ഇത് ‘നല്ല’ തുടക്കം

അര്‍ജന്റീന 3-0ന് ഐസ്‌ലന്‍ഡിനെ തോല്പിക്കുമെന്നാണ് മത്സരത്തിനു മുമ്പുള്ള ടെലിവിഷന്‍ അവലോകനത്തില്‍ ബൈചുങ് ബൂട്ടിയ പറഞ്ഞത്. ലുയി ഗാര്‍സ്യ പ്രവചിച്ചത് അര്‍ജന്റീന 2-0ന് ജയിക്കുമെന്നാണ്. ഐസ്‌ലന്‍ഡിന്റെ കളി ഞാനിതുവരെ കണ്ടിട്ടില്ല. അതിനാല്‍ പ്രവചനം ശരിയാവുമെന്ന് ഉറപ്പിച്ചു കളി കാണാനിരുന്നു. പക്ഷേ, ഉള്ളിന്റെയുള്ളില്‍ എവിടെയോ അര്‍ജന്റീന സമനിലയില്‍ കുരുങ്ങണം എന്ന ആഗ്രഹമുണ്ടായിരുന്നു. 1-1 എന്ന സ്‌കോര്‍ വേണമെന്നും ആഗ്രഹിച്ചു. ഫുട്‌ബോള്‍ എന്നു പറഞ്ഞാല്‍ കളത്തിലെ കളി മാത്രമല്ല. വിശ്വാസവും അന്ധവിശ്വാസവും ഭാഗ്യവുമെല്ലാം ഇടകലരുമ്പോഴാണ് ഫുട്‌ബോളിന് പൂര്‍ണ്ണത കൈവരിക. ജീവിതത്തില്‍ ഞാന്‍…

സുനില്‍ മെസ്സി അഥവാ ക്രിസ്റ്റിയാനോ ഛെത്രി

ലോക ഫുട്‌ബോളിന്റെ പിന്നാമ്പുറത്തെങ്ങോ ഉള്ള ടീമിന്റെ നായകന്‍ അന്താരാഷ്ട്ര ഗാളടിക്കാരില്‍ മുമ്പന്‍!! ഏതാനും ദിവസങ്ങള്‍ക്കു ശേഷം റഷ്യയില്‍ ലോകകപ്പിന് അരങ്ങുണരുമ്പോള്‍ അത് ഗ്യാലറിയിലിരുന്നോ ടെലിവിഷന്‍ സ്‌ക്രീനിനു മുന്നിലിരുന്നോ കാണാന്‍ മാത്രം വിധിയുള്ളവന്‍. തലവര ചെറുതായൊന്നു മാറി പോര്‍ച്ചുഗലിലോ അര്‍ജന്റീനയിലോ ആണ് ഈ താരം ജനിച്ചിരുന്നതെങ്കില്‍ -സുനില്‍ മെസ്സിയോ ക്രിസ്റ്റിയാനോ ഛെത്രിയോ ആയിരുന്നെങ്കില്‍ -എവിടെയോ പോയി നില്‍ക്കുമായിരുന്നു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലെ ലീഗ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ തോറ്റുവെങ്കിലും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കളിക്കാന്‍ ഇന്ത്യ അര്‍ഹത നേടിയിട്ടുണ്ട്. അന്ന്…

ക്രിക്കറ്റും ഫുട്‌ബോളും പ്രണയിച്ച ‘കള്ള’ക്കഥ

സ്‌കോര്‍ ലൈന്‍ എന്നൊരു കമ്പനിയുണ്ട്. ഇവരാണ് ഇപ്പോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ സ്‌കൂളുകള്‍ കേരളമൊട്ടുക്ക് സംഘടിപ്പിക്കുന്നത്. സ്‌കോര്‍ ലൈനിന്റെ വേരുകള്‍ തേടിപ്പോകുമ്പോള്‍ നമ്മള്‍ ചെന്നു നില്‍ക്കുന്നത് ജയേഷ് ജോര്‍ജ്ജിലും അനില്‍കുമാറിലുമാണ്. ഇവരാണ് പാര്‍ട്ണര്‍മാര്‍. ജയേഷ് ജോര്‍ജ്ജ് കെ.സി.എ. സെക്രട്ടറി. അനില്‍കുമാര്‍ കെ.എഫ്.എ. സെക്രട്ടറി. അപ്പോള്‍പ്പിന്നെ ക്രിക്കറ്റും ഫുട്‌ബോളുമായി ഒരു പ്രശ്‌നം വരുമ്പോള്‍ ജയേഷ് ജോര്‍ജ്ജ് പറയുന്നത് ശരിയല്ലെന്ന് പാര്‍ട്ണറായ അനില്‍കുമാര്‍ പറയുമോ? ഇവിടെ ഫുട്‌ബോളും ക്രിക്കറ്റും ഭായി ഭായി. ഇന്ത്യ-ചൈന ഭായി ഭായി എന്നൊക്കെ പറയുമ്പോലെ തന്നെ….

