കൊതുകിനു പുകച്ചാല്‍ ബോംബാകും!!!

കൊതുകിനെ നശിപ്പിക്കാന്‍ ബി.ജെ.പി. ഓഫീസിനു മുന്നില്‍ സി.പി.എം. കൗണ്‍സിലര്‍ ഫോഗിങ് നടത്തുന്ന ചിത്രം ബോംബേറിന്റെ തെളിവായി മാറി. ഫോഗിങ് എന്ന വാക്കിന് ബോംബേറ് എന്നാണ് അര്‍ത്ഥമെന്നത് പുതിയ അറിവാണ്!!! നല്ലത് ആരു ചെയ്താലും നല്ലതെന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കുന്നത് ആരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണമാണ്. ഏതിലും ദുഷിപ്പ് മാത്രം കണ്ടെത്താന്‍ ശ്രമിക്കുന്നതും കാര്യങ്ങള്‍ വളച്ചൊടിച്ച് കുപ്രചരണത്തിലേര്‍പ്പെടുന്നതും മാനസികരോഗമാണെന്നു തന്നെ പറയേണ്ടി വരും. രാഷ്ട്രീയപ്രവര്‍ത്തനത്തിന് അതിന്റേതായ മാന്യത ആവശ്യമാണെന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്ന്. ….read more

കോഴി കട്ടവന്റെ തലയിലെ പൂട

ശ്രീവത്സം ഗ്രൂപ്പിന് യു.ഡി.എഫിലെ മുന്‍ മന്ത്രിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണമുന്നയിച്ച സി.പി.ഐ. നേതാവ് ടി.ജെ.ആഞ്ജലോസ് മുന്‍ മന്ത്രിയുടെ പേര് പറഞ്ഞിരുന്നില്ല. ആരാണ് ആ മുന്‍ മന്ത്രി എന്നറിയാന്‍ എല്ലാവരും പരക്കംപായുകയാണ്. അപ്പോഴാണ് കത്തുമായി ചെന്നിത്തല പ്രത്യക്ഷപ്പെട്ടത്. ചെന്നിത്തലയുടെ കത്ത് ഒരുമാതിരി കോഴി കട്ടവന്റെ തലയില്‍ പൂടയുണ്ടെന്നു പറയുമ്പോള്‍ തപ്പി നോക്കുന്ന പരിപാടി ആയിപ്പോയോ എന്നു…

പരസ്യത്തിന്റെ രാഷ്ട്രീയം പണം മാത്രം

കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വാര്‍ഷികം ആഘോഷിക്കുകയാണ്. പിണറായി വിജയനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ജന്മഭൂമിയും വീക്ഷണവും. അതുപോലെ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ദേശാഭിമാനി. അതെല്ലാം വാര്‍ത്താ രൂപത്തിലായിരുന്നു. എന്നാല്‍, വാര്‍ത്തയില്‍ നിന്ന് പരസ്യത്തിലേക്കു മാറിയപ്പോള്‍ വിമര്‍ശനം പ്രശംസയായി മാറി. പണം സ്വീകരിച്ചിട്ടാണ് പ്രശംസ അച്ചടിച്ചത്. അതുകൊണ്ടു തന്നെ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നു പറയേണ്ടി വരും. എതിര്‍പ്പ് വാര്‍ത്തയില്‍ മാത്രമേയുള്ളൂ!!…

