ഗവര്‍ണറുടെ അധികാരവും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും

മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വാതിലും മനസ്സും കൊട്ടിയടയ്ക്കുന്ന മുഖ്യമന്ത്രി ഫലത്തില്‍ സാധാരണ ജനങ്ങളെ തന്നെയാണ് നിരാകരിക്കുന്നത്. സാധാരണക്കാരന്റെ അറിയാനുള്ള അവകാശത്തെയാണ് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് പിണറായി ആട്ടിയത്. അത് ന്യായീകരണക്കാര്‍ക്ക് ബോദ്ധ്യപ്പെട്ടില്ലെങ്കിലും ബോദ്ധ്യപ്പെടുന്ന ധാരാളം പേര്‍ ഇന്നാട്ടിലുണ്ട്. മാധ്യമങ്ങളുടെ പിന്തുണയില്ലാതെ വളര്‍ന്ന നേതാവാണ് പിണറായി വിജയന്‍ എന്നൊക്കെ ഭക്തസഭക്കാര്‍ ആക്രോശിക്കുന്നു. നവകേരളാ മാര്‍ച്ചിനോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ പിണറായി സഖാവ് നടത്തിയ പത്രസമ്മേളനങ്ങളുടെ എഡിറ്റ് ചെയ്യാത്ത വീഡിയോ ടേപ്പുകള്‍ ഇന്നും മാധ്യമങ്ങളുടെ ഓഫീസുകളിലുണ്ട്. ചാനലുകളില്‍ ലൈവ് സമയമാകാന്‍ വേണ്ടി…

പെണ്‍തെറി

ദുര്‍ബലമായ സാഹചര്യങ്ങളിലാണ് ആണായാലും പെണ്ണായാലും തെറിവിളിക്കുന്നത്. ദൗര്‍ബല്യം മറച്ചുവെച്ച് കരുത്ത് അഭിനയിക്കാന്‍ എതിര്‍പക്ഷത്തുള്ളയാളെ അധിക്ഷേപിച്ചു തോല്‍പ്പിക്കാനുള്ള ശ്രമം. അതിലും വലിയ തോല്‍വി വേറെ എന്താണുള്ളത്? ഏതു സാഹചര്യത്തിലും തെറി വിളിക്കാതിരിക്കുന്നതാണ് ആണത്വം, പെണ്ണത്വവും. അതൊരു സാംസ്‌കാരിക മഹിമയാണ്. സ്ത്രീകള്‍ തെറി വിളിക്കുന്നില്ല എന്നത് ഒരു കുറവല്ല. മറിച്ച് അത് അവരുടെ ഔന്നത്യമാണ് പ്രകടമാക്കുന്നത്. പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ ആ നിലയിലും ഒരു പടി മുന്നിലാണ് എന്നര്‍ത്ഥം. പുരുഷന്മാരെപ്പോലെ സ്ത്രീകളും തെറി വിളിക്കണം എന്നാണെങ്കില്‍ അവര്‍ ഒരുപടി താഴേക്കിറങ്ങുന്നു എന്നല്ലേ…

കെട്ടിച്ചമയ്ക്കപ്പെടുന്ന ഇരവാദം

ആ ചെറുപ്പക്കാരനെ മര്‍ദ്ദിച്ചതിനെ ന്യായീകരിക്കുന്നില്ല. അതിലേക്കു നയിച്ച മാനസികാവസ്ഥയ്ക്കും ന്യായീകരണമില്ല. പക്ഷേ, കുറ്റപ്പെടുത്തുമ്പോള്‍ ആ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിഗണിക്കണം. ആരെങ്കിലും അതിബുദ്ധി പ്രകടിപ്പിച്ച് ‘ഇരവാദം’ ഉന്നയിച്ച് എല്ലാവരെയും കബളിപ്പിക്കുന്ന അവസ്ഥയുണ്ടാവരുത്. വെറുതെ തോളില്‍ കൈയിട്ടിരുന്നു എന്ന പേരില്‍ ഒരാളെ തല്ലാന്‍ മാത്രം അധഃപതിച്ചവരാണ് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം വെള്ളിയാഴ്ച ജാസി ഗിഫ്റ്റിന്റെയും ഇഷാന്‍ ദേവിന്റെയുമൊക്കെ നേതൃത്വത്തില്‍ ഞങ്ങള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ കോളേജില്‍ നടക്കുമ്പോള്‍ തോളില്‍ കൈവെച്ചിരിക്കുന്ന എത്രയോ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും…

