ഭഗവാന് മരണമില്ല തന്നെ

‘ഇവിടെ നാടകം നടക്കില്ല. എല്ലാവരും പുറത്തു പോകണം’ -വേദി അടച്ചുകെട്ടി സീല്‍ ചെയ്ത ശേഷം പൊലീസ് കമ്മീഷണര്‍ പ്രഖ്യാപിച്ചു. കാണികള്‍ പരസ്പരം നോക്കി. കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ പൊലീസുകാര്‍ കാണികള്‍ക്കിടയിലേക്കിറങ്ങി. ആദ്യം ആര്‍ക്കും ഒന്നും പിടികിട്ടിയില്ല. നാടകം ഇത്ര വേഗം തീര്‍ന്നോ എന്ന സംശയം എല്ലാവരുടെയും മുഖത്തു നിഴലിച്ചു. വേദി പൊലീസുകാര്‍ കൈയടക്കിയിരിക്കുന്നു. അവിടെയുണ്ടായിരുന്ന നടീനടന്മാരെ ആരെയും കാണാനുമില്ല. മടിച്ചു മടിച്ചാണെങ്കിലും പലരും ഇരിപ്പിടം വിട്ടെഴുന്നേറ്റു. അതുവരെ കണ്ട നാടകത്തില്‍ നിന്നുള്‍ക്കൊണ്ട ആവേശത്താലാണോ എന്നറിയില്ല എനിക്ക് എഴുന്നേല്‍ക്കാന്‍…

പട്ടിയും പൂച്ചയും പറഞ്ഞ കഥ

ഹിറ്റ്‌ലറുടെ നാസിപ്പടയാണ് Brown Shirts. അതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് പാവ്‌ലോഫ് Matin Brun എഴുതിയത്. രാഷ്ട്രീയവും സാമൂഹികവുമായ കടന്നുകയറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നതിലെ അപകടമാണ് ഈ കൃതിയുടെ പ്രമേയം. നാടകത്തില്‍ അതു പ്രതിഫലിപ്പിക്കുന്നതില്‍ ഈ കലാകാരന്മാര്‍ പൂര്‍ണ്ണമായി വിജയിച്ചു. നമുക്കിടയിലുള്ള ഭിന്നത മുതലെടുത്താണ് അധികാരത്തിന്റെ രൂപത്തില്‍ ഫാഷിസം പിടിമുറുക്കുന്നതെന്ന് ഇതിലൂടെ പറയാതെ പറഞ്ഞു. ഫാഷിസത്തെ ചെറുക്കാന്‍ യോജിച്ചുള്ള പോരാട്ടത്തിന് ഈ നാടകം ആഹ്വാനം ചെയ്തു. സമകാലീന ജീവിത സാഹചര്യങ്ങളുമായി നാടകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് സാമ്യമുള്ളതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ അതു വെറുതേയാണെന്ന്…

തോമയും കറിയയും …പിന്നെ ശ്യാമും

വലിയ നാട്യങ്ങളോ ജാഡകളോ ഇല്ലാത്ത ഒരു നാടകം -തോമ കറിയ കറിയ തോമ കണ്ടിറങ്ങുമ്പോള്‍ എനിക്കു തോന്നിയത് അതാണ്. നാട്യങ്ങളും ജാഡകളും പകരുന്ന അമിതപ്രതീക്ഷകളില്ല എന്നത് ആസ്വാദനം അനായാസമാക്കി. പ്രേക്ഷകനുമായി അനായാസം സംവദിക്കുന്നതില്‍ തോമയും കറിയയും വിജയിച്ചു. അല്പം കടുപ്പിച്ചു പറഞ്ഞാല്‍, തോമയ്ക്കും കറിയയ്ക്കുമിടയില്‍ സര്‍ഗ്ഗാത്മക അന്തര്‍ധാരയുടെ ‘ദഹനീയമല്ലാത്ത ശിലാഖണ്ഡങ്ങള്‍’ ഒന്നും തന്നെയില്ല. നാടകകൃത്തിന്റെ ലളിതവ്യക്തിത്വം നാടകത്തില്‍ പ്രകടം. അതേ ലാളിത്യത്തോടെ തന്നെ പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ നടന്മാരും പൂര്‍ണ്ണവിജയം. നാടകമെന്ന പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്കിടയില്‍ തോമ കറിയ…