മോന്‍ ചത്താലും വേണ്ടില്ല…

തട്ടിപ്പിന്റെ ഒരുദാഹരണം പറയാം. പറയുമ്പോള്‍ ചെറുതാണ്. പക്ഷേ, തട്ടിപ്പ് ചെറുതല്ല. കൊച്ചിയില്‍ എപ്പോള്‍ ക്രിക്കറ്റ് കളി നടന്നാലും ഫ്‌ളഡ് ലൈറ്റ് നന്നാക്കാതെ കളി നടക്കില്ല! നമ്മുടെയൊക്കെ വീട്ടിലെ ട്യൂബ് ലൈറ്റ് വീടു വെച്ച അന്നെങ്ങാണ്ട് ഇട്ടതാണ്. പിന്നെ തൊട്ടിട്ടില്ല. ഫ്‌ളഡ് ലൈറ്റ് മാത്രം ഇത്ര പെട്ടെന്ന് കേടാവുന്നത് എന്താണ്? എന്ന് ഏകദിനം വന്നാലും കൊച്ചി സ്റ്റേഡിയത്തില്‍ ലൈറ്റ് ശരിയാക്കണം, ലൈറ്റിന്റെ അലൈന്‍മെന്റ് ശരിയാക്കണം! ഓരോ കളിക്ക് ഓരോ അലൈന്‍മെന്റാണോ? ഒരു ലൈറ്റ് താഴെയിറങ്ങി തിരികെ മുകളില്‍ കയറുമ്പോള്‍…

ലോകത്തിന്റെ നെറുകയില്‍…

ഐ.സി.സി. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കളിക്കാനിറങ്ങും മുമ്പ് ഓസ്‌ട്രേലിയന്‍ കോച്ച് റയന്‍ ഹാരിസ് പറഞ്ഞിരുന്നു, ഇന്ത്യയ്ക്കാണ് കിരീടസാദ്ധ്യത കൂടുതലെന്ന്. ടൂര്‍ണ്ണമെന്റില്‍ കൂടുതല്‍ ആധികാരികമായ പ്രകടനം കാഴ്ചവെച്ചത് ഇന്ത്യയാണെന്ന കാരണത്താലാണ് എതിരാളികളുടെ പരിശീലകന്‍ ഇതു പറഞ്ഞത്. ഹാരിസിന്റെ വിശകലനം തെറ്റിയില്ല. തീര്‍ത്തും ആധികാരികമായിത്തന്നെ ഇന്ത്യ തങ്ങളുടെ നാലാം ലോക കിരീടമണിഞ്ഞു, റെക്കോര്‍ഡ്!! ഓസ്‌ട്രേലിയയാണ് ജയിച്ചിരുന്നതെങ്കില്‍ അവര്‍ക്കും നാലാം കിരീടം തന്നെയാവുമായിരുന്നു. അവരെ തന്നെ മറികടന്നുള്ള ഈ നേട്ടത്തിന് മധുരമേറെ. ….read more

പാകിസ്താന്‍ പപ്പടപ്പൊടി!!

ചിരവൈരികളുടെ പോരാട്ടം എന്നതിലുപരി എല്ലാ കളിക്കാരും എല്ലാ അടവുകളും പുറത്തെടുക്കുന്ന നല്ല മത്സരം -അതാണ് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് മൈതാനത്ത് മുഖാമുഖം വരുമ്പോള്‍ സംഭവിക്കുന്നത്. ഏതു തലത്തിലായാലും അത് അങ്ങനെ തന്നെയാണ്. അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനല്‍ മത്സരം കാണാനിരുന്നതും ആ പ്രതീക്ഷയുടെ പേരിലാണ്. എന്നാല്‍, പ്രതീക്ഷകളെല്ലാം തകര്‍ന്നടിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ. പാകിസ്താന്‍ തോറ്റ് തുന്നംപാടി. പപ്പടം പൊടിക്കുന്ന പോലെയാണ് ഇന്ത്യക്കാര്‍ അവരെ തകര്‍ത്തുകളഞ്ഞത്. ദയനീയം എന്നു പറഞ്ഞാല്‍ പോരാ അതിദയനീയം. മത്സരം…

നമിച്ചണ്ണാ… നമിച്ച്!!

