പരിധിയില്ലാത്ത കള്ളം

പ്രണയ ദിനം ആഘോഷിക്കണമോ വേണ്ടയോ എന്നതല്ല ഈ കുറിപ്പില്‍ പരിഗണനാവിഷയം. മറിച്ച്, പ്രണയ ദിനം ആഘോഷിക്കരുതെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് വാട്ട്‌സാപ്പില്‍ ലഭിച്ച അമ്പതിലേറെ സന്ദേശങ്ങളാണ്. ഫെബ്രുവരി 14ന് ആഘോഷങ്ങളൊന്നും പാടില്ല എന്നാണ് തിട്ടൂരം -ഭഗത് സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്‌ദേവിന്റെയും രക്തസാക്ഷിദിനമാണത്രേ. ഇതിലും വലിയ വിഡ്ഡിത്തം വേറെയില്ല!!

വളരെ വിവരവും വിദ്യാഭ്യാസവുമുള്ള സുഹൃത്തുക്കളാണ് ഈ സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡിയത് എന്ന വസ്തുത എന്നെ ശരിക്കും ഞെട്ടിച്ചു. ഇത് ഫോര്‍വേര്‍ഡിയ ഒരുത്തനും ഭഗത് സിങ്ങോ സുഖ്‌ദേവോ രാജ്ഗുരുവോ ആരെന്നു പോലും അറിയില്ല എന്നുറപ്പ്. തങ്ങളുടെ ലക്ഷ്യം സാധിക്കാന്‍ അവരെ ഉപയോഗിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു, അത്രമാത്രം.
….read more

Advertisements

സുനാമി വരുന്നേ… സുനാമി

തള്ള് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഹൈഗ്രേഡ് പൊങ്ങച്ചം കണ്ടുപിടിച്ചതു തന്നെ ബാബുവാണ് എന്നു തോന്നുന്നു. ചൊവ്വയില്‍ വെള്ളമുള്ളതായി 2001 ഓഗസ്റ്റ് 2ന് പ്രവചിച്ചുവെന്നത് ബാബുവിന്റെ ഒരു മൈനര്‍ തള്ള് മാത്രം. ഉല്‍ക്കകളുടെ സഞ്ചാരം, ഭൂചലനങ്ങള്‍, താപനിലയിലുള്ള വന്‍ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം പുള്ളി പ്രവചിച്ചുകളയും. 2004 ഡിസംബര്‍ 26നുണ്ടായ സുനാമി അതിന് 2 മാസം മുമ്പ് പ്രവചിച്ചിരുന്നുവത്രേ. അന്ന് നെയ്യാറ്റിന്‍കരയിലെ ഏതോ പ്രാദേശിക ചാനലില്‍ മാത്രമാണ് വാര്‍ത്ത വന്നത് എന്നതിനാല്‍ എല്ലാവരും അറിഞ്ഞില്ല! മുന്‍കരുതലുമെടുത്തില്ല!! അതുകൊണ്ടാണ് ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഉണ്ടാവുമെന്ന പ്രവചനം ഫേസ്ബുക്കിലിട്ടത്. നാട്ടുകാര്‍ മുഴുവന്‍ പേടിച്ചിട്ടുണ്ട്. ഏതോ ഇംഗ്ലീഷ് ചാനലിലൊക്കെ വാര്‍ത്തയും വന്നിട്ടുണ്ട്. പക്ഷേ, 270 ‘കോടി ദശലക്ഷം’ കിലോമീറ്റര്‍ അകലെയുള്ള ‘ഭൂമി’ ധനുവച്ചപുരത്തിരുന്ന് കണ്ടെത്തിയയാളാണ് ഇപ്പോള്‍ ഭൂചലനവും സുനാമിയും പ്രവചിച്ചത് എന്നറിഞ്ഞിരുന്നുവെങ്കില്‍ പേടി ആ നിമിഷം മാറിയേനേ!!
….read more

ചൂഷണത്തിന്റെ പെണ്‍വീടുകള്‍

ഒരു ചായ കുടിച്ചാല്‍ പോലും ജി.എസ്.ടി. എന്ന ഓമനപ്പേരുള്ള ചരക്കു സേവന നികുതി ഈടാക്കുന്ന നാടാണിത്. അവിടെയാണ് ഒരു അനുമതിയും നികുതിയുമില്ലാതെ ചട്ടവിരുദ്ധമായി ‘പേയിങ് ഗസ്റ്റ്’ എന്ന ഓമനപ്പേരില്‍ ചൂഷണത്തിന്റെ പെണ്‍വീടുകള്‍ നിര്‍ബാധം തഴച്ചുവളരുന്നത്. ഓണ്‍ലൈന്‍ മുഖേന കൃത്യമായ പരസ്യം നല്‍കി അവര്‍ ആളെപ്പിടിക്കുന്നു. നിയമപ്രകാരം ഇതു തെറ്റല്ല. അതിനാല്‍ത്തന്നെ നിരോധിക്കേണ്ട കാര്യവുമില്ല. പക്ഷേ, നിയന്ത്രണം തീര്‍ച്ചയായും വേണം. നിരാലംബരായ പെണ്‍കുട്ടികള്‍ക്ക് പാര്‍പ്പിടമൊരുക്കുക എന്നത് നല്ല കാര്യം തന്നെയാണ്. പക്ഷേ, അത് അവരെ ചൂഷണം ചെയ്യാനാവരുത്. ഇത് നിരീക്ഷിക്കാനും നിയന്ത്രിക്കാനും സംവിധാനം വേണം. താമസിക്കുന്ന പെണ്‍കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുകയും വേണം.
….read more

