ചോദിക്കാത്ത ചോദ്യങ്ങള്‍

ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി പല ദുരന്തങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്, ഇടപെടേണ്ടി വന്നിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകന്റെ തൊഴില്‍പരമായ വേദനകളാണത്. ഏതൊരു ദുരന്തത്തെയും വാര്‍ത്തയ്ക്കായി സമീപിക്കേണ്ടി വന്നപ്പോഴൊക്കെ മിതത്വം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് നെഞ്ചില്‍ത്തൊട്ടു പറയാം. കടലുണ്ടി തീവണ്ടി അപകടം അടക്കം എത്രയോ ദുരന്തങ്ങള്‍ എന്റെ മുന്നിലൂടെ വന്നു പോയി. അവയെല്ലാം ഇന്നും സമ്മാനിക്കുന്നത് നടുക്കമാണ്. നിര്‍വ്വികാരതയുടെ മുഖംമൂടി അണിയുന്നതില്‍ വിജയിച്ചിരുന്നുവെങ്കിലും ഞാന്‍ തീരെ ദുര്‍ബലനായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ധൈര്യം എന്റെ അക്ഷരങ്ങള്‍ക്കു മാത്രമായിരുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനും…

ജടായുമംഗലം

ജടായുപ്പാറയില്‍ വലിയൊരു പദ്ധതി വരുന്നു എന്ന് ആദ്യമായി കേട്ടത് ചടയമംഗലത്തെ ഒരു തട്ടുകട ചര്‍ച്ചയിലാണ്. ഏതാണ്ട് 14 വര്‍ഷം മുമ്പ്. ആ കേട്ടതിന് പദ്ധതിയുടെ രൂപം വരാന്‍ പിന്നെയും ഏറെക്കാലമെടുത്തു. ഇപ്പോള്‍ അത് പൂര്‍ത്തിയാവുന്നു, നമുക്കെല്ലാം പ്രവേശനം ലഭിക്കുന്നു എന്നറിഞ്ഞതില്‍ നിറയെ സന്തോഷം. ഒരു പതിറ്റാണ്ടിലേറെ കാലം നീണ്ട സപര്യയിലൂടെ രാജീവ് അഞ്ചല്‍ തന്റെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1,000 അടി ഉയരത്തിലാണ് ജടായുപ്പാറയിലെ ഭീമന്‍ ജടായു ശില്പം. ഇത് ലോകത്തെ തന്നെ ഏറ്റവും വലിയ…

കാവി പുതച്ചെന്നോ? ആര്? എവിടെ?

രാജ്യത്തെ മൊത്തം 4,139 നിയമസഭാ സീറ്റുകള്‍ ഉള്ളതില്‍ വെറും 1,516 എണ്ണത്തില്‍ മാത്രമാണ് ബി.ജെ.പിക്കാര്‍ ജയിച്ചത്. വെറും 36.63 ശതമാനം. ‘ഇന്ത്യ കാവി പുതച്ചു’ എന്നൊക്കെ പറയണമെങ്കില്‍ ഒരു 70 ശതമാനമൊക്കെ വേണ്ടേ? കുറഞ്ഞ പക്ഷം 50 ശതമാനമെങ്കിലും വേണ്ടേ? അത് എത്താന്‍ ഇനിയും ഒരുപാട് കാതം താണ്ടണം. ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ 1,516 എന്ന എണ്ണം തന്നെ കാര്യമായി കുറയും. അപ്പോള്‍പ്പിന്നെ പുതപ്പിന്റെ കാര്യമൊക്കെ അങ്ങ് മറന്നേക്കൂ. വോട്ടിങ് യന്ത്രം വെച്ചു നടത്താവുന്ന…

മാതൃക എന്ന മാതൃക

36 വര്‍ഷം കഴിഞ്ഞിരിക്കുന്നു മാതൃക എന്ന സൗജന്യ വിദ്യാലയം നിലവില്‍ വന്നിട്ട്. തിരുവനന്തപുരത്ത് മുട്ടത്തറയിലെയും പരിസരങ്ങളിലെയും പാവപ്പെട്ട കുട്ടികള്‍ക്ക് പഠനപിന്തുണയ്ക്കായി ഇക്കാലമത്രയും മറ്റൊരിടത്തും പോകേണ്ടി വന്നിട്ടില്ല. ട്യൂഷന്‍ എന്നത് ചെലവേറിയ സംവിധാനമാകുമ്പോള്‍ സൗജന്യമായി അതു ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. എസ്.എസ്.എല്‍.സി. പരീക്ഷാഫലം വരുമ്പോള്‍ 100 ശതമാനം വിജയത്തിന്റെ മേനി അവകാശപ്പെടാവുന്ന ഒരുപാട് സ്ഥാപനങ്ങളുണ്ടാവും. പക്ഷേ ദാരിദ്ര്യത്തില്‍ പെട്ടുഴലുന്ന, പഠിക്കാനുള്ള സാഹചര്യമില്ലാത്ത കുട്ടികളെ കൈപിടിച്ചുയര്‍ത്തി 100 ശതമാനം വിജയം കൈവരിക്കുക എന്നു പറയുന്നത് വലിയ നേട്ടം തന്നെയാണ്….

