2,000 രൂപയുടെ ‘ജന്മി’?!

2,000 രൂപ നിക്ഷേപത്തിന് 1 വര്‍ഷത്തെ ബാങ്ക് പലിശ 4 ശതമാനം നിരക്കില്‍ കിട്ടുന്നത് 80 രൂപ! 2,000 രൂപ വായ്പയ്ക്ക് 1 വര്‍ഷത്തെ ബാങ്ക് പലിശ 15 ശതമാനം നിരക്കില്‍ കൊടുക്കേണ്ടത് 300 രൂപ!! 2,000 രൂപയ്ക്ക് ഭക്ഷണം കഴിച്ചാല്‍ സേവനനികുതി 18 ശതമാനം നിരക്കില്‍ ഈടാക്കുന്നത് 360 രൂപ!!! ദിന്‍ ബഹുത് അച്ഛെ ഹൈ ഭായിയോം… ….read more

കരിക്ക് കുടിക്കാന്‍ ചില്ലറ വേണ്ട…

ഇപ്പോള്‍ ഉണ്ടായിട്ടുള്ള നോട്ട് പ്രതിസന്ധിക്കു പരിഹാരം സര്‍ക്കാര്‍ വിരുദ്ധ സമരമാണോ? അല്ല തന്നെ. കാരണം, തിരിച്ചുപിടിക്കാന്‍ അസാദ്ധ്യമായൊരു ഭൂതത്തെയാണ് നവംബര്‍ 8ന് നരേന്ദ്ര മോദി കുടം തുറന്നുവിട്ടത്. അപ്പോള്‍പ്പിന്നെ അഭികാമ്യം ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആരായുക എന്നതാണ്. ഇനി പ്രത്യേകിച്ച് ആരായേണ്ട കാര്യമൊന്നുമില്ല. മാര്‍ഗ്ഗം ഇവിടെത്തന്നെയുണ്ട്. പക്ഷേ, എന്താണെന്ന് ആര്‍ക്കുമറിയില്ല. കടുത്ത മോദി ഭക്തര്‍ക്കുപോലും ഇതേക്കുറിച്ച് വലിയ ധാരണയില്ല എന്നതാണ് ദുര്യോഗം! പിന്നല്ലേ എതിര്‍ക്കുന്നവര്‍ക്ക്!! യു.പി.ഐയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത ധാരാളം പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്കായി നമുക്കൊരു സാക്ഷരതാ യജ്ഞം…

കടം വാങ്ങൂ… പണക്കാരനാവാം

ബാങ്ക് വായ്പ എഴുതിത്തള്ളലും തീര്‍പ്പാക്കലുമെല്ലാം ചര്‍ച്ചാവിഷയമാകുന്ന ഇക്കാലത്ത്, ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് ഏറ്റവുമധികം തുക വായ്പ എടുത്തിട്ടുള്ളവരെക്കുറിച്ച് ഒരു അന്വേഷണം നടത്തി. അതുപ്രകാരം കണ്ടെത്തിയ പട്ടിക ആരെയും അമ്പരപ്പിക്കുന്നതാണ്. 9,000 കോടി രൂപ വായ്പയെടുത്ത വിജയ് മല്ല്യ ഒരു ചെറുമീന്‍ മാത്രമാണ്. അതിനെക്കാള്‍ വലിയ തിമിംഗലങ്ങള്‍ വേറെയുണ്ട്. മല്ല്യ വായ്പ തിരിച്ചടയ്ക്കാത്തത് വലിയ വാര്‍ത്തയാണ്. മല്ല്യയെപ്പോലെ പട്ടികയിലുള്ള വമ്പന്മാര്‍ ആരും എടുത്ത വായ്പ തിരിച്ചടയ്ക്കും എന്ന പ്രതീക്ഷ എനിക്കില്ല. ഒരു ജീവായുസ്സില്‍ സങ്കല്പിക്കാന്‍ കഴിയുന്നതിലും വലിയ തുകയാണ്…

എഴുതിത്തള്ളുന്ന കടങ്ങള്‍

എഴുതിത്തള്ളല്‍ എന്നാല്‍ തീര്‍പ്പാക്കല്‍ അല്ല. വിജയ് മല്ല്യയുടെ 1,200 കോടിയോളം രൂപയാണ് ഇപ്പോള്‍ കണക്കുപുസ്തകത്തില്‍ മാറ്റിയെഴുതപ്പെട്ടിരിക്കുന്നത്. ഇതിലൂടെ വായ്പ ഒഴിവാകുന്നില്ല എന്നാണെങ്കിലും മല്ല്യ ആണ് കക്ഷി എന്നതിനാല്‍ ചില സംശയങ്ങള്‍ ഉയരുക സ്വാഭാവികം. സ്വാധീനമുള്ളവര്‍ക്ക് തുടര്‍നടപടികള്‍ മരവിപ്പിക്കാനാവും എന്നതും സത്യമാണ്. മല്ല്യയ്ക്ക് ഈ വായ്പ എങ്ങനെ കിട്ടി എന്നറിയുന്ന ആളാണെങ്കില്‍ ഇപ്പോഴത്തെ നടപടി എഴുതിത്തള്ളല്‍ അല്ല തീര്‍പ്പാക്കല്‍ തന്നെയാണെന്ന് സംശയിച്ചുപോകുക സ്വാഭാവികം. ഏതു വലയും പൊട്ടിക്കാനുള്ള ശേഷി കൈമുതലാക്കിയ മീനാണ് മല്ല്യ. മല്ല്യ മാത്രമല്ല, വേറെയും ധാരാളം…