വല്ലവന്റെയും കുഞ്ഞിന്റെ അച്ഛന്‍ ചമയുന്നവര്‍

അങ്ങ് മധ്യപ്രദേശത്തു നിന്ന് രാജ്യസഭയിലേക്കു നുഴഞ്ഞുകയറി കേന്ദ്ര മന്ത്രിയാപ്പോള്‍ രാജഗോപാല്‍ സാര്‍ തിരുവനന്തപുരത്ത് വന്‍ വികസനം നടപ്പാക്കിയ കഥകള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും കേള്‍ക്കാം. അതിനാല്‍ത്തന്നെ നേമത്ത് അദ്ദേഹം എം.എല്‍.എ. ആയപ്പോള്‍ മണ്ഡലത്തില്‍ വന്‍ വികസനക്കുതിപ്പായിരിക്കും എന്ന് സ്വാഭാവികമായും എല്ലാവരും കരുതി. ഞാന്‍ ദിവസേന സഞ്ചരിക്കുന്ന ഒരു റോഡ് ടാറിട്ട് മുട്ടായി പോലാക്കിയതു കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, വികസനം വന്നു. വികസനത്തിന്റെ രാജഗോപാല്‍ ഫ്‌ളക്‌സും കണ്ടു. പക്ഷേ, തോട്ടടുത്ത് ശിവന്‍കുട്ടിയുടെ ഫ്‌ളക്‌സുമിരുന്ന് ചിരിക്കുന്നു. ശ്ശെടാ.. ഇതെന്താ കഥ!! ഒരു…

കുരിശിന്റെ രൂപത്തില്‍ കോടതിയലക്ഷ്യം

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ 2016 ഏപ്രില്‍ 19ന് സുപ്രീം കോടതി നിര്‍ണ്ണായകമായ ഒരുത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജസ്റ്റീസുമാരായ വി.ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവര്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് അന്നത്തെ പ്രചാരണത്തിരക്കില്‍ ഇവിടെ പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ പാപ്പാത്തിച്ചോലയിലെ കുരിശ് പ്രശ്‌നത്തില്‍ പിണറായിയും മണിയും ഇപ്പോഴത്തെ പരസ്യപ്രസ്താവനയ്ക്കു ധൈര്യപ്പെടുമായിരുന്നില്ല. തങ്ങളുടെ അഭിപ്രായം പറയാന്‍ ഒരു മുഖ്യമന്ത്രിക്കും മന്ത്രിക്കും അവകാശമില്ലേ എന്ന ചോദ്യമുയരാം. തീര്‍ച്ചയായും ഉണ്ട്. പക്ഷേ, പറയുന്നത് കോടതിയലക്ഷ്യമാണെങ്കില്‍ പണി പാളും. ഇവിടെയും അതു തന്നെയാണ്…

സെന്‍കുമാര്‍ തിരിച്ചെത്തുമ്പോള്‍

ഭരണം കൈയാളുന്ന രാഷ്ട്രീയ നേതൃത്വം മോശം പ്രവര്‍ത്തിക്കുകയാണെങ്കില്‍ 5 വര്‍ഷം കഴിയുമ്പോള്‍ വോട്ട് ചെയ്ത് പുറത്താക്കാന്‍ നമ്മള്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഭരണം കൈയാളുന്ന ഉദ്യോഗസ്ഥരുടെ സ്ഥിതി അങ്ങനെയല്ല. അവര്‍ക്ക് അതിനാല്‍ത്തന്നെ ആരെയും പേടിയുമില്ല. അങ്ങനെ വരുമ്പോള്‍ തെറ്റുകാരായ ഉദ്യോഗസ്ഥരെ മാറ്റാന്‍ ജനഹിതം നേടിയ സര്‍ക്കാരിന് അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടന പറയുന്നത് അതാണ്. ഭരണഘടന പ്രകാരം ഭരണകൂടത്തിനുള്ള അധികാരത്തില്‍ നീതിന്യായ സംവിധാനം കൈകടത്തുന്നു എന്നതാണ് സെന്‍കുമാര്‍ കേസില്‍ സംഭവിച്ചിരിക്കുന്നത്. മുമ്പ് പൊലീസ് മേധാവിയായിരിക്കുമ്പോള്‍ 2016 ജനുവരി 24ന്…

ഡല്‍ഹി കുലുങ്ങി!! മലയാളിക്ക് ജയം!!!

