ഭാഗ്യം, ഞാന്‍ ജീവിക്കുന്നത് കേരളത്തിലാണ്

റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ കഥയൊക്കെ നമുക്ക് മറക്കാം. പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ക്കു മേല്‍ ചവിട്ടിനിന്ന് പുല്ലാങ്കുഴല്‍ വായിച്ച യോഗി ആദിത്യനാഥിന്റെ കഥ പറയാം. തങ്ങളുടെ സര്‍വ്വവും നഷ്ടപ്പെട്ട 76 മാതാപിതാക്കള്‍ ദുഃഖാര്‍ത്തരായി വിലപിക്കുമ്പോള്‍ സംസ്ഥാനമൊടുക്ക് ജന്മാഷ്ടമി ആഘോഷങ്ങളില്‍ ഒരു കുറവും വരുത്തരുതെന്ന് ഉത്തരവിട്ട യോഗിയെ സമ്മതിക്കണം!!

ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചവരില്‍ വലിയൊരു വിഭാഗം നിയോനേറ്റല്‍ അഥവാ നവജാത ശിശു വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കുരുന്നുകളാണ്. ഒരു ആസ്പത്രിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥാനമാണ് നിയോനേറ്റല്‍ ഐ.സി.യു. അവിടെപ്പോലും സുരക്ഷിതത്വമില്ലെങ്കില്‍ പിന്നെ ആ നാട്ടില്‍ ജീവിക്കാതിരിക്കുന്നതാണ് നല്ലത്. ഭാഗ്യം, ഞാന്‍ ജീവിക്കുന്നത് ഗോരഖ്പുര്‍ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശില്‍ അല്ല. അവിടെ നിന്ന് വളരെ അകലെ ഇങ്ങ് കേരളത്തിലാണ്!!!
….read more

ചൈനാ യാത്രയുടെ ഓര്‍മ്മകള്‍

ചൈനയില്‍ പല നഗരങ്ങള്‍ കണ്ടു, ഗ്രാമങ്ങളും. പക്ഷേ, മനസ്സില്‍ തങ്ങിനില്‍ക്കുന്നത് മൂന്നു മുഖങ്ങള്‍ -ഒന്ന് സെങ് വെന്‍താവോ. രണ്ടാമന്‍ കൊല്‍ക്കത്ത വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് ബംഗാളിയില്‍ ബിരുദം നേടിയ ശേഷം ഒരു ബംഗാളി പത്രത്തിന്റെ ബെയ്ജിങ് ലേഖകനായി പ്രവര്‍ത്തിക്കുന്ന, നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയായ ആകാശ് എന്ന സിയനാന്‍. ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഹിന്ദി വിദ്യാര്‍ത്ഥിയായ പവന്‍ എന്ന വെയ് ഫെങ് ആണ് മൂന്നാമന്‍. ബെയ്ജിങ്ങില്‍ തുടങ്ങിയ യാത്ര ഗ്വാങ്ചൗവില്‍ അവസാനിക്കും വരെ എന്തിനുമേതിനും ഇവര്‍ മൂവരും ഒപ്പമുണ്ടായിരുന്നു. സൗഹൃദത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് വെന്‍താവോയും ആകാശും പവനും വന്നു കയറിയത് ഞാനടക്കമുള്ളവരുടെ മനസ്സിലേക്കാണ്.
….read more

ഹീരയുടെ നികുതിവെട്ടിപ്പിന്റെ ഉപകരാര്‍ കഥ

വാണിജ്യ നികുതി വകുപ്പില്‍ 2 അസിസ്റ്റന്റ് കമ്മീഷണര്‍മാരെ അന്വേഷണ വിധേയമായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. എന്തിന്റെ പേരിലാണ് ഈ സസ്‌പെന്‍ഷന്‍ എന്ന് അന്വേഷിച്ചപ്പോഴാണ് പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളായ ഹീരയുടെ തട്ടിപ്പിന്റെ പുതിയ കഥ പുറത്തുവന്നത്. കഥ പുതിയതാണെങ്കിലും സംഭവം പഴയതാണ്. പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും എന്ന ചൊല്ല് കേട്ടിട്ടില്ലേ? അതു തന്നെ. തട്ടിപ്പ് കോടികണക്കിന് രൂപ വരും.
….read more

