കോഴി കട്ടവന്റെ തലയിലെ പൂട

ശ്രീവത്സം ഗ്രൂപ്പിന് യു.ഡി.എഫിലെ മുന്‍ മന്ത്രിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണമുന്നയിച്ച സി.പി.ഐ. നേതാവ് ടി.ജെ.ആഞ്ജലോസ് മുന്‍ മന്ത്രിയുടെ പേര് പറഞ്ഞിരുന്നില്ല. ആരാണ് ആ മുന്‍ മന്ത്രി എന്നറിയാന്‍ എല്ലാവരും പരക്കംപായുകയാണ്. അപ്പോഴാണ് കത്തുമായി ചെന്നിത്തല പ്രത്യക്ഷപ്പെട്ടത്. ചെന്നിത്തലയുടെ കത്ത് ഒരുമാതിരി കോഴി കട്ടവന്റെ തലയില്‍ പൂടയുണ്ടെന്നു പറയുമ്പോള്‍ തപ്പി നോക്കുന്ന പരിപാടി ആയിപ്പോയോ എന്നു…

പൊതുവിദ്യാലയങ്ങളില്‍ ആരവം

പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെട്ടോ എന്ന് എങ്ങനെയാ പരിശോധിക്കുക? പൊതുജനങ്ങള്‍ക്ക് ഈ വിദ്യാലയങ്ങളില്‍ വിശ്വാസം വര്‍ദ്ധിച്ചോ എന്നു നോക്കണം. ഇതെങ്ങനെ അറിയും? വിശ്വാസമുണ്ടെങ്കില്‍ പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടും. ഇതാണ് മാനദണ്ഡമെങ്കില്‍ ധൈര്യമായി പറയാം -സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയിലാണ്. ഈ വര്‍ഷം 1 മുതല്‍ 9 വരെ ക്ലാസ്സുകളിലായി 1,57,406 വിദ്യാര്‍ത്ഥികള്‍ കൂടുതലായി പൊതുവിദ്യാലയങ്ങളിലെത്തി. ഒന്നാം ക്ലാസ്സില്‍ മാത്രം 12,198 കുട്ടികള്‍ കൂടുതല്‍. ….read more

വല്ലവന്റെയും കുഞ്ഞിന്റെ അച്ഛന്‍ ചമയുന്നവര്‍

അങ്ങ് മധ്യപ്രദേശത്തു നിന്ന് രാജ്യസഭയിലേക്കു നുഴഞ്ഞുകയറി കേന്ദ്ര മന്ത്രിയാപ്പോള്‍ രാജഗോപാല്‍ സാര്‍ തിരുവനന്തപുരത്ത് വന്‍ വികസനം നടപ്പാക്കിയ കഥകള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും കേള്‍ക്കാം. അതിനാല്‍ത്തന്നെ നേമത്ത് അദ്ദേഹം എം.എല്‍.എ. ആയപ്പോള്‍ മണ്ഡലത്തില്‍ വന്‍ വികസനക്കുതിപ്പായിരിക്കും എന്ന് സ്വാഭാവികമായും എല്ലാവരും കരുതി. ഞാന്‍ ദിവസേന സഞ്ചരിക്കുന്ന ഒരു റോഡ് ടാറിട്ട് മുട്ടായി പോലാക്കിയതു കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, വികസനം വന്നു. വികസനത്തിന്റെ രാജഗോപാല്‍ ഫ്‌ളക്‌സും കണ്ടു. പക്ഷേ, തോട്ടടുത്ത് ശിവന്‍കുട്ടിയുടെ ഫ്‌ളക്‌സുമിരുന്ന് ചിരിക്കുന്നു. ശ്ശെടാ.. ഇതെന്താ കഥ!! ഒരു…

പട്ടിണി മാറ്റുന്ന പുത്തനുടുപ്പ്

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഏകദേശം 2.30 ലക്ഷം കുട്ടികള്‍ക്ക് പുത്തനുടുപ്പിന്റെ ആഹ്ലാദം, അച്ഛനമ്മമാര്‍ക്ക് ബാദ്ധ്യതയേതുമില്ലാതെ. അവര്‍ക്കാവശ്യമായ 9.30 ലക്ഷം മീറ്റര്‍ തുണി നെയ്തുണ്ടാക്കിയ കൈത്തറി തൊഴിലാളികള്‍ക്ക് പട്ടിണി മാറിയതിന്റെ ആഹ്ലാദം. അങ്ങനെ പട്ടിണി മാറ്റിയ പുത്തനുടുപ്പിന്റെ നറുമണം പടരുന്നു. നടപ്പാകാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുന്ന വന്‍കിട പദ്ധതികളെക്കാള്‍ വലിയ വികസനം സാധാരണക്കാരുടെ ജീവിതത്തെ നേരിട്ടു സ്വാധീനിക്കുന്ന ഇത്തരം നടപടികള്‍ തന്നെയാണ്. ചിലതൊക്കെ ശരിയാവുന്നുണ്ട്!!! ….read more

