ബാല്യത്തിന്റെ ആഘോഷം

ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഘട്ടം ബാല്യമാണെന്ന് വര്‍ഗ്ഗീസ് സര്‍ പഠിപ്പിക്കുമ്പോള്‍ ബോദ്ധ്യപ്പെട്ടിരുന്നില്ല. എങ്ങനെയെങ്കിലും ഒന്നു വലുതായിക്കിട്ടിയിരുന്നെങ്കില്‍ ഈ പണ്ടാരം പിടിച്ച പരീക്ഷകളില്‍ നിന്നു രക്ഷപ്പെടാമായിരുന്നു എന്നായിരുന്നു അന്നത്തെ ചിന്ത. എന്നാല്‍, സുഭദ്രാകുമാരി ചൗഹാന്‍ എഴുതിയതും വര്‍ഗ്ഗീസ് സര്‍ പഠിപ്പിച്ചതും സത്യമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. അമ്മുവിന്റെയും കണ്ണന്റെയും വാവയുടെയും ബാല്യത്തിന്റെ ആഘോഷം പകര്‍ത്തലാണ് ഇപ്പോഴത്തെ പ്രധാന ജോലി. ഇതു കാണുമ്പോള്‍ മനസ്സില്‍ നുരഞ്ഞുയരുന്ന സന്തോഷത്തിന്റെ പ്രതിഫലനമാണ് ഈ കുറിപ്പ്.
….read more

 

Advertisements

CHILDHOOD GLORY

Ammu alias Drishya Prasanth is three and a half years old.
Kannan alias Pranav Nair is two years old.
Vava alias Shreya Prasanth is one and a half years old.

Kannan and his sisters light our world. Ammu and Vava are in fact my sister Radhika’s children. When they three come together once in a while, our life comes to a standstill. It’s because this group of three is full of extra life to lock everything and everybody out.
….read more

 

രാമന്റെ പാലം തേടി

മെയ് 16നാണ് വോട്ടെടുപ്പ്. മെയ് 19ന് വോട്ടെണ്ണല്‍ വരെ കാര്യമായ ജോലിയില്ല. ആ സമയത്ത് ഒരു യാത്ര ആയാലോ? പെട്ടെന്നു പോയി വരാനാവുന്ന സ്ഥലം ഏതുണ്ട്? ഒരു രാമേശ്വരം യാത്ര കടം ഉണ്ട്. ഭാര്യയുടെ അച്ഛനമ്മമാര്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് രാമേശ്വരത്തു പോയിരുന്നു. അവര്‍ തിരികെ വന്നു പറഞ്ഞ അനുഭവങ്ങള്‍ കേട്ടപ്പോള്‍ അവിടെയൊന്നു പോകണം എന്ന ആഗ്രഹം മനസ്സിലുദിച്ചതാണ്. പിന്നെ അമാന്തിച്ചില്ല, ചലോ രാമേശ്വരം. ഭാര്യ ഹാപ്പി. അതോടെ നുമ്മളും ഹാപ്പി.
….read more

പ്രണവ് ‘നായര്‍’

ജാതി എന്നത് ഒരു സത്യമാണ്. അത് അവഗണിക്കാനാവില്ല. ഒരു കല്യാണം നടക്കുമ്പോഴും മരണം നടക്കുമ്പോഴുമെല്ലാം ജാതിസ്വത്വം ഉയര്‍ന്നുവരാറുണ്ട്. ജാതിയില്ലാതെ ജീവിച്ചയാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ബന്ധുക്കള്‍ ജാതീയമായി തന്നെ കാര്യങ്ങള്‍ ചെയ്യും.
….read more

പിറന്നാള്‍ മധുരം രണ്ടാം അദ്ധ്യായം

2016 മെയ് 12. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഭീതിയും സമ്മര്‍ദ്ദവും സമ്മാനിച്ച 2014 മെയ് 12 കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്നു. പ്രണവ് നായര്‍ എന്ന ഞങ്ങളുടെ കണ്ണന് രണ്ടാം പിറന്നാള്‍.
….read more

 

കണ്ണന്‍ രാഖിയുടെ കണ്ണിലൂടെ

എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങിയ വേളയില്‍ വിവിധ പത്രങ്ങളില്‍ അച്ചടിച്ചുവന്ന ചിത്രങ്ങള്‍ വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭൂരിഭാഗം പത്രങ്ങളിലും അടിച്ചുവന്നത് പെണ്‍കുട്ടികളുടെ തയ്യാറെടുപ്പും അവരുടെ പ്രാര്‍ത്ഥനയും മറ്റുമെല്ലാമാണ്. ആണ്‍കുട്ടികള്‍ പരീക്ഷയെഴുതുന്ന ചിത്രമെടുത്ത കേരള കൗമുദിയിലെ സുഭാഷ് കുമാരപുരം വ്യത്യസ്തനായി എന്നത് എടുത്തുപറയണം. മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നറിയില്ല. ഞാന്‍ കണ്ടതെല്ലാം പെണ്‍കുട്ടികളുടെ ചിത്രമായിരുന്നു.
….read more