മെര്‍ക്കലിനെ കാണാന്‍ അപ്പൂസിന്റെ യാത്ര

ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ.ആംഗല മെര്‍ക്കലിനോട് ഈ പാവം പയ്യന്‍സ് ആശയവിനിമയം നടത്തും, അതും ജര്‍മ്മന്‍ ഭാഷയില്‍. ബെര്‍ലിനിലെ ചാന്‍സലര്‍ ഓഫീസില്‍ തന്നെയായിരിക്കും കൂടിക്കാഴ്ച. യാത്ര ജര്‍മ്മന്‍ സര്‍ക്കാരിന്റെ ചെലവില്‍. നമ്മള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ചെറിയൊരു കാര്യമല്ല ഇത്. അവന്റെ പേര് ചൈതന്യന്‍ ബി.പ്രകാശ്. പ്രായം 14 വയസ്സ്. കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. അടുത്തിടെ മാത്രം മീശ മുളച്ചു തുടങ്ങിയ (!!) അവന്‍ ഞങ്ങള്‍ക്ക് അപ്പൂസാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ സീനിയറായിരുന്ന, ഏറെക്കാലം സഹപ്രവര്‍ത്തകനായിരുന്ന…

ഇതാ ജനമിത്രം!!

സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തന്നെ വിവിധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സ്വകാര്യ സേവനങ്ങളുടെ കാര്യം അങ്ങനെയല്ല. സേവനമേഖലയിലടക്കം സ്വകാര്യ പങ്കാളിത്തം കാര്യമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതൊരു വലിയ പ്രതിസന്ധിയാണ്. നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് നെറ്റ് കണക്ടിവിറ്റിയും അതുവഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകളും പ്രശ്‌നമല്ല. പക്ഷേ, മൊബൈലില്‍ 3ജിയും 4ജിയും ഒന്നുമില്ലാത്ത ഗ്രാമാന്തരങ്ങളിലെ സ്ഥിതി അതാണോ? ഓണ്‍ലൈന്‍ ജീവിതത്തില്‍ ഗ്രാമങ്ങളിലെ സ്ഥിതി വലിയൊരു പ്രശ്‌നം തന്നെ. ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ അതിനൊരു പരിഹാരവും ഉരുത്തിരിഞ്ഞു വരുമല്ലോ. ഗ്രാമങ്ങളിലെ ഓണ്‍ലൈന്‍ ജീവിതം…

സുരക്ഷയ്ക്ക് അവധിയോ?

വര്‍ക്കല സ്റ്റേഷനെത്തിയപ്പോള്‍ എന്റെ സുഹൃത്ത് ഇറങ്ങി നടന്നു. കാപ്പില്‍ സ്വദേശിനി കംപാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക്. വര്‍ക്കല വിട്ടാല്‍ ഇടവ സ്റ്റേഷന്‍ കൂടി കഴിഞ്ഞാലേ കാപ്പില്‍ വരികയുള്ളൂ. അതുവരെ അവള്‍ക്കു കൂട്ട് ദൈവവും അവളുടെ ആത്മബലവും മാത്രം. ആ പെണ്‍കുട്ടിയുടെ നിസ്സഹായ ഭാവത്തിലുള്ള നോട്ടം അവളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു എന്നാണ് ഫോണില്‍ എന്റെ സുഹൃത്ത് പറഞ്ഞത്. ഒപ്പം ആ ചെറുപ്പക്കാരന്റെ ചുവന്ന പല്ലു കാട്ടിയുള്ള ചിരിയും. ആ ചിരി അവളിലുണര്‍ത്തിയ ഭീതി വീട്ടിനുള്ളിലും പിന്തുടരുന്നു. അവന്‍ ഒരു പക്ഷേ, കുഴപ്പക്കാരനല്ലായിരിക്കാം….

ജലസമരത്തിന്റെ അടയാളപ്പെടുത്തല്‍

ഭാവിയെ കരുതിയില്ലെങ്കില്‍ കുടിവെള്ളം പോലും കിട്ടാതാവുന്ന സ്ഥിതി വരുമെന്ന ഓര്‍മ്മ ഒരു ജലസമരത്തിന് എല്ലാക്കാലത്തും പ്രസക്തിയുണ്ടാക്കുന്നു. ദാഹനീരിനുവേണ്ടി പ്ലാച്ചിമടയിലെ ആദിവാസികള്‍ തുടങ്ങിവെച്ച ചരിത്രസമരം. വിജയിച്ച സമരം എന്നു തന്നെ പറയാം. എന്നാല്‍, വിജയിച്ചുവെന്ന് എല്ലാവരും വിശ്വസിച്ച, വിശ്വസിക്കുന്ന സമരത്തെ ഭരണകൂടങ്ങള്‍ അട്ടിമറിച്ചു. ഈ അട്ടിമറിയുടെ പിന്നിലെ വസ്തുതാപരമായ അന്വേഷണം ആവശ്യമാണ്. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിക്കെതിരായ ആദിവാസികളുടെ സഹനസമരം വര്‍ഷങ്ങളോളം റിപ്പോര്‍ട്ട് ചെയ്തതിന്റെ അനുഭവത്തില്‍ സുരേഷ് ബാബു എഴുതിയ ഈ പുസ്തകം ഇത്തരം എല്ലാ വിഷയങ്ങളും സ്പര്‍ശിക്കുന്നുണ്ട്. ….read…