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടമണിഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് അണയാന്‍ പോകുന്ന ദീപനാളത്തിന്റെ ആളിക്കത്തലാണ് എന്നാണ്. മഹത്തായ ഒരു കരിയറിന്റെ അവസാനത്തെ അദ്ധ്യായം. എന്നാല്‍, ഫെഡറര്‍ എന്നെ മണ്ടനാക്കി. 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരിടനേട്ടത്തിനു ശേഷം ഇതാ ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. ഈ 12 മാസത്തിനിടെ ഫെഡറര്‍ സ്വന്തമാക്കിയത് 3 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍. 36-ാം വയസ്സില്‍ വീണ്ടുമൊരു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. ഇതോടെ ഫെഡററുടെ അലമാരയിലുള്ള ഗ്രാന്‍ഡ് സ്ലാമുകളുടെ എണ്ണം 20…

കീഴടക്കാന്‍ അഫ്ഗാനികള്‍ വരുന്നു…

രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ ഏതുവരെയെത്തി എന്നറിയാനാണ് ചാമ്പ്യന്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ പരതിയത്. എന്നാല്‍, അഫ്ഗാനിസ്ഥാന്‍ ശരിക്കും ഞെട്ടിച്ചു. പാകിസ്താന്‍, ശ്രീലങ്ക, അയര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പം ഡി ഗ്രൂപ്പിലാണ് അവരുടെ സ്ഥാനം. ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് ഈ ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് ആരു മുന്നേറും എന്നു ചോദിച്ചിരുന്നുവെങ്കില്‍ ഉറപ്പായും ഞാന്‍ പറയുക പാകിസ്താനും ശ്രീലങ്കയും എന്നാണ്. എന്നാല്‍, ഇന്ന് അതല്ല കഥ. കളിച്ച 2 മത്സരങ്ങളും ജയിച്ച അഫ്ഗാനിസ്ഥാന് 4 പോയിന്റുണ്ട്. തോല്പിച്ചത് ആരെയൊക്കെ എന്നറിയണ്ടേ? പാകിസ്താനെയും ശ്രീലങ്കയെയും. ഇനി…

നെഹ്‌റാ ജീ…

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കു ശേഷം കണ്ട ഏറ്റവും വേദനാജനകമായ വിടവാങ്ങല്‍ എന്നാണ് ഏറെക്കാലം നെഹ്‌റയ്‌ക്കൊപ്പം കളിച്ച ജവഗല്‍ ശ്രീനാഥ് പറഞ്ഞത്. ഒരു പച്ച മനുഷ്യനെന്ന നിലയിലുള്ള വിനയം നിറഞ്ഞ പെരുമാറ്റമാണ് നെഹ്‌റയെ എല്ലാവരുടെയും സ്‌നേഹത്തിനു പാത്രമാക്കിയത് -നെഹ്‌റാ ജി ആക്കിയത്. നെഹ്‌റ തീര്‍ച്ചയായും വലിയ കളിക്കാരനല്ല. പക്ഷേ, അങ്ങേയറ്റം മാന്യനായ കളിക്കാരനാണ്, മനുഷ്യനാണ്. വിരമിക്കലിനെക്കുറിച്ച് നെഹ്‌റ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം വ്യക്തമാക്കുന്നു.സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കു ശേഷം കണ്ട ഏറ്റവും വേദനാജനകമായ വിടവാങ്ങല്‍ എന്നാണ് ഏറെക്കാലം നെഹ്‌റയ്‌ക്കൊപ്പം കളിച്ച ജവഗല്‍…

കങ്കാരുക്കളെ അടിച്ചു പറപ്പിച്ചു

മത്സരത്തിനു മുമ്പ് കമന്റേറ്റര്‍ ഇയാന്‍ ബിഷപ് ഇന്ത്യന്‍ നായിക മിതാലിയോട് ചോദിച്ചു എത്ര റണ്‍സാണ് ലക്ഷ്യമെന്ന്. 230 നല്ല സ്‌കോറായിരിക്കുമെന്ന് മിതാലിയുടെ മറുപടി. ഒടുവില്‍ ഹര്‍മന്‍പ്രീതിന്റെ അടിയോടടിയുടെ ബലത്തില്‍ 51 റണ്‍സ് കൂടുതല്‍ നേടി. ആ മികവ് മറികടക്കാനാവാതെ നിലവിലുള്ള ലോകചാമ്പ്യന്മാര്‍ മടങ്ങി. ശക്തരായ ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ എത്തുമെന്ന് ഇന്ത്യന്‍ താരങ്ങളെങ്കിലും വിശ്വസിച്ചിരുന്നോ ആവോ? യോഗ്യതാ റൗണ്ട് കളിച്ച് ലോകകപ്പിന് യോഗ്യത നേടിയ ടീം ഫൈനല്‍ കളിക്കുന്നു!! അവിശ്വസനീയം എന്നേ പറയാനുള്ളൂ!!! ….read more