മരണത്തിലും തോല്‍ക്കാത്തവര്‍

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ ഏതെങ്കിലുമൊരു രാഷ്ട്രീയകക്ഷിയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ട് കാര്യമില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഇടതുപക്ഷം മാത്രമാണ് ഇക്കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നത്. നിലവില്‍ രാഷ്ട്രീയസ്വാധീനം കൂടുതലുള്ള ബി.ജെ.പിക്കും സംഘപരിവാറിനും സ്വാഭാവികമായും മാധ്യമപ്രവര്‍ത്തകരോടുള്ള അസഹിഷ്ണുതയിലും പങ്കാളിത്തം കൂടുന്നു. നക്‌സലുകള്‍ പ്രതിനിധാനം ചെയ്യുന്ന തീവ്ര ഇടതുപക്ഷവും ഇക്കാര്യത്തില്‍ ബി.ജെ.പിക്കൊപ്പമാണ്. അടിച്ചമര്‍ത്തലിന്റെ രാഷ്ട്രീയം ഭരണവര്‍ഗ്ഗത്തിന്റെ മുഖമുദ്രയാണ്, കൈയൂക്കുള്ളവന്റെയും. ചിലയിടത്ത് ഭരണകൂടത്തിനാണ് കൈയൂക്കെങ്കില്‍ മറ്റു ചിലയിടത്ത് നക്‌സലുകളെപ്പോലുള്ള സമാന്തര ഭരണകൂടത്തിനാണ് കൈയൂക്ക്.
….read more

 

Advertisements

ഓര്‍ക്കണം, രാംചന്ദര്‍ ഛത്രപതിയെ…

ദേരാ സച്ചാ സൗദയുടെ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് 20 വര്‍ഷം കഠിന തടവും 30,20,000 രൂപ പിഴയും പഞ്ച്കുലയിലെ സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷ വിധിക്കുമ്പോള്‍ പൊളിഞ്ഞുവീണത് എന്തിനും പോന്ന ആള്‍ദൈവങ്ങളില്‍ ഒന്നിന്റെ മുഖംമൂടിയാണെന്ന് എല്ലാവരും പറയുന്നു. എന്നാല്‍, ഈ കോടതി വിധിയിലൂടെയാണോ ഗുര്‍മീത് സിങ് എന്ന കള്ളസ്വാമിയുടെ മുഖംമുടി പൊളിഞ്ഞത്? അല്ല തന്നെ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുര്‍മീതിന്റെ മുഖം മൂടി വലിച്ചുകീറിയ ഒരു പാവം പത്രക്കാരനുണ്ട്. അത് ചെയ്തതിന്റെ പേരില്‍ സ്വജീവന്‍ ബലി നല്‍കേണ്ടി വന്ന മനുഷ്യന്‍ – രാംചന്ദര്‍ ഛത്രപതി. അദ്ദേഹമില്ലായിരുന്നുവെങ്കില്‍ ഇന്നും ഗുര്‍മീത് സിനിമാഭിനയവും ബലാത്സംഗങ്ങളുമെല്ലാമായി സുഖിച്ചു വാഴുമായിരുന്നു.
….read more

 

പ്രതിച്ഛായാ നിര്‍മ്മിതിയില്‍ ആര്‍ത്തവത്തിന്റെ പങ്ക്

തന്റെ 2 പെണ്‍കുട്ടികളെ നോക്കാന്‍ ആ അമ്മ ഒരു മാര്‍ഗ്ഗം കണ്ടെത്തി. എല്ലാ ദിവസവും തിരുവനന്തപുരം യൂണിറ്റിലെ രാത്രി ഷിഫ്റ്റില്‍ ജോലിക്കു കയറുക. എന്നിട്ട് പോയി വരിക. കൊച്ചിയില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം ജനശതാബ്ദി എക്‌സ്പ്രസ്സില്‍ എത്തി രാത്രി 9.30നുള്ള ഷിഫ്റ്റില്‍ ജോലിക്കു കയറും. പുലര്‍ച്ചെ 3.30ന് ജോലി അവസാനിപ്പിച്ച് ഏറനാട് എക്‌സ്പ്രസ്സില്‍ തിരികെ കൊച്ചിയിലെ വീട്ടിലേക്കു പോയി മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കും. വൈകുന്നേരം അവള്‍ ജോലിക്കു പുറപ്പെടുമ്പോള്‍ ഭര്‍ത്താവ് വന്ന് മക്കളുടെ ചുമതല ഏറ്റെടുക്കും. വര്‍ഷങ്ങളായി അവള്‍ ഈ പതിവ് തുടരുന്നു. അവള്‍ നിരന്തര പോരാട്ടത്തിലാണ്. മാതൃഭൂമി മുതലാളിയുടെ സ്ത്രീശാക്തീകരണത്തിന്റെ പുതിയ തലം!!
….read more

‘നിനക്കൊന്നും വേറെ പണിയില്ലേഡാ…’

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണാന്‍ വീടുകളിലെ സ്വീകരണമുറികളില്‍ രാവിലെ മുതല്‍ രാത്രി വരെ വാര്‍ത്താചാനലുകള്‍ നിര്‍ത്താതെ ഓടുകയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ വാര്‍ത്ത കാണുന്നവനും പക്ഷേ മാധ്യമപ്രവര്‍ത്തകനോടു ചോദിച്ചുകൊണ്ടേയിരിക്കുന്നു -‘നിനക്കൊന്നും വേറെ പണിയില്ലേഡാ…’