ക്രൂരം ഈ തമാശ

പല വിധത്തിലുള്ള തമാശകള്‍ വാട്ട്‌സാപ്പിലൂടെ വരാറുണ്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി ബന്ധപ്പെട്ട് വന്ന അല്പം ക്രൂരമായ ഒരു തമാശ ശരിക്കും ഞെട്ടിച്ചു. ഒറ്റനോട്ടത്തില്‍ നിര്‍ദോഷമെന്ന പ്രതീതിയുണ്ടാക്കുമെങ്കിലും അത്രയ്ക്കങ്ങോട്ട് നിര്‍ദോഷമല്ലാത്ത ഒരു തമാശ. വളരെ ബഹുമാന്യമായ സ്ഥാനം വഹിക്കുന്നവര്‍ ഉള്‍പ്പെടെ ഈ തമാശ ഫോര്‍വേര്‍ഡ് ചെയ്തു തന്നതു കണ്ടപ്പോള്‍ ഞെട്ടി. കാരണം ഇത് വെറും തമാശയല്ല, വസ്തുതകള്‍ നിരത്തി അവതരിപ്പിക്കുന്നതാണ്. ആ വസ്തുതകള്‍ ശരിയാണോ എന്ന് ഫോര്‍വേര്‍ഡ് ചെയ്ത ആരും പരിശോധിച്ചില്ല. ….read more

പ്രാഞ്ചിയേച്ചി ആന്‍ഡ് ദ പ്രസിഡന്റ്!!!

പ്രോട്ടോക്കോള്‍ പ്രകാരം രാംനാഥ് കോവിന്ദ് എന്ന രാഷ്ട്രപതി ഇന്ത്യയിലെ പ്രഥമ പൗരനായിരിക്കാം. പക്ഷേ, ‘യഥാര്‍ത്ഥ’ ഭരണക്രമത്തില്‍ അദ്ദേഹത്തിനു മുകളില്‍ ഒട്ടേറെപ്പേരുണ്ട്. സ്മൃതി ഇറാനി ഉറപ്പായും കോവിന്ദിനു മുകളിലുള്ളവരുടെ ആ പട്ടികയില്‍ താക്കോല്‍ സ്ഥാനത്ത് ഉള്‍പ്പെടുന്നു. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ദേശീയ സിനിമാ അവാര്‍ഡിലേക്കു നോക്കിയാല്‍ മതി. രാഷ്ട്രപതിയെ വെട്ടി ഒരു തുക്കടാ മന്ത്രിണിക്ക് റോള്‍ നല്‍കിയത് വെറുതെ ആവില്ലല്ലോ. ഇപ്പോഴും വെറും നടി മാത്രമായ സ്മൃതിയുടെ ഇമേജ് മന്ത്രിണിയുടേതാക്കി വളര്‍ത്തിയെടുക്കാനുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്. പക്ഷേ, പൊളിഞ്ഞു പാളീസായിപ്പോയി. ….read…

റോഡിലും വേണം സംസ്‌കാരം

പെട്ടെന്നാണ് ആ കാറിന്റെ എഞ്ചിന് ഇരമ്പം വര്‍ദ്ധിച്ചത്. എനിക്കെന്തോ പന്തികേട് തോന്നി. എന്തോ ഉള്‍വിളി പോലെ ഞാന്‍ ചാടി മാറി. അങ്ങനെ മാറിയതും ആ കാര്‍ ചീറിപ്പാഞ്ഞു മുന്നോട്ടു പോയതും ഒരുമിച്ചായിരുന്നു. കൃത്യസമയത്ത് ചാടി മാറിയതുകൊണ്ട് എന്റെ കാലുകള്‍ ചമ്മന്തിയാവാതെ രക്ഷപ്പെട്ടു. അയാള്‍ രക്ഷപ്പെടില്ല എന്ന് ആദ്യം ഉറപ്പുപറഞ്ഞ ‘നാട്ടുകാരെ’ ഞാന്‍ നോക്കി. കുരുക്കൊഴിഞ്ഞപ്പോള്‍ അവരും സ്ഥലം വിട്ടിരുന്നു. എല്ലാവര്‍ക്കും ‘സ്വന്തം കാര്യം സിന്ദാബാദ്.’ ….read more