പുലഭ്യം സ്വാതന്ത്ര്യമല്ല

അടിവസ്ത്രം അലക്കുന്നത് മോശം പണിയാണെന്ന നിങ്ങളുടെ ധാരണയില്‍ നിന്നാണ് എന്നെ തെറിവിളിക്കണമെന്ന ചിന്താഗതി തന്നെ ഉടലെടുത്തതെന്ന് വിനയപൂര്‍വ്വം ചൂണ്ടിക്കാട്ടട്ടെ. അടിവസ്ത്രം അലക്കുന്നത് നല്ല പണിയാണെന്ന ചിന്താഗതിയായിരുന്നു നിങ്ങള്‍ക്കെങ്കില്‍ പിന്നെ അതില്‍ അപമാനമെന്താണ്? മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി വളരെ ‘നികൃഷ്ടമായ’ പലതും അനുഭവിക്കേണ്ടി വന്നിട്ടുള്ള എനിക്കു മുന്നില്‍ ഇപ്പണിയൊഴിച്ച് മറ്റെല്ലാം മഹത്തരമായിട്ടാണ് തോന്നിയിട്ടുള്ളത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ ആയിപ്പോയ സാഹചര്യത്തില്‍ എന്റെ ജോലിയില്‍ തികഞ്ഞ അഭിമാനമുണ്ട് എന്നതും ശരിയാണ്. ഞാന്‍ ഏതു ജോലി ചെയ്താലും അങ്ങനെ ആയിരിക്കും. ….read more

പ്രവാസികളും സഹിഷ്ണുതയും

ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങള്‍ സ്വതന്ത്ര ഇടങ്ങളാണ്. അവിടെ ആര്‍ക്കും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. ആ അഭിപ്രായത്തോട് മറ്റുള്ളവര്‍ക്ക് യോജിക്കാം, വിയോജിക്കാം. ആ വിയോജനം രേഖപ്പെടുത്താം. എന്നാല്‍ ഒരാള്‍ ഇതേ പറയാവൂ, ഇത് പറയാന്‍ പാടില്ല എന്നൊക്കെ നിര്‍ബന്ധിച്ചാല്‍ ശരിയാവുമോ? ഈ നിര്‍ബന്ധമാണ് അസഹിഷ്ണുത. ഹിന്ദുത്വവാദികള്‍ക്കും സംഘികള്‍ക്കും സഹിഷ്ണുതയില്ല എന്നാണ് ഇടതുപക്ഷക്കാര്‍ ആക്ഷേപിക്കുന്നത്. എന്നാല്‍, ഇടതുപക്ഷക്കാരുടെ സഹിഷ്ണുത എന്താണെന്ന് കഴിഞ്ഞ ദിവസം ബോദ്ധ്യപ്പെട്ടു. ഇതാണ് സഹിഷ്ണുതയെങ്കില്‍ അസഹിഷ്ണുത എന്തായിരിക്കും!! ….read more

അതിവേഗം ബഹുദൂരം!!!

ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ട സംഭവം മനുഷ്യാവകാശ ലംഘനമാണെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപമാണെന്നും പറഞ്ഞത് ബഹുമാന്യനായ ഡി.ജി.പി. ടി.പി.സെന്‍കുമാര്‍ തന്നെയാണ്. ഡെപ്യൂട്ടി കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായിരുന്നു പോലീസ് മേധാവിയുടെ വിമര്‍ശനം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുകയും ചെയ്തു. ….read more  

സര്‍ക്കാര്‍ മാറുമ്പോഴുള്ള നേട്ടം!