ജോഷില്‍ 25 ദിവസം പട്ടിണി കിടന്നത് വെറുതെയായില്ല. അരവിന്ദ കെജരിവാള്‍ ഒടുവില്‍ താഴേക്കിറങ്ങി വന്നു. പ്രശ്‌നങ്ങള്‍ പരിശോധിക്കാനും ചര്‍ച്ച നടത്താനും തയ്യാറായി. പരിഹാരവും നിര്‍ദ്ദേശിച്ചു. ഓഖ്‌ലയിലെ ഗോവിന്ദ് ബല്ലഭ് പന്ത് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിന് സ്വന്തം ക്യാമ്പസുണ്ടാവും. അങ്ങനെ ജോഷിലിന്റെ നിരാഹാരയജ്ഞത്തിന് ശുഭപര്യവസാനം. ജോഷിലിന്റെ പോരാട്ടം വിജയിച്ചതില്‍ അങ്ങേയറ്റം ആഹ്ലാദിക്കുന്ന ഒരാളാണ് ഞാന്‍. കാരണം ശരിയുടെ പക്ഷമാണ് ഇവിടെ ജയിച്ചത്. ഇത് പോരാട്ടങ്ങളുടെ കാലമാണ്. എല്ലാം പോരാട്ടങ്ങളിലും ശരിയുടെ പക്ഷം വിജയിക്കും എന്ന പ്രതീക്ഷയ്ക്ക് ജോഷിലിന്റെ അനുഭവം…

ഡല്‍ഹിയെ പിടിച്ചുകുലുക്കി മലയാളിയുടെ പോരാട്ടം

നീതിക്കും ന്യായത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന അരവിന്ദ് കെജരിവാളിന്റെ അവകാശവാദം പൊള്ളയാണോ? അഴിമതിയുടെ കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിക്കാരനായ ഡല്‍ഹി മുഖ്യമന്ത്രിയും മറ്റു രാഷ്ട്രീയക്കാരും ഒരേ ജനുസ്സില്‍പ്പെട്ടവര്‍ തന്നെയാണോ? ഡല്‍ഹിക്കാര്‍ തന്നെ ഈ ചോദ്യം ഇപ്പോള്‍ ഉച്ചത്തില്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നു. കെജരിവാളിനെതിരായ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ കാറ്റുപിടിക്കാന്‍ കാരണം ഒരു മലയാളിയുടെ പോരാട്ടമാണ്, വെള്ളം ചേര്‍ക്കാത്ത നിലപാടുകളാണ്. കോട്ടയം അടിച്ചിറ സ്വദേശി പാലത്തുരുത്ത് കടുതോടിയില്‍ എബ്രഹാമിന്റെയും പരേതയായ അന്നമ്മയുടെയും മകന്‍ ജോഷില്‍ കെ.എബ്രഹാമിനെ ഇപ്പോള്‍ ഡല്‍ഹിക്കാര്‍ മുഴുവനറിയും. ആരാണ് ഈ…

ഉപദേശം വിനാശം

വളരെ വ്യക്തമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. സമരം തീര്‍ന്നത് തന്റെ മേന്മയാണെന്നു വരുത്താനൊന്നും അദ്ദേഹം ശ്രമിച്ചില്ല. പക്ഷേ, പറയാനുള്ളത് വ്യക്തമായി പറഞ്ഞു. ടെലിവിഷന്‍ ക്യാമറകള്‍ മുഖേന കേരളത്തിലെ ജനങ്ങള്‍ അതു കേട്ടു. ഈ വിഷയത്തില്‍ ആദ്യം തൊട്ടു സ്വീകരിച്ചിരുന്ന നിലപാടില്‍ മാറ്റമൊന്നും പിണറായി വരുത്തിയില്ല. പക്ഷേ, അദ്ദേഹം പറഞ്ഞത് എനിക്ക് സ്വീകാര്യമായി തോന്നി. ഉപദേശകരാണോ മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ ശത്രുക്കള്‍? സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍ ഞാന്‍ ‘അതെ’ എന്നു പറയും. ജിഷ്ണുവിന്റെ കുടുംബത്തിന് മന്ത്രിസഭ യോഗം ചേര്‍ന്ന് 10…