കുരിശിന്റെ രൂപത്തില്‍ കോടതിയലക്ഷ്യം

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ 2016 ഏപ്രില്‍ 19ന് സുപ്രീം കോടതി നിര്‍ണ്ണായകമായ ഒരുത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജസ്റ്റീസുമാരായ വി.ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവര്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് അന്നത്തെ പ്രചാരണത്തിരക്കില്‍ ഇവിടെ പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ പാപ്പാത്തിച്ചോലയിലെ കുരിശ് പ്രശ്‌നത്തില്‍ പിണറായിയും മണിയും ഇപ്പോഴത്തെ പരസ്യപ്രസ്താവനയ്ക്കു ധൈര്യപ്പെടുമായിരുന്നില്ല. തങ്ങളുടെ അഭിപ്രായം പറയാന്‍ ഒരു മുഖ്യമന്ത്രിക്കും മന്ത്രിക്കും അവകാശമില്ലേ എന്ന ചോദ്യമുയരാം. തീര്‍ച്ചയായും ഉണ്ട്. പക്ഷേ, പറയുന്നത് കോടതിയലക്ഷ്യമാണെങ്കില്‍ പണി പാളും. ഇവിടെയും അതു തന്നെയാണ്…

സെന്‍കുമാര്‍ തിരിച്ചെത്തുമ്പോള്‍

ഭരണം കൈയാളുന്ന രാഷ്ട്രീയ നേതൃത്വം മോശം പ്രവര്‍ത്തിക്കുകയാണെങ്കില്‍ 5 വര്‍ഷം കഴിയുമ്പോള്‍ വോട്ട് ചെയ്ത് പുറത്താക്കാന്‍ നമ്മള്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഭരണം കൈയാളുന്ന ഉദ്യോഗസ്ഥരുടെ സ്ഥിതി അങ്ങനെയല്ല. അവര്‍ക്ക് അതിനാല്‍ത്തന്നെ ആരെയും പേടിയുമില്ല. അങ്ങനെ വരുമ്പോള്‍ തെറ്റുകാരായ ഉദ്യോഗസ്ഥരെ മാറ്റാന്‍ ജനഹിതം നേടിയ സര്‍ക്കാരിന് അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടന പറയുന്നത് അതാണ്. ഭരണഘടന പ്രകാരം ഭരണകൂടത്തിനുള്ള അധികാരത്തില്‍ നീതിന്യായ സംവിധാനം കൈകടത്തുന്നു എന്നതാണ് സെന്‍കുമാര്‍ കേസില്‍ സംഭവിച്ചിരിക്കുന്നത്. മുമ്പ് പൊലീസ് മേധാവിയായിരിക്കുമ്പോള്‍ 2016 ജനുവരി 24ന്…

ഉപദേശം വിനാശം

വളരെ വ്യക്തമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. സമരം തീര്‍ന്നത് തന്റെ മേന്മയാണെന്നു വരുത്താനൊന്നും അദ്ദേഹം ശ്രമിച്ചില്ല. പക്ഷേ, പറയാനുള്ളത് വ്യക്തമായി പറഞ്ഞു. ടെലിവിഷന്‍ ക്യാമറകള്‍ മുഖേന കേരളത്തിലെ ജനങ്ങള്‍ അതു കേട്ടു. ഈ വിഷയത്തില്‍ ആദ്യം തൊട്ടു സ്വീകരിച്ചിരുന്ന നിലപാടില്‍ മാറ്റമൊന്നും പിണറായി വരുത്തിയില്ല. പക്ഷേ, അദ്ദേഹം പറഞ്ഞത് എനിക്ക് സ്വീകാര്യമായി തോന്നി. ഉപദേശകരാണോ മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ ശത്രുക്കള്‍? സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍ ഞാന്‍ ‘അതെ’ എന്നു പറയും. ജിഷ്ണുവിന്റെ കുടുംബത്തിന് മന്ത്രിസഭ യോഗം ചേര്‍ന്ന് 10…

നിശ്ശബ്ദ വിപ്ലവം

ഭരണമെന്നാല്‍ ബഹളമാണെന്നാണ് ചിലരുടെ ധാരണ. ബഹളക്കാര്‍ മാത്രമാണ് വാര്‍ത്തകളില്‍ നിറയുന്നത്. മാധ്യമങ്ങളിലെ നിരന്തര സാന്നിദ്ധ്യത്തിലൂടെ ജനശ്രദ്ധയിലെത്തുന്നത്. ഒന്നും ചെയ്തില്ലെങ്കിലും വിടുവായത്തം മുഖമുദ്രയാക്കി വിവാദമുണ്ടാക്കിക്കൊണ്ടിരിക്കും. എന്നാല്‍, അങ്ങനെയല്ലാത്തവരും ഇവിടെയുണ്ട്. തങ്ങളുടെ കര്‍മ്മം കൃത്യമായി നിറവേറ്റി ഫലം കൊയ്യുന്നവര്‍. ഇതിനെക്കുറിച്ച് അവര്‍ ആഘോഷിക്കുന്നില്ല. പൊടിപ്പും തൊങ്ങലും വെച്ച് കൊട്ടിഗ്‌ഘോഷിക്കുന്നില്ല. പക്ഷേ, അതുകൊണ്ട് അവരുടെ നേട്ടം കാണാതെ പോവരുത്. അത്തരമൊരു നേട്ടത്തെക്കുറിച്ചാണ് ഈ കുറിപ്പ്. ….read more  