ഒരു ഓണ്‍ലൈന്‍ ഊളക്കഥ

മംഗളത്തിന്റെ ഹണി ട്രാപ്പിലുള്ള നെറികേടിനെക്കുറിച്ച് നമ്മളെല്ലാവരും കൂലങ്കുഷമായി ചര്‍ച്ച ചെയ്തു. വിമര്‍ശനം മുഖവിലയ്‌ക്കെടുത്ത് ആ ചാനല്‍ മാപ്പു പറയുകയും ചെയ്തു. അവര്‍ക്കെതിരായ നിയമപരമായ നടപടികള്‍ മുന്നോട്ടു നീങ്ങുന്നു. എന്നാല്‍, മംഗളം ചെയ്തതിനെക്കാള്‍ എത്രയോ മടങ്ങ് നികൃഷ്ടമായ മാധ്യമപ്രവര്‍ത്തനം ഓണ്‍ലൈന്‍ രംഗത്തു നടക്കുന്നുണ്ട്. നിയമപരമായ ഒരു നിയന്ത്രണവും ഈ ഓണ്‍ലൈന്‍ മഞ്ഞകള്‍ക്കുമേലില്ല. എല്ലാ മലയാളം വെബ്‌സൈറ്റുകള്‍ക്കും കേരളത്തില്‍ രജിസ്‌ട്രേഷന്‍ വേണം എന്ന നിബന്ധന ഏര്‍പ്പെടുത്തുക എന്നതാണ് എന്റെ ആവശ്യം. ഇങ്ങനെ ഒരു വിലാസവും രജിസ്‌ട്രേഷനും കേരളത്തിലുണ്ടെങ്കില്‍ ഊളത്തരം കാണിക്കുമ്പോള്‍…

സ്വപ്‌നസഞ്ചാരി

അവതരണത്തിനു വേഗം വഴങ്ങാത്ത കനപ്പെട്ട നാടകമാണ് ഭാസന്റെ ‘സ്വപ്നവാസവദത്തം’. അതുകൊണ്ടുതന്നെ അത് അരങ്ങിലെത്തിയിട്ട് കാലമേറെയായി. കര്‍ണാടകത്തിലെ ഏറ്റവും പ്രധാന നാടകസംഘമായ രംഗായനയാണ് ‘സ്വപ്‌നവാസവദത്ത’യെ വേദിയിലെത്തിക്കുന്നത്. ആ നാടകത്തിനു രംഗാവിഷ്‌ക്കാരം നല്‍കാന്‍ അവര്‍ കണ്ടെത്തിയ നാടകക്കാരന്‍ പ്രശാന്താണെന്നു മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ആ കൈകളില്‍ ഒന്നു കൂടി മുറുകെപ്പിടിച്ചു -‘ഒരിക്കല്‍കൂടി ഒന്നു തൊട്ടോട്ടെ’ എന്ന രീതിയില്‍. ‘ഇങ്ങളൊരു വന്‍ സംഭവാണ് ട്ടാ’ എന്നു മനസ്സില്‍ പറഞ്ഞു. സ്‌കൂള്‍ പഠനകാലം തൊട്ട് അറിയാം. എങ്കിലും, നേരിട്ടു പറഞ്ഞാല്‍ മോശമായാലോ എന്ന ശങ്ക…

അന്ന കാത്തിരിക്കുന്നു, സാമിനായി…

അന്നയുടെ എല്ലാം 5 വയസ്സുകാരന്‍ മകന്‍ സാം ആയിരുന്നു. സാമിന്റെ അച്ഛനെക്കുറിച്ച് ഞാന്‍ ഒന്നും ചോദിച്ചില്ല, അന്ന പറഞ്ഞുമില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം തന്റെ ഭര്‍ത്താവിനെക്കുറിച്ച് അന്ന പറഞ്ഞു. എന്നോടു മാത്രമല്ല, ലോകത്തോടു തന്നെ. പറയാന്‍ നിര്‍ബന്ധിതയായതാണ്. ആ വാക്കുകള്‍ കേട്ട് ഞാന്‍ തരിച്ചിരുന്നു. ടോം എന്നറിയപ്പെടുന്ന ജെയിംസ് പിയേഴ്‌സ് എന്ന ബ്രിട്ടീഷ് പൗരനാണ് സാമിന്റെ അച്ഛന്‍ അഥവാ അന്നയുടെ ഭര്‍ത്താവ്. അന്നയും ടോമും കുറച്ചുകാലമായി പിരിഞ്ഞാണ് താമസം. വിവാഹമോചനത്തിനുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ഇതുവരെ പറയാതിരുന്നതെല്ലാം…