ബജറ്റ് ചോര്‍ച്ചയിലെ എംബാര്‍ഗോ ചിന്തകള്‍

എന്താണ് ബജറ്റ് അവതരണം? ‘സര്‍, കേരള സംസ്ഥാനത്തിന്റെ 2017-18ലെ ബജറ്റ് ഞാന്‍ നിയമസഭയുടെ മുമ്പാകെ അവതരിപ്പിക്കുകയാണ്’ -ഇത്രയും പറഞ്ഞാല്‍ ബജറ്റ് അവതരണമായി. ഇതിനു ശേഷം നടക്കുന്നത് അവതരിപ്പിച്ച ബജറ്റിന്റെ വായന മാത്രമാണ്. ഇതു പറയുന്നതിന്റെ പേരില്‍ യു.ഡി.എഫ്. അനുകൂലികള്‍ എന്നെ കടിച്ചുകീറാന്‍ വന്നേക്കാം. ഒരു കാര്യവുമില്ല. ബജറ്റ് അവതരണം സംബന്ധിച്ച ഈ റൂളിങ് യു.ഡി.എഫ്. കാലത്തെ സ്പീക്കര്‍ എന്‍.ശക്തന്റേതു തന്നെയാണ്. 2015 മാര്‍ച്ച് 13ന് കെ.എം.മാണി അവതരിപ്പിച്ച ബജറ്റ് ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ -‘സര്‍ കേരള സംസ്ഥാനത്തിന്റെ…

വാര്‍ത്തയിലെ സൈനികന്‍

ഫേസ്ബുക്കില്‍ തേജ് ബഹാദൂറിന് 3,000ലേറെ സുഹൃത്തുക്കളുണ്ട്. അതൊരു തെറ്റാണോ എന്നു ചോദിച്ചാല്‍ അല്ല. എന്നാല്‍, സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഏതാണ്ട് 500ഓളം പേര്‍ പാകിസ്താനികളാണ്!!! ബംഗ്ലാദേശികളുമുണ്ട്!!!! അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യത്തിന്റെ കടന്നുകയറ്റം തടയാന്‍ ചുമതലപ്പെട്ട സൈനികന്റെ സുഹൃത്തുക്കളില്‍ വലിയൊരു ഭാഗം പാകിസ്താനില്‍ നിന്ന്!!! എന്തൊക്കെയോ കുഴപ്പങ്ങള്‍ കാണുന്നില്ലേ? സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ക്രൂശിക്കാന്‍ ശ്രമിക്കുന്നു എന്ന വാദമൊന്നും ഇവിടെ വിലപ്പോവില്ല. കാരണം തെളിവുകള്‍ ഡിജിറ്റലാണ്!! ….read more

പെണ്‍തെറി

ദുര്‍ബലമായ സാഹചര്യങ്ങളിലാണ് ആണായാലും പെണ്ണായാലും തെറിവിളിക്കുന്നത്. ദൗര്‍ബല്യം മറച്ചുവെച്ച് കരുത്ത് അഭിനയിക്കാന്‍ എതിര്‍പക്ഷത്തുള്ളയാളെ അധിക്ഷേപിച്ചു തോല്‍പ്പിക്കാനുള്ള ശ്രമം. അതിലും വലിയ തോല്‍വി വേറെ എന്താണുള്ളത്? ഏതു സാഹചര്യത്തിലും തെറി വിളിക്കാതിരിക്കുന്നതാണ് ആണത്വം, പെണ്ണത്വവും. അതൊരു സാംസ്‌കാരിക മഹിമയാണ്. സ്ത്രീകള്‍ തെറി വിളിക്കുന്നില്ല എന്നത് ഒരു കുറവല്ല. മറിച്ച് അത് അവരുടെ ഔന്നത്യമാണ് പ്രകടമാക്കുന്നത്. പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ ആ നിലയിലും ഒരു പടി മുന്നിലാണ് എന്നര്‍ത്ഥം. പുരുഷന്മാരെപ്പോലെ സ്ത്രീകളും തെറി വിളിക്കണം എന്നാണെങ്കില്‍ അവര്‍ ഒരുപടി താഴേക്കിറങ്ങുന്നു എന്നല്ലേ…