പല തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ, ദിലീപിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം വന്നു കയറുന്നത് മാധ്യമപ്രവര്‍ത്തകരുടെ നെഞ്ചത്താണ്. ജയിലിലെ ഉപ്പുമാവും പഴവും അടങ്ങുന്ന പ്രാതല്‍ വാര്‍ത്തയാക്കിയതു മുതല്‍ തെളിവെടുപ്പ് വേളയില്‍ അബാദ് പ്ലാസയിലെ റൂം നമ്പര്‍ 410 കാണിച്ചതു വരെ വിമര്‍ശിക്കപ്പെടുന്നു. ഇതെല്ലാം കുത്തിയിരുന്ന് കണ്ടിട്ടാണ് കുറ്റം പറച്ചില്‍ എന്നതാണ് രസകരം. ഇതേ ടീംസ് തന്നെയാണ് പൊലീസും മാധ്യമങ്ങളും ചേര്‍ന്ന് കേസ് മുക്കിയെന്ന് കുറച്ചു ദിവസം മുമ്പു വരെ പറഞ്ഞിരുന്നത്.
….read more

പരസ്യത്തിന്റെ രാഷ്ട്രീയം പണം മാത്രം

കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വാര്‍ഷികം ആഘോഷിക്കുകയാണ്. പിണറായി വിജയനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ജന്മഭൂമിയും വീക്ഷണവും. അതുപോലെ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ദേശാഭിമാനി. അതെല്ലാം വാര്‍ത്താ രൂപത്തിലായിരുന്നു.

എന്നാല്‍, വാര്‍ത്തയില്‍ നിന്ന് പരസ്യത്തിലേക്കു മാറിയപ്പോള്‍ വിമര്‍ശനം പ്രശംസയായി മാറി. പണം സ്വീകരിച്ചിട്ടാണ് പ്രശംസ അച്ചടിച്ചത്. അതുകൊണ്ടു തന്നെ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നു പറയേണ്ടി വരും. എതിര്‍പ്പ് വാര്‍ത്തയില്‍ മാത്രമേയുള്ളൂ!! പരസ്യത്തിലില്ല!! അതാണ് പരസ്യത്തിന്റെ രാഷ്ട്രീയം.
….read more

പ്രതികാരത്തിനായി മാതൃഭൂമിയുടെ തട്ടിപ്പ്

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പത്രപ്രവര്‍ത്തകരുടെ വേതനപരിഷ്‌കരണത്തിനുള്ള മജീദിയ വേജ് ബോര്‍ഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ആ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ മാതൃഭൂമി പരാജയപ്പെട്ടുവെന്ന് തൊഴില്‍ വകുപ്പ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. വേജ് ബോര്‍ഡ് വ്യവസ്ഥകളില്‍ വ്യാപകമായി വെള്ളം ചേര്‍ത്തിട്ടുണ്ട്. മാത്രമല്ല, മാതൃഭൂമിയില്‍ നിന്നു വിരമിക്കുകയോ രാജിവെയ്ക്കുകയോ ചെയ്ത പത്രപ്രവര്‍ത്തകരുടെ ഗ്രാറ്റ്വിറ്റി തുകയില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ നിയവിരുദ്ധമായി മാനേജ്‌മെന്റ് പിടിച്ചെടുത്തു. മാനേജ്‌മെന്റിന്റെ ഈ നടപടിക്കെതിരെ നീതിപീഠത്തെ സമീപിക്കാന്‍ -അഡ്ജൂഡിക്കേഷന് – തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി.
….read more

 

ജലസമരത്തിന്റെ അടയാളപ്പെടുത്തല്‍

ഭാവിയെ കരുതിയില്ലെങ്കില്‍ കുടിവെള്ളം പോലും കിട്ടാതാവുന്ന സ്ഥിതി വരുമെന്ന ഓര്‍മ്മ ഒരു ജലസമരത്തിന് എല്ലാക്കാലത്തും പ്രസക്തിയുണ്ടാക്കുന്നു. ദാഹനീരിനുവേണ്ടി പ്ലാച്ചിമടയിലെ ആദിവാസികള്‍ തുടങ്ങിവെച്ച ചരിത്രസമരം. വിജയിച്ച സമരം എന്നു തന്നെ പറയാം. എന്നാല്‍, വിജയിച്ചുവെന്ന് എല്ലാവരും വിശ്വസിച്ച, വിശ്വസിക്കുന്ന സമരത്തെ ഭരണകൂടങ്ങള്‍ അട്ടിമറിച്ചു. ഈ അട്ടിമറിയുടെ പിന്നിലെ വസ്തുതാപരമായ അന്വേഷണം ആവശ്യമാണ്. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിക്കെതിരായ ആദിവാസികളുടെ സഹനസമരം വര്‍ഷങ്ങളോളം റിപ്പോര്‍ട്ട് ചെയ്തതിന്റെ അനുഭവത്തില്‍ സുരേഷ് ബാബു എഴുതിയ ഈ പുസ്തകം ഇത്തരം എല്ലാ വിഷയങ്ങളും സ്പര്‍ശിക്കുന്നുണ്ട്.
….read more