ഹിന്ദുവും ഹിന്ദുത്വയും

എല്ലാ ഹിന്ദുക്കളെയും കൊന്നൊടുക്കണം എന്ന് ആഹ്വാനം ചെയ്യുന്ന മലയാളി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്റെ ശബ്ദസന്ദേശം കേട്ടു. അയാള്‍ പറയുന്ന പോലെ ഹിന്ദുത്വക്കാരുടെ വിഷപ്രചാരണത്തിന് ഇവിടത്തെ ഹിന്ദുക്കളില്‍ ഭൂരിഭാഗവും ചെവി കൊടുത്തിരുന്നുവെങ്കില്‍ ഇന്ത്യ എന്നേ ഹിന്ദുത്വ രാഷ്ട്രമായി മാറുമായിരുന്നു. ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിച്ചുനിര്‍ത്തുന്ന ആ ബഹുഭൂരിപക്ഷം ഹിന്ദുക്കളെയാണ് ഇപ്പോള്‍ സുഡാപ്പികളും എങ്ങോ നിന്ന് ശബ്ദസന്ദേശങ്ങളയയ്ക്കുന്ന ജിഹാദികളും ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദു മതം, ഒട്ടേറെ വിമോചന ധാരകളുള്ള ഒരു പുരാണ മതമാണ്. ഹിന്ദുത്വ ആകട്ടെ തികച്ചും ആധുനികമായ ‘ഭാരതീയം’ പോലുമല്ലാത്ത…

പറയേണ്ടത് പറയുക തന്നെ വേണം

മനുഷ്യാവകാശ കമ്മീഷന്‍ ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനമാണ്. അതിന്റെ തലപ്പത്തുള്ളവര്‍ നിഷ്പക്ഷത പുലര്‍ത്തേണ്ടത് ആ സംവിധാനത്തിന്റെ വിജയകരമായ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. നിഷ്പക്ഷമായ വിമര്‍ശനം കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടാവുമ്പോള്‍ മാത്രമേ അതു മുഖവിലയ്‌ക്കെടുക്കാന്‍ ആളുണ്ടാവൂ. രാഷ്ട്രീയം കലര്‍ത്തി കമ്മീഷന്‍ വിശ്വാസ്യത കളഞ്ഞാല്‍ അവര്‍ പറയുന്നതെല്ലാം വെറും ജല്പനങ്ങളായി കണക്കാക്കപ്പെടും. അങ്ങനെ വരുന്നത് മനുഷ്യാവകാശ സംരക്ഷണത്തിനു തന്നെ ഭീഷണിയാണ്. പ്രസ്താവനയിലല്ല പ്രവൃത്തിയിലാണ് കാര്യം. വെറുതെ വാചകമടിക്കുന്നതിനു പകരം ആവശ്യമുള്ള കാര്യങ്ങള്‍ ഒരു ഇടക്കാല ഉത്തരവാക്കി സര്‍ക്കാരിനു കൈമാറിയിരുന്നുവെങ്കില്‍ കളി മാറിയേനേ….

ആഘോഷത്തിലെ പ്രതിഷേധം

തിരുവനന്തപുരത്തെ ഈ സാംസ്‌കാരിക ഇടനാഴി രൂപമെടുത്തിട്ട് 17 വര്‍ഷമാകുന്നു. അത് ആഘോഷിക്കപ്പെടണം. സ്വതന്ത്രരായി ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുന്ന, ജീവിക്കുന്ന മനുഷ്യരുടെ കൂട്ടിന്റെ ഈ കേന്ദ്രം നിലനില്‍ക്കുന്ന ഓരോ വര്‍ഷവും ആഘോഷിക്കപ്പെടുക തന്നെ വേണം. കാരണം സ്വാതന്ത്ര്യവും ചിന്തയും പ്രവൃത്തിയും ജീവിതവുമെല്ലാം ഓരോ വര്‍ഷം ചെല്ലുന്തോറും അപ്രത്യക്ഷമാവുകയാണല്ലോ! പക്ഷേ, ഇപ്പോള്‍ നമുക്ക് ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും പങ്കാളിയാവാനും സാധിക്കുമോ? സ്വതന്ത്ര ചിന്തയും പ്രവൃത്തിയും ജീവിതവും പിന്തുടരുന്ന ആര്‍ക്കും അത് സാധിക്കില്ല തന്നെ. മതത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍ മാത്രം പിച്ചിച്ചീന്തപ്പെട്ട, ഞെരിച്ചുകൊല്ലപ്പെട്ട…