ബജറ്റ് ചോര്‍ച്ചയിലെ എംബാര്‍ഗോ ചിന്തകള്‍

എന്താണ് ബജറ്റ് അവതരണം? ‘സര്‍, കേരള സംസ്ഥാനത്തിന്റെ 2017-18ലെ ബജറ്റ് ഞാന്‍ നിയമസഭയുടെ മുമ്പാകെ അവതരിപ്പിക്കുകയാണ്’ -ഇത്രയും പറഞ്ഞാല്‍ ബജറ്റ് അവതരണമായി. ഇതിനു ശേഷം നടക്കുന്നത് അവതരിപ്പിച്ച ബജറ്റിന്റെ വായന മാത്രമാണ്. ഇതു പറയുന്നതിന്റെ പേരില്‍ യു.ഡി.എഫ്. അനുകൂലികള്‍ എന്നെ കടിച്ചുകീറാന്‍ വന്നേക്കാം. ഒരു കാര്യവുമില്ല. ബജറ്റ് അവതരണം സംബന്ധിച്ച ഈ റൂളിങ് യു.ഡി.എഫ്. കാലത്തെ സ്പീക്കര്‍ എന്‍.ശക്തന്റേതു തന്നെയാണ്. 2015 മാര്‍ച്ച് 13ന് കെ.എം.മാണി അവതരിപ്പിച്ച ബജറ്റ് ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ -‘സര്‍ കേരള സംസ്ഥാനത്തിന്റെ…

വാര്‍ത്തയിലെ സൈനികന്‍

ഫേസ്ബുക്കില്‍ തേജ് ബഹാദൂറിന് 3,000ലേറെ സുഹൃത്തുക്കളുണ്ട്. അതൊരു തെറ്റാണോ എന്നു ചോദിച്ചാല്‍ അല്ല. എന്നാല്‍, സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഏതാണ്ട് 500ഓളം പേര്‍ പാകിസ്താനികളാണ്!!! ബംഗ്ലാദേശികളുമുണ്ട്!!!! അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യത്തിന്റെ കടന്നുകയറ്റം തടയാന്‍ ചുമതലപ്പെട്ട സൈനികന്റെ സുഹൃത്തുക്കളില്‍ വലിയൊരു ഭാഗം പാകിസ്താനില്‍ നിന്ന്!!! എന്തൊക്കെയോ കുഴപ്പങ്ങള്‍ കാണുന്നില്ലേ? സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ക്രൂശിക്കാന്‍ ശ്രമിക്കുന്നു എന്ന വാദമൊന്നും ഇവിടെ വിലപ്പോവില്ല. കാരണം തെളിവുകള്‍ ഡിജിറ്റലാണ്!! ….read more

നന്മയുടെ പ്രതിധ്വനി

ഒരു നല്ല കാര്യത്തെക്കുറിച്ച് കൂടുതല്‍ പേരെ അറിയിക്കുന്നത് അത് ആവര്‍ത്തിക്കപ്പെടുന്നതിനു കാരണമാകുമെന്ന ശുഭാപ്തിവിശ്വാസമാണ് ഈ കുറിപ്പിനാധാരം. പ്രതിധ്വനി എന്ന സംഘടന ഇനി ഒരു പക്ഷേ പ്രവര്‍ത്തനം അവസാനിപ്പിച്ചാലും കാഴ്ചയില്ലാത്ത ബിന്ദു എന്ന നിര്‍ധനയുവതി തന്റെ ജീവിതകാലം മുഴുവന്‍ ആ പേര് മനസ്സില്‍ ഓര്‍ത്തുവെയ്ക്കും. സഹായം ലഭ്യമാക്കുന്നതിന് നിയമത്തിന്റെ നൂലാമാലകള്‍ തടസ്സമായപ്പോള്‍ ബദല്‍ മാര്‍ഗ്ഗം തേടിയ മേയര്‍ പ്രശാന്തും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന നടപ്പാക്കാനിറങ്ങിയ ടെക്കികളായ ചെറുപ്പക്കാരുടെ സംഘവും പ്രതീക്ഷയുടെ തീനാളങ്ങളാണ്. നന്മ മരിക്കുന്നില്ലെന്ന തിരിച്ചറിവാണ്. ….read more  

Cashless Economy

Through demonetisation Modi was trying to put a curb on black money. Will it really work? With cash and black money so intertwined, it is difficult to objectively evaluate demonetisation. Black money do not reside in currency and that the Modi move would hardly dent its existing stock. But it is a known fact that…