ടി.പി.ശ്രീനിവാസനോട് എനിക്ക് എന്താണിത്ര വിരോധം? കഴിഞ്ഞ ഒന്നു രണ്ടു ദിവസമായി പലരും ചോദിച്ചു. എനിക്ക് ഒരു വിരോധവുമില്ല. മാത്രമല്ല അദ്ദേഹത്തിന്റെ കഴിവുകളോട് ബഹുമാനവുമുണ്ട്. എന്നാല്‍, ഒരു മനുഷ്യന്റെ കഴിവുകളോടു ബഹുമാനമുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ ചെയ്തികളെല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല. ….read more  

പൊങ്കാലക്കാരേ ഇതിലേ… ഇതിലേ…

ടി.പി.ശ്രീനിവാസനെക്കുറിച്ച് ഞാന്‍ കഴിഞ്ഞ ദിവസം ഇട്ട രണ്ടു പോസ്റ്റുകളുടെ പേരില്‍ പൊങ്കാലക്കാരുടെ അഴിഞ്ഞാട്ടമാണ്. ഓരോരുത്തര്‍ക്കും വെവ്വേറെ മറുപടി നല്‍കണമെന്നുണ്ട്. പക്ഷേ, സമയപരിമിതി നിമിത്തം അതു സാധിക്കാതെ വരുന്നു. ശ്രീനിവാസന് മര്‍ദ്ദനമേറ്റതു സംബന്ധിച്ചും ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടതു സംബന്ധിച്ചും പല സംശയങ്ങളും പലരും ഉന്നയിച്ചിട്ടുണ്ട്. രണ്ടു വിഷയങ്ങളിലും എനിക്കുള്ള വിശദീകരണം ഈ പോസ്റ്റിലൂടെ നല്‍കാന്‍ ശ്രമിക്കുകയാണ്, ഇതിനും പൊങ്കാല ഉണ്ടാകും എന്നറിഞ്ഞുകൊണ്ടു തന്നെ. ….read more

ചില അപ്രിയ സത്യങ്ങള്‍

മുന്‍ നയതന്ത്രജ്ഞന്‍ ടി.പി.ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവത്തെക്കുറിച്ച് ഞാന്‍ നേരത്തേ ഒരു പോസ്റ്റ് ഇട്ടിരുന്നു. അദ്ദേഹം നടത്തിയ bastards എന്ന പദപ്രയോഗത്തില്‍ പ്രകോപിതനായാണ് ശരത് എന്ന ചെറുപ്പക്കാരന്‍ മര്‍ദ്ദിച്ചതെന്ന വിവരം പോലീസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നു ലഭിച്ചതനുസരിച്ചായിരുന്നു പോസ്റ്റ്. എന്നാല്‍, ആ പോസ്റ്റിനു താഴെ വന്ന പ്രതികരണങ്ങളില്‍ ഒരു ഭാഗം ശ്രീനിവാസനെ ന്യായീകരിക്കുന്നതായിരുന്നു. അദ്ദേഹം അത്തരമൊരു പദപ്രയോഗം നടത്താന്‍ ഒരു തരത്തിലും സാദ്ധ്യതയില്ലെന്നും അങ്ങേയറ്റം മാന്യനും സത്യസന്ധനുമാണെന്നായിരുന്നു അഭിപ്രായങ്ങള്‍. ….read more  

തന്തയില്ലാത്തവര്‍!!

നിങ്ങളെ ഒരാള്‍ ‘തന്തയില്ലാത്തവന്‍’ എന്നു വിളിച്ചാല്‍ എന്തു ചെയ്യും? ഞാനാണെങ്കില്‍ അങ്ങനെ വിളിക്കുന്നവന്റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കും. ഏതൊരാളും അതു തന്നെയാണ് ചെയ്യുക എന്നാണ് വിശ്വാസം. ….read more