ഗസല്‍ മാന്ത്രികനൊപ്പം…

‘ഹോട്ടോം സെ ചൂ ലോ തും മേരാ ഗീത് അമര്‍ കര്‍ ദോ’ -ജഗ്ജിത് സിങ്ങിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളിലൊന്ന്. കാല്‍ നൂറ്റാണ്ട് മുമ്പുള്ള ഓര്‍മ്മകളുടെ പിന്നാമ്പുറത്തേക്കാണ് ഈ പാട്ട് എന്നെ കൊണ്ടുപോയത്. യൂണിവേഴ്‌സിറ്റി കോളേജിലെ ഡിഗ്രി പഠന കാലത്ത് ഇടയ്ക്കിടെ ഞങ്ങളെ കാണാന്‍ വരുമായിരുന്ന രാജേഷിനെ -ഇപ്പോഴത്തെ ചലച്ചിത്ര പിന്നണി ഗായകന്‍ രാജേഷ് വിജയ് -പിടിച്ചിരുത്തി സുഹൃത്ത് സൊഹെയ്ല്‍ മിര്‍സയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ പാടിപ്പിച്ചിരുന്ന പാട്ട്. സദസ്സിലുണ്ടായിരുന്ന ഒട്ടുമിക്കവര്‍ക്കും കാണാപ്പാഠം. ഈ പാട്ടിന്റെ ജനപ്രീതി…

യഥാര്‍ത്ഥ കലാകാരന്മാര്‍!!

‘നാടകം ഇന്ന് പുറത്താണോ?’ -നേരത്തേ അവിടുണ്ടായിരുന്ന സുഹൃത്തിനോട് ചോദിച്ചു. ‘ഹേയ് അല്ല, നാടകം അകത്തു തന്നെയാണ്. ചമയമിടുന്നത് നമ്മളെ കാണിക്കുകയാണ്’ -മറുപടി കേട്ടിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല. അല്പനേരം അവരെത്തന്നെ നോക്കിനിന്നു. സ്ത്രീ വേഷമണിയുന്നതും പുരുഷന്മാര്‍ തന്നെ. അവരും തുറന്ന സ്ഥലത്ത് വേഷം മാറുന്നതു കണ്ടപ്പോള്‍ അടുത്തു നിന്നയാള്‍ക്ക് വൈക്ലബ്യം -അദ്ദേഹം അല്പം വൈകിയാണ് വന്നത്. പാവം വിചാരിച്ചു മുന്നിലുള്ളത് യഥാര്‍ത്ഥ സ്ത്രീകളാണെന്ന്! അത്രയ്ക്കു മികച്ചതായിരുന്നു ചമയം. സ്ത്രീകള്‍ സാരിയുടുക്കുന്നതിനെക്കാള്‍ മനോഹരമായി അവര്‍ ഞൊറിഞ്ഞുടുത്തു. ഒരുങ്ങി വന്നപ്പോള്‍…

കടലും മനസ്സും കീഴടക്കിയ കിഴവന്‍

‘കിഴവനും കടലും’ കഴിഞ്ഞയുടനെ തന്നെ അതിലെ കലാകാരന്മാരുടെ പേരു പറഞ്ഞ് പതിവുപോലെ പരിചയപ്പെടുത്തിയിരുന്നു. ആ പരിചയപ്പെടുത്തലിന്റെ ഏറ്റവും ഒടുവിലാണ് സംവിധായകന്‍ എത്തിയത്. അദ്ദേഹം ആദ്യം ചെയ്തത് തന്റെ ടീമംഗങ്ങളെ വീണ്ടും പരിചയപ്പെടുത്തുക എന്നതാണ്. ആ പരിചയപ്പെടുത്തലിന് ഓരോ വ്യക്തിയുമായും ശശിധരനുള്ള സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയുണ്ടായിരുന്നു. തന്റെ നാടകം മികച്ചതാകുന്നെങ്കില്‍ അതിനു കാരണം കൂടെയുള്ളവരാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. അത് വ്യത്യസ്തത തന്നെയാണ്. ‘ഞാന്‍, ഞാന്‍ മാത്രം…’ എന്ന് ഉദ്‌ഘോഷിക്കുന്ന സംവിധായകര്‍ വാഴുന്ന കാലത്ത് ശശിധരനെപ്പോലൊരാള്‍ എങ്ങനെ വ്യത്യസ്തനല്ലാതാവും? നാടകമുള്‍പ്പെടെ ഏതു…

രസഭരിതം കംസവധം

ഓരോ രസവും വേദിയിലേക്കു കടന്നുവരുമ്പോള്‍ ഞാനടക്കമുള്ളവര്‍ക്ക് സ്പഷ്ടമായിരുന്നു -അത് രൗദ്രം, അത് ഹാസ്യം, അത് ബീഭത്സം… എന്നിങ്ങനെ. ഈ രസങ്ങളുടെ ഘോഷയാത്രയ്ക്കിടെ അമ്പാടിയില്‍ നിന്ന് മധുരയിലെത്തിയ ശ്രീകൃഷ്ണന്‍ കംസനെ വധിച്ചു. അസംഖ്യം കഥാപാത്രങ്ങള്‍ ഇതിനിടെ വന്നുപോയി. ടാഗോര്‍ തിയേറ്ററിലെ വേദിയില്‍ കൃഷ്ണന്റെ അവതാരലക്ഷ്യം പൂര്‍ത്തിയാവാന്‍ ആവശ്യമായി വന്നത് 2 മണിക്കൂര്‍. വളരെ സമ്പുഷ്ടമായൊരു വിരുന്നുണ്ട പ്രതീതി. പക്ഷേ, ഈ സമ്പുഷ്ടിയെല്ലാം സൃഷ്ടിച്ചത് ഒരെയൊരു വ്യക്തി -കലാമണ്ഡലം സിന്ധു. നങ്ങ്യാര്‍കൂത്തിന്റെ യഥാര്‍ത്ഥ ഓജസ്സും തേജസ്സും പ്രകടമാക്കിയ കലാപ്രകടനം. ….read…

