ്സ്…

പൂര്‍വ്വികരുടെ തിരിച്ചുവരവ്

യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ്വിക സംഘടന നിലവില്‍ വരുന്നു. ഇതില്‍ വിദ്യാര്‍ത്ഥികളെന്ന നിലയില്‍ കോളേജിലെത്തിയവര്‍ മാത്രമല്ല. പഠിപ്പിക്കാന്‍ വന്ന അദ്ധ്യാപകരും തൊഴിലെടുക്കാന്‍ വന്ന ജീവനക്കാരുമെല്ലാം അംഗങ്ങളാണ്. യൂണിവേഴ്‌സിറ്റി കോളേജുമായും ഇപ്പോള്‍ നിലച്ചു പോയ യൂണിവേഴ്‌സിറ്റി ഈവനിങ് കോളേജുമായും ബന്ധപ്പെട്ട എല്ലാവരുമുണ്ടാവും. അങ്ങനെ ഒരു ഒത്തുചേരല്‍ മറ്റൊരു കോളേജിലും ഉണ്ടാവില്ലെന്നുറപ്പ്. യൂണിവേഴ്‌സിറ്റി കോളേജ് ആലംനി അസോസിയേഷന്റെ വിപുലമായ രൂപീകരണ പൊതുയോഗം വരുന്ന ഒക്ടോബര്‍ 30ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് യൂണിവേഴ്‌സിറ്റി കോളേജിലെ സെന്റിനറി ഹാളില്‍ ചേരും. അവിടെ അടുത്ത ഒരു…

ഇനി ആഘോഷകാലം

ഒരിക്കല്‍ക്കൂടി ഞാന്‍ വിദ്യാര്‍ത്ഥിയാവുന്നു. പോകുന്നത് യൂണിവേഴ്‌സിറ്റി കോളേജിലേക്കു തന്നെ. ഓര്‍മ്മകളുടെ ഇരമ്പം. കാലം മാറി. കോലം മാറി. കോളേജ് മാറി. വിദ്യാര്‍ത്ഥികള്‍ മാറി. പക്ഷേ, എനിക്കു മാത്രം മാറ്റമില്ല. എന്റെ ഒപ്പം പഠിച്ചവര്‍ക്കും മാറ്റമില്ല. ഇനി ഒരു വര്‍ഷക്കാലം യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ ഉണ്ടുറങ്ങും. രാവിലെ 8.30ന് കോളേജിലെത്തി രാത്രി 8.30നു മാത്രം മടങ്ങിയിരുന്ന പഴയ കാലം ഓര്‍മ്മ വരുന്നു. ഇപ്പോള്‍ അവിടെ പഠിക്കുന്നവരെക്കാള്‍ പ്രാധാന്യം തലയിലും താടിയിലുമൊക്കെ നര കയറിയ ഞങ്ങള്‍ക്കാവുന്നു. ഇപ്പോള്‍ അവിടെയുള്ള അദ്ധ്യാപകരെക്കാള്‍…

ചരിത്രവായന

ഒരു കോളേജ് മുന്‍കൈയെടുത്ത് ഒരു സര്‍വ്വകലാശാല സ്ഥാപിക്കുക. അത്ഭുതം തോന്നാം. സംഗതി സത്യമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മുന്‍കൈയെടുത്തതിന്റെ ഫലമായാണ് 1937ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല നിലവില്‍ വന്നത്. ആറു സര്‍ക്കാര്‍ കോളേജുകളും നാലു സ്വകാര്യ കോളേജുകളും ഉള്‍പ്പെടുത്തി സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. ….read more

ചരിത്രത്തിലെ അടയാളപ്പെടുത്തലുകള്‍

കേരളത്തിലെ ആദ്യത്തെ കലാലയം 150 വര്‍ഷം തികയ്ക്കുന്നു -തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. രാജ്യത്തെ തന്നെ ആദ്യ കലാലയം എന്ന അവകാശവാദമുയര്‍ത്തി കോട്ടയത്തുള്ള ഒരു കൂട്ടര്‍ 200-ാം വാര്‍ഷികാഘോഷവുമായി രംഗത്തെത്തിയിട്ടുണ്ട് എന്നത് ശരി തന്നെ. പക്ഷേ, ആ വ്യാജ അവകാശവാദത്തിന് ചരിത്രത്തിന്റെ പിന്‍ബലമില്ല. ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാം. ബോദ്ധ്യപ്പെടാം. ….read more