കാവി പുതച്ചെന്നോ? ആര്? എവിടെ?

രാജ്യത്തെ മൊത്തം 4,139 നിയമസഭാ സീറ്റുകള്‍ ഉള്ളതില്‍ വെറും 1,516 എണ്ണത്തില്‍ മാത്രമാണ് ബി.ജെ.പിക്കാര്‍ ജയിച്ചത്. വെറും 36.63 ശതമാനം. ‘ഇന്ത്യ കാവി പുതച്ചു’ എന്നൊക്കെ പറയണമെങ്കില്‍ ഒരു 70 ശതമാനമൊക്കെ വേണ്ടേ? കുറഞ്ഞ പക്ഷം 50 ശതമാനമെങ്കിലും വേണ്ടേ? അത് എത്താന്‍ ഇനിയും ഒരുപാട് കാതം താണ്ടണം. ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ 1,516 എന്ന എണ്ണം തന്നെ കാര്യമായി കുറയും. അപ്പോള്‍പ്പിന്നെ പുതപ്പിന്റെ കാര്യമൊക്കെ അങ്ങ് മറന്നേക്കൂ. വോട്ടിങ് യന്ത്രം വെച്ചു നടത്താവുന്ന…

ഹിന്ദുവും ഹിന്ദുത്വയും

എല്ലാ ഹിന്ദുക്കളെയും കൊന്നൊടുക്കണം എന്ന് ആഹ്വാനം ചെയ്യുന്ന മലയാളി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്റെ ശബ്ദസന്ദേശം കേട്ടു. അയാള്‍ പറയുന്ന പോലെ ഹിന്ദുത്വക്കാരുടെ വിഷപ്രചാരണത്തിന് ഇവിടത്തെ ഹിന്ദുക്കളില്‍ ഭൂരിഭാഗവും ചെവി കൊടുത്തിരുന്നുവെങ്കില്‍ ഇന്ത്യ എന്നേ ഹിന്ദുത്വ രാഷ്ട്രമായി മാറുമായിരുന്നു. ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിച്ചുനിര്‍ത്തുന്ന ആ ബഹുഭൂരിപക്ഷം ഹിന്ദുക്കളെയാണ് ഇപ്പോള്‍ സുഡാപ്പികളും എങ്ങോ നിന്ന് ശബ്ദസന്ദേശങ്ങളയയ്ക്കുന്ന ജിഹാദികളും ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദു മതം, ഒട്ടേറെ വിമോചന ധാരകളുള്ള ഒരു പുരാണ മതമാണ്. ഹിന്ദുത്വ ആകട്ടെ തികച്ചും ആധുനികമായ ‘ഭാരതീയം’ പോലുമല്ലാത്ത…

വിനാശകാലേ വിപരീതബുദ്ധി

ത്രിപുരയിലെ തോല്‍വി മണിക് സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണോ? തിരഞ്ഞെടുപ്പിനു ശേഷമുള്ള കണക്കുകൂട്ടലുകള്‍ക്കു ശേഷം അതെ എന്ന ഉത്തരം നല്‍കാനാണ് എനിക്കിഷ്ടം. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ വിലയിരുത്താതെ കടുംപിടിത്തവുമായി മുന്നോട്ടു പോകുന്ന പ്രകാശ് കാരാട്ടിനൊപ്പം മണിക് സര്‍ക്കാര്‍ നിലയുറപ്പിച്ചു. കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുള്ള ബന്ധവും വേണ്ടെന്നു വാശിപിടിച്ചു. പക്ഷേ, കോണ്‍ഗ്രസ്സിനെ കൂടെ നിര്‍ത്തിയിരുന്നുവെങ്കില്‍ ത്രിപുരയില്‍ ഇത്തവണയും മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേനേ. വെറുതെ പറയുന്നതല്ല, കണക്കുകള്‍ പറയുന്നതാണ്. വിനാശത്തിലേക്കു നയിക്കുന്ന വിപരീതബുദ്ധി തിരുത്താന്‍ സി.പി.എമ്മിന് ഇപ്പോഴും അവസരമുണ്ട്….