വിമലും റിനിയും പിന്നെ ഞാനും

ഒരു സുഹൃത്തിന്റെ സന്ദര്‍ശനം ഇത്രയ്‌ക്കൊക്കെ എഴുതാനുണ്ടോ എന്ന സംശയം തോന്നിയേക്കാം. സൗഹൃദങ്ങളാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്. അതിനാല്‍ത്തന്നെ സുഹൃത്തുക്കള്‍ എഴുത്തിന് വിഷയമാകാറുണ്ട്. മാത്രമല്ല, വിമലിനും റിനിക്കുമൊപ്പം ചെലവിട്ട നിമിഷങ്ങള്‍ എനിക്ക് നഷ്ടമായ സന്തോഷം തിരിച്ചുപിടിക്കലാണ്. അവരുടെ വിവാഹത്തില്‍ പങ്കെടുത്താല്‍ കിട്ടുമായിരുന്ന സന്തോഷം ഇവിടെ തിരിച്ചുപിടിച്ചു. ഇത്തരം അവസരങ്ങള്‍ ജീവിതത്തില്‍ അപൂര്‍വ്വമാണല്ലോ!! ….read more  

നിസാറിന് വില്ലത്തിളക്കം

നിസാര്‍ എന്നോടു പറഞ്ഞത്, പറഞ്ഞുകൊണ്ടിരിക്കുന്നത് വെള്ളിത്തിരയ്ക്കു പിന്നിലെ ഇടപെടലുകളെ കുറിച്ചാണ്. എന്നാല്‍, കഴിഞ്ഞ ദിവസം ടിയാന്‍ നടനായി നടത്തിയ ഇടപെടല്‍ കണ്ടു ഞാന്‍ ഞെട്ടി. ‘കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ’ സ്റ്റൈലില്‍ തന്നെ. ‘നീലച്ചെടയന്‍’ എന്നൊരു ഹ്രസ്വചിത്രം കഴിഞ്ഞ ദിവസം യു ട്യൂബില്‍ റിലീസ് ചെയ്തു. രണ്ട് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രോത്സാഹജനകമായ ഒരു പരീക്ഷണമാണ്. അതിലെ cold blooded villain ആയി നിസാര്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു outspoken വില്ലനല്ല, soft spoken വില്ലന്‍….

അമേരിക്കയിലെ കണക്കിലെ കളികള്‍

ഇന്ത്യ എന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. അമേരിക്കയില്‍ ഇപ്പോഴുള്ള 14,63,11,000 വോട്ടര്‍മാരുടെ അഞ്ചര ഇരട്ടി, അതായത് 81,45,00,000 വോട്ടര്‍മാര്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയിലുണ്ടെന്നോര്‍ക്കുക. പക്ഷേ, എത്ര ലളിതമായ പ്രക്രിയയിലൂടെയാണ് ഇന്ത്യയിലെ പുതിയ സര്‍ക്കാരിനെയും അതിനെ നയിക്കുന്ന പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കുന്നത്. ഇതിനു നേര്‍ വിപരീതമാണ് അമേരിക്ക. അവിടത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ പി.എച്ച്.ഡി. പ്രബന്ധം തയ്യാറാക്കുന്നതു പോലുള്ള പരിശ്രമം വേണം. യു.എസ്. കോണ്‍ഗ്രസ്സിലെ സെനറ്റിലും പ്രതിനിധി സഭയിലും…

അമേരിക്കന്‍ ബാലറ്റ്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ട്രമ്പും നേരിട്ടു മത്സരിക്കുന്നു എന്നാണ് ഞാന്‍ കരുതിയിരുന്നത്. വിവരക്കേട് എന്നല്ലാതെ എന്തു പറയാന്‍! മൊത്തം 22 സ്ഥാനാര്‍ത്ഥികളുണ്ട്. 3 പേര്‍ സ്വതന്ത്രര്‍. ഒരു വിരുതന്‍ സ്വന്തമായി പ്രസ്ഥാനമുണ്ടാക്കി മത്സരിക്കുന്നു -കോട്ട്‌ലിക്കോഫ് ഫോര്‍ പ്രസിഡന്റ്. അദ്ദേഹത്തെക്കൂടി ചേര്‍ത്താല്‍ 4 സ്വതന്ത്രര്‍. ….read more

ബിനു പണ്ടേ സ്മാര്‍ട്ടാണ്!!!

വര്‍ണ്ണക്കുപ്പായങ്ങളണിഞ്ഞ ഞങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയിലേക്ക് സ്‌കൂള്‍ യൂണിഫോമണിഞ്ഞ് ഒരു പയ്യന്‍സ് കടന്നുവന്നു. ആ സമരമുഖത്തുണ്ടായിരുന്ന ഏക സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. പേര് ബിനു. അവന്‍ വളര്‍ന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാകത നേടിയ അവന്‍ ഇന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ്. സ്വന്തമായി വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനുമുള്ള രാജ്യത്തെ ആദ്യ നഗരസഭാ കൗണ്‍സിലര്‍. കുന്നുകുഴി വാര്‍ഡിലെ എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കും. കമ്പ്യൂട്ടറുകളും വെബ്‌സൈറ്റുകളുമെല്ലാം IP അഡ്രസ്സ്…