പ്രതികാരത്തിനായി മാതൃഭൂമിയുടെ തട്ടിപ്പ്

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പത്രപ്രവര്‍ത്തകരുടെ വേതനപരിഷ്‌കരണത്തിനുള്ള മജീദിയ വേജ് ബോര്‍ഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ആ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ മാതൃഭൂമി പരാജയപ്പെട്ടുവെന്ന് തൊഴില്‍ വകുപ്പ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. വേജ് ബോര്‍ഡ് വ്യവസ്ഥകളില്‍ വ്യാപകമായി വെള്ളം ചേര്‍ത്തിട്ടുണ്ട്. മാത്രമല്ല, മാതൃഭൂമിയില്‍ നിന്നു വിരമിക്കുകയോ രാജിവെയ്ക്കുകയോ ചെയ്ത പത്രപ്രവര്‍ത്തകരുടെ ഗ്രാറ്റ്വിറ്റി തുകയില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ നിയവിരുദ്ധമായി മാനേജ്‌മെന്റ് പിടിച്ചെടുത്തു. മാനേജ്‌മെന്റിന്റെ ഈ നടപടിക്കെതിരെ നീതിപീഠത്തെ സമീപിക്കാന്‍ -അഡ്ജൂഡിക്കേഷന് – തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി.
….read more

 

തോക്ക് സ്വാമിക്ക് പറ്റിയ അമളി

എന്താ പറയേണ്ടത്, എന്താ ചെയ്യേണ്ടത് എന്നറിയാതെ മനു നില്‍ക്കുമ്പോഴേക്കും സ്വാമി പൊലീസ് ജീപ്പിനുള്ളിലായിക്കഴിഞ്ഞിരുന്നു. വണ്ടി പോകുകയും ചെയ്തു. മനു കരുതിയത് സാധാരണ പിക്കറ്റിങ് വേളയില്‍ പിടിച്ചുകൊണ്ടു പോകുമ്പോഴുള്ളതു പോലെ പൊലീസ് ക്യാമ്പിലോ മറ്റോ കൊണ്ടുപോയി പേരും വിലാസവുമെഴുതി വെയ്പ്പിച്ച് വിട്ടയയ്ക്കുമെന്നാണ്. പിന്നീട് എസ്.ഐ. മനുവിനോട് വന്നു ചോദിക്കുകയും ചെയ്തു ‘ആ തോക്ക് സ്വാമിയൊക്കെ നിങ്ങളുടെ സുഹൃത്താണല്ലേ?’ എന്ന്. വഴിവക്കില്‍ നിന്ന സ്വാമിയെപ്പറ്റി പിന്നീട് കേട്ടത് ഈ ഗൂഢാലോചന മുഴുവന്‍ നടത്തിയത് അദ്ദേഹമാണെന്നു പറഞ്ഞ് കേസ് വന്നു എന്നാണ്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പേരും പറഞ്ഞു. തോക്ക് കേസ് കഴിഞ്ഞ് ഇറങ്ങിയ ഉടനെ അടുത്ത കേസില്‍ പിടിച്ച് അകത്തിട്ടു. അതും കഴിഞ്ഞ് ഇറങ്ങിയതേയുള്ളൂ. ‘ഇനിയൊന്ന് സൂക്ഷിക്കണം. വളരെ സൂക്ഷിച്ചേ നീങ്ങൂ’ എന്നൊക്കെ പറഞ്ഞു വന്നതാണ്, പാവം.
….read more

 

ഓര്‍മ്മയുടെ വിപണിമൂല്യം

16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നോക്കിയ 3310 തിരികെ വരികയാണ്. ബാഴ്‌സലോണയില്‍ അടുത്തിടെ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ വേറെന്തിനെക്കാളും ശ്രദ്ധ നേടിയത് ഈ തിരിച്ചുവരവാണ്. ആശയദാരിദ്ര്യം നേരിടുമ്പോള്‍ പഴയ സിനിമകള്‍ റീമേക്ക് ചെയ്ത് അവതരിപ്പിക്കാറുണ്ട്. അതുപോലെയാണോ നോക്കിയ 3310 വീണ്ടും അവതരിക്കുന്നത്? ജീവിതം സ്മാര്‍ട്ട്‌ഫോണുകള്‍ പോലെ വളരെ സങ്കീര്‍ണ്ണമായതിനാല്‍ ലളിതമായ പഴയ വഴികളിലേക്കുള്ള തിരിച്ചുപോക്കിനു തുടക്കമാണോ നോക്കിയ 3310? അനുദിനം സാങ്കേതികവിദ്യ വളര്‍ന്നുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ വെല്ലുവിളിച്ച് 16 വര്‍ഷം പഴക്കമുള്ള ടെക്‌നോളജിയുമായി വരുന്ന ഫീച്ചര്‍ ഫോണിനു പിന്നാലെ എല്ലാവരും പായുന്നുണ്ടെങ്കില്‍ അതിനു തീര്‍ച്ചയായും ഒരു കാരണമില്ലേ?
….read more