പരാജിതനൊപ്പം…

ബി.ജെ.പി. നടത്തിയ ആസൂത്രിത പ്രചാരണത്തിന്റെ ഫലമായി തന്നെയാണ് ‘മണിക് സര്‍ക്കാര്‍ നല്ല മനുഷ്യനാണെങ്കിലും മാറ്റത്തിനു സമയമായി’ എന്ന ചിന്ത ജനങ്ങളില്‍ ഉടലെടുത്തത്. ബി.ജെ.പി. പറഞ്ഞതു വല്ലതും നടക്കുമോ എന്നു പരീക്ഷിച്ചു നോക്കിയതുമാവും. അതിനാല്‍ത്തന്നെ പറഞ്ഞതെല്ലാം നടപ്പാക്കിയില്ലെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ കനത്ത തിരിച്ചടി ബി.ജെ.പി. നേരിട്ടേക്കാം. കേന്ദ്ര സര്‍ക്കാര്‍ ത്രിപുരയെ കാര്യമായി താലോലിക്കേണ്ടി വരും. 4 തവണ തുടര്‍ച്ചയായി ത്രിപുരയുടെ മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ എന്ന മനുഷ്യന്റെ ലളിത ജീവിതം അത്ഭുതപ്പെടുത്തും. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ…

ജനങ്ങള്‍ പൊറുക്കില്ല, ഉറപ്പ്…

2017 സെപ്റ്റംബര്‍ 23ന് അന്താരാഷ്ട എണ്ണവില വീപ്പയ്ക്ക് 50.50 ഡോളര്‍, ഇന്ത്യയില്‍ പെട്രോളിന് വില ലിറ്ററിന് 74.39 രൂപ, ഡീസലിന് വില ലിറ്ററിന് 63.96 രൂപ!! ഇപ്പോഴത്തെ എണ്ണവിലയെ വേണമെങ്കില്‍ 2007ലെ അവസ്ഥയുമായി താരതമ്യം ചെയ്യാം. അന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇപ്പോഴത്തേതിനു സമാനമായി വീപ്പയ്ക്ക് 52.62 ഡോളര്‍. ഇന്ത്യയിലെ പെട്രോള്‍ വില ലിറ്ററിന് 42.90 രൂപയും ഡീസലിന് വില ലിറ്ററിന് 30.80 രൂപയും മാത്രം. ഡോളറിനെതിരെ രൂപയുടെ വിലയിടിവ് കൂടി പരിഗണിച്ചാല്‍ പരമാവധി 5 രൂപ…

ഭാഗ്യം, ഞാന്‍ ജീവിക്കുന്നത് കേരളത്തിലാണ്

റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ കഥയൊക്കെ നമുക്ക് മറക്കാം. പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ക്കു മേല്‍ ചവിട്ടിനിന്ന് പുല്ലാങ്കുഴല്‍ വായിച്ച യോഗി ആദിത്യനാഥിന്റെ കഥ പറയാം. തങ്ങളുടെ സര്‍വ്വവും നഷ്ടപ്പെട്ട 76 മാതാപിതാക്കള്‍ ദുഃഖാര്‍ത്തരായി വിലപിക്കുമ്പോള്‍ സംസ്ഥാനമൊടുക്ക് ജന്മാഷ്ടമി ആഘോഷങ്ങളില്‍ ഒരു കുറവും വരുത്തരുതെന്ന് ഉത്തരവിട്ട യോഗിയെ സമ്മതിക്കണം!! ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചവരില്‍ വലിയൊരു വിഭാഗം നിയോനേറ്റല്‍ അഥവാ നവജാത ശിശു വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കുരുന്നുകളാണ്. ഒരു ആസ്പത്രിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥാനമാണ്…