പ്രതിച്ഛായാ നിര്‍മ്മിതിയില്‍ ആര്‍ത്തവത്തിന്റെ പങ്ക്

തന്റെ 2 പെണ്‍കുട്ടികളെ നോക്കാന്‍ ആ അമ്മ ഒരു മാര്‍ഗ്ഗം കണ്ടെത്തി. എല്ലാ ദിവസവും തിരുവനന്തപുരം യൂണിറ്റിലെ രാത്രി ഷിഫ്റ്റില്‍ ജോലിക്കു കയറുക. എന്നിട്ട് പോയി വരിക. കൊച്ചിയില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം ജനശതാബ്ദി എക്‌സ്പ്രസ്സില്‍ എത്തി രാത്രി 9.30നുള്ള ഷിഫ്റ്റില്‍ ജോലിക്കു കയറും. പുലര്‍ച്ചെ 3.30ന് ജോലി അവസാനിപ്പിച്ച് ഏറനാട് എക്‌സ്പ്രസ്സില്‍ തിരികെ കൊച്ചിയിലെ വീട്ടിലേക്കു പോയി മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കും. വൈകുന്നേരം അവള്‍ ജോലിക്കു പുറപ്പെടുമ്പോള്‍ ഭര്‍ത്താവ് വന്ന് മക്കളുടെ ചുമതല ഏറ്റെടുക്കും. വര്‍ഷങ്ങളായി അവള്‍ ഈ പതിവ് തുടരുന്നു. അവള്‍ നിരന്തര പോരാട്ടത്തിലാണ്. മാതൃഭൂമി മുതലാളിയുടെ സ്ത്രീശാക്തീകരണത്തിന്റെ പുതിയ തലം!!
….read more

മാതൃകയാക്കാം… ഈ വിവാഹം

നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ തള്ളിക്കയറ്റത്തില്‍ പിന്തള്ളപ്പെട്ടു പോയ ഒരു വിവാഹ വാര്‍ത്തയുണ്ട്. നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിവാഹ വാര്‍ത്ത. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയുടെ മകനാണ് വിവാഹിതനായത്. ധാരാളിത്തത്തിന്റെയും ധൂര്‍ത്തിന്റെയും പേരിലല്ല ആ വിവാഹം ശ്രദ്ധേയമായത്, മറിച്ച് ലാളിത്യത്തിന്റെ പേരിലാണ്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെയും പ്രൊഫ.എം.കെ.വിജയത്തിന്റെയും മകന്‍ ജയകൃഷ്ണന്റെ വിവാഹം. മന്ത്രിയുടെ മകന്റെ വിവാഹത്തിന് മുഖ്യമന്ത്രിക്കു പോലും ക്ഷണമുണ്ടായിരുന്നില്ല എന്നു പറയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും.
….read more

 

മാലിന്യത്തിന്റെ ‘സത്യകഥ’

യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലെ മാലിന്യം തള്ളലാണ് ആദ്യം ചര്‍ച്ചാവിഷയമായത്. അതിനു തെളിവായി വീഡിയോ ഉണ്ടായിരുന്നു. എന്നാല്‍, മാലിന്യം തള്ളലല്ല മറിച്ച് ജീവകാരുണ്യമാണ് അവിടെ നടന്നതെന്ന് പിന്നീട് വാദമുണ്ടായി. ഒരു വിഷയമുണ്ടാവുമ്പോള്‍ അതിന്റെ പല വശങ്ങള്‍ ഉയര്‍ന്നുവരാം. ആദ്യം മനസ്സിലാക്കിയതിന് നേര്‍ വിപരീതമായിരിക്കും പിന്നീടു വരുന്ന വ്യാഖ്യാനം. എന്നാല്‍, സത്യം ഈ 2 വ്യാഖ്യാനങ്ങള്‍ക്കുമിടയില്‍ എവിടെയോ ആയിരിക്കും എന്ന് ഈ അനുഭവം വ്യക്തമാക്കുന്നു.
….read more

മാലിന്യം ‘നിക്ഷേപിക്കുന്നവര്‍’

മാലിന്യസംസ്‌കരണം വലിയൊരു പ്രശ്‌നമാണ്.
എന്നാല്‍ ചില വിദ്വാന്മാര്‍ അതിനുള്ള എളുപ്പമാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്.
ആ എളുപ്പ മാര്‍ഗ്ഗം എന്തെന്നറിയണ്ടേ?
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ നിന്നുള്ള ഈ രാത്രിദൃശ്യം കണ്ടാല്‍ മനസ്സിലാവും.
….read more