വാര്‍ത്തയിലെ പൊലീസ്

വാര്‍ത്താവിഭാഗം മേധാവിക്കുമേല്‍ അല്പം സ്വാധീനമുണ്ടെങ്കില്‍ തങ്ങള്‍ക്കു താല്പര്യമുള്ള വിധത്തില്‍ വാര്‍ത്തകള്‍ വരുത്താന്‍ ആര്‍ക്കും സാധിക്കും. മേലധികാരി നിര്‍ദ്ദേശിക്കും വിധത്തിലുള്ള സ്വാധീന വാര്‍ത്ത എഴുതാന്‍ തയ്യാറല്ലെങ്കില്‍ ആ ലേഖകന് സ്ഥാപനത്തില്‍ നിന്നു തന്നെ പുറത്തേക്കുള്ള വഴി തുറക്കും, അല്ലെങ്കില്‍ തുറപ്പിക്കും. അനുഭവത്തില്‍ നിന്നു തന്നെയാണ് ഇതു പറയുന്നത്. ഇത്തരമൊരു സ്വാധീന വാര്‍ത്തയാണ് ‘പിതാവിനെ അറസ്റ്റ് ചെയ്തു; മകളുടെ നിശ്ചയം മുടങ്ങി, കുടുംബം അര്‍ധരാത്രി വരെ സ്റ്റേഷനില്‍’ എന്ന തലക്കെട്ടില്‍ അവതരിച്ചത്. പൊലീസിനെ അടിമുടി വിമര്‍ശിക്കുന്ന വാര്‍ത്ത. മനോരമയ്ക്കത് ഫലത്തില്‍…

പ്രതിച്ഛായാ നിര്‍മ്മിതിയില്‍ ആര്‍ത്തവത്തിന്റെ പങ്ക്

തന്റെ 2 പെണ്‍കുട്ടികളെ നോക്കാന്‍ ആ അമ്മ ഒരു മാര്‍ഗ്ഗം കണ്ടെത്തി. എല്ലാ ദിവസവും തിരുവനന്തപുരം യൂണിറ്റിലെ രാത്രി ഷിഫ്റ്റില്‍ ജോലിക്കു കയറുക. എന്നിട്ട് പോയി വരിക. കൊച്ചിയില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം ജനശതാബ്ദി എക്‌സ്പ്രസ്സില്‍ എത്തി രാത്രി 9.30നുള്ള ഷിഫ്റ്റില്‍ ജോലിക്കു കയറും. പുലര്‍ച്ചെ 3.30ന് ജോലി അവസാനിപ്പിച്ച് ഏറനാട് എക്‌സ്പ്രസ്സില്‍ തിരികെ കൊച്ചിയിലെ വീട്ടിലേക്കു പോയി മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കും. വൈകുന്നേരം അവള്‍ ജോലിക്കു പുറപ്പെടുമ്പോള്‍ ഭര്‍ത്താവ് വന്ന് മക്കളുടെ ചുമതല…