ഗവര്‍ണറുടെ അധികാരവും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും

മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വാതിലും മനസ്സും കൊട്ടിയടയ്ക്കുന്ന മുഖ്യമന്ത്രി ഫലത്തില്‍ സാധാരണ ജനങ്ങളെ തന്നെയാണ് നിരാകരിക്കുന്നത്. സാധാരണക്കാരന്റെ അറിയാനുള്ള അവകാശത്തെയാണ് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് പിണറായി ആട്ടിയത്. അത് ന്യായീകരണക്കാര്‍ക്ക് ബോദ്ധ്യപ്പെട്ടില്ലെങ്കിലും ബോദ്ധ്യപ്പെടുന്ന ധാരാളം പേര്‍ ഇന്നാട്ടിലുണ്ട്. മാധ്യമങ്ങളുടെ പിന്തുണയില്ലാതെ വളര്‍ന്ന നേതാവാണ് പിണറായി വിജയന്‍ എന്നൊക്കെ ഭക്തസഭക്കാര്‍ ആക്രോശിക്കുന്നു. നവകേരളാ മാര്‍ച്ചിനോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ പിണറായി സഖാവ് നടത്തിയ പത്രസമ്മേളനങ്ങളുടെ എഡിറ്റ് ചെയ്യാത്ത വീഡിയോ ടേപ്പുകള്‍ ഇന്നും മാധ്യമങ്ങളുടെ ഓഫീസുകളിലുണ്ട്. ചാനലുകളില്‍ ലൈവ് സമയമാകാന്‍ വേണ്ടി…

കൊതുകിനു പുകച്ചാല്‍ ബോംബാകും!!!

കൊതുകിനെ നശിപ്പിക്കാന്‍ ബി.ജെ.പി. ഓഫീസിനു മുന്നില്‍ സി.പി.എം. കൗണ്‍സിലര്‍ ഫോഗിങ് നടത്തുന്ന ചിത്രം ബോംബേറിന്റെ തെളിവായി മാറി. ഫോഗിങ് എന്ന വാക്കിന് ബോംബേറ് എന്നാണ് അര്‍ത്ഥമെന്നത് പുതിയ അറിവാണ്!!! നല്ലത് ആരു ചെയ്താലും നല്ലതെന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കുന്നത് ആരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണമാണ്. ഏതിലും ദുഷിപ്പ് മാത്രം കണ്ടെത്താന്‍ ശ്രമിക്കുന്നതും കാര്യങ്ങള്‍ വളച്ചൊടിച്ച് കുപ്രചരണത്തിലേര്‍പ്പെടുന്നതും മാനസികരോഗമാണെന്നു തന്നെ പറയേണ്ടി വരും. രാഷ്ട്രീയപ്രവര്‍ത്തനത്തിന് അതിന്റേതായ മാന്യത ആവശ്യമാണെന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്ന്. ….read more

വേറെ ആരെങ്കിലുമുണ്ടോ?

കേരളത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഇടിച്ചുകയറുന്നത് ആദ്യമായാണ് എന്നാണ് എന്റെ വിശ്വാസം. മെട്രോ ഉദ്ഘാടനപരിപാടിയില്‍ കുമ്മനം രാജശേഖരന്റെ സാന്നിദ്ധ്യം പതിവു രീതീയാണെന്നാണ് പലരും വാദിക്കുന്നത്. എന്നാല്‍, ഇത് ആദ്യ സംഭവമാണെന്ന് 20 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന അനുഭവം വെച്ച് ഞാന്‍ പറയുന്നു. പാര്‍ട്ടി നേതാക്കള്‍ വാഹനവ്യൂഹത്തിന്റെ കൂടെ പോകാറുണ്ട്. ചര്‍ച്ച നടത്താറുണ്ട്. ഫോട്ടോ വരാറുണ്ട്. പക്ഷേ, ഔദ്യോഗിക പരിപാടിയുടെ ഭാഗമാവാറില്ല. നരേന്ദ്ര മോദിയും കുമ്മനം രാജശേഖരനും പുതിയ റെക്കോഡ് സൃഷ്ടിച്ചു! ….read…

പരസ്യത്തിന്റെ രാഷ്ട്രീയം പണം മാത്രം

കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വാര്‍ഷികം ആഘോഷിക്കുകയാണ്. പിണറായി വിജയനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ജന്മഭൂമിയും വീക്ഷണവും. അതുപോലെ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ദേശാഭിമാനി. അതെല്ലാം വാര്‍ത്താ രൂപത്തിലായിരുന്നു. എന്നാല്‍, വാര്‍ത്തയില്‍ നിന്ന് പരസ്യത്തിലേക്കു മാറിയപ്പോള്‍ വിമര്‍ശനം പ്രശംസയായി മാറി. പണം സ്വീകരിച്ചിട്ടാണ് പ്രശംസ അച്ചടിച്ചത്. അതുകൊണ്ടു തന്നെ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നു പറയേണ്ടി വരും. എതിര്‍പ്പ് വാര്‍ത്തയില്‍ മാത്രമേയുള്ളൂ!!…