രാജ്യദ്രോഹം നാടകമല്ല

പിരിവ് അവസാനിച്ചപ്പോള്‍ അവര്‍ നേരെ മുന്നിലേക്കു നീങ്ങി. അവിടെയുണ്ടായിരുന്ന കരിയില കാലുകൊണ്ട് ‘വേദി’ എന്നു സങ്കല്പിക്കപ്പെടുന്നിടത്തേക്ക് നീക്കിയിടാന്‍ തുടങ്ങി. കീശയില്‍ നിന്ന ലൈറ്ററെടുത്ത് ആ കരിയിലക്കൂമ്പാരം കത്തിച്ചു. എന്നിട്ട് കാണികളില്‍ നിന്നു പിരിച്ചെടുത്ത നോട്ടുകള്‍ ഓരോന്നായി ആ തീയിലേക്കിടാന്‍ തുടങ്ങി. പ്രതിഷേധമെന്ന പേരില്‍ ഇന്ത്യന്‍ കറന്‍സി കത്തിക്കുക. എന്നിട്ടതിനെ നാടകമെന്നു പറയുക. ഈ തോന്ന്യാസത്തിനെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നു വിളിക്കാമോ? ഇത്തരം ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്തുക തന്നെ വേണം. ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന പേരില്‍ നിയമവാഴ്ചയ്ക്കതീതമായി എന്തു തോന്ന്യാസവും പ്രവര്‍ത്തിക്കാമെന്ന തോന്നലുണ്ടാവുന്നത്…

ഓ… ചൗധരീ!!!

സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ നാളെയാണ് താലിമംഗലം… മമെ ഖാന്‍ പാടി. വസന്ത രാഗത്തില്‍ രവീന്ദ്രന്‍ മാഷ് ചിട്ടപ്പെടുത്തിയ ഈണത്തിലൊന്നുമായിരുന്നില്ല പാട്ട്. ഥാര്‍ മരുഭൂമിയുടെ ചൂടും ചൂരുമുള്ള സൂഫി രാഗത്തില്‍. 13 വര്‍ഷം മുമ്പ് ആദ്യമായി കേരളത്തിലെത്തിയപ്പോള്‍ അന്ന് സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ ബാബു പഠിപ്പിച്ചതാണ്. സംഗീതം എവിടെയായാലും സംഗീതമാണ്, രാജസ്ഥാനിലായാലും കേരളത്തിലായാലും. മമെ ഖാന്‍ പറഞ്ഞത് വളരെ വലിയ സത്യമാണ്. രാജസ്ഥാന്‍ വളരെ ദൂരെയാണ്. പക്ഷേ, രാജസ്ഥാനും തിരുവനന്തപുരവും തമ്മില്‍ സംഗീതത്തില്‍ ദൂരമില്ല. സംഗീതം ഒന്നാണ്….

വെള്ളരിനാടകം വെറും നാടകമല്ല

നടന്‍ ഓടിയപ്പോള്‍ കാണികള്‍ ഒപ്പമോടി!! നടന്‍ പാടിയപ്പോള്‍ കാണികള്‍ ഒപ്പം പാടി!!! വേദിയില്‍ മാത്രമായിരുന്നില്ല നാടകം. കാണികള്‍ക്കിടയിലുണ്ടായിരുന്നു. ഇടയ്ക്ക് നടന്മാര്‍ ഓടിയിറങ്ങി കാണികള്‍ക്കു പിന്നില്‍ പോയി നാടകം കളിച്ചു. അപ്പോള്‍ നാടകം കാണാന്‍ തിരിഞ്ഞുനോക്കേണ്ടി വന്നു!!!! വേദിയും കാണികളും സ്ഥാനം മാറിക്കൊണ്ടേയിരുന്നു. ചലിക്കുന്ന വേദിക്കൊപ്പം ചലിക്കുന്ന കാണികള്‍. എല്ലാം കണ്ട് അന്തംവിട്ടിരുന്നു. പലതരം നാടകങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരെണ്ണം ജീവിതത്തില്‍ ആദ്യം. പേരു കേട്ടപ്പോള്‍ തന്നെ തോന്നിയിരുന്നു വ്യത്യസ്തമാകുമെന്ന് -വെള്ളരിനാടകം. തോന്നല്‍ വെറുതെയായില്ല. ….read more