പ്രണയത്തിന് പ്രായവിലക്ക്!!

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് പ്രായം 40. അദ്ദേഹത്തിന്റെ ഭാര്യ ബ്രിജിത്തിന് പ്രായം 64. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പ്രായം 71. അദ്ദേഹത്തിന്റെ ഭാര്യ മെലാനിയയ്ക്കു പ്രായം 47. ഈ ദമ്പതിമാര്‍ക്കിടയിലെ പ്രായ വ്യത്യാസം 24!! ഭാഗ്യം ഇവര്‍ ജീവിക്കുന്നത് കേരളത്തിലോ ഇന്ത്യയിലോ അല്ല. ആണെങ്കില്‍ ‘ബാലരമ’യില്‍ കൊച്ചുകഥ വന്നേനെ!! എ.കെ.ജിയുടെ കഥ ഇപ്പോള്‍ എഴുതിയതു തന്നെ ഇതിനുള്ള പ്രകടമായ ഉദാഹരണം. എ.കെ.ജിയും ഭാര്യ സുശീലയും തമ്മിലുള്ള പ്രായവ്യത്യാസം 25!!!

#പറയേണ്ടതുപറഞ്ഞിട്ടേപോകുന്നുള്ളൂ എന്നുള്ള ഹാഷ് ടാഗ് നല്ലതു തന്നെ. പറയേണ്ടത് പറയുക തന്നെ വേണം. അതില്‍ തര്‍ക്കമില്ല. പക്ഷേ, പറയുന്നത് വാസ്തവമാകണം. ഒരാള്‍ തന്നിഷ്ടപ്രകാരം നടത്തുന്ന വഴിപിഴച്ച വ്യാഖ്യാനം ഒരിക്കലും വാസ്തവമാകില്ല.

ദുര്‍വ്യാഖ്യാനത്തെ അങ്ങേയറ്റം എതിര്‍ക്കുമ്പോഴും അതിനോടുണ്ടായ പ്രതികരണ രീതി ഒട്ടും ആശാസ്യമായില്ല എന്നു കൂടി പറയണം. തുര്‍ക്കിയുവാവ് ഒരുക്കിയ കെണിയിലേക്ക് സഖാക്കള്‍ നടന്നു കയറി എന്നതാണ് സത്യം. ഒരു വിവാദമുണ്ടാക്കി ആളാവാന്‍ ശ്രമിച്ചയാള്‍ക്ക് അതിന് അനുകൂലമായ സാഹചര്യം വഴിതടയലും ചീമുട്ടയേറുമെല്ലാം സൃഷ്ടിച്ചുകൊടുത്തു.
….read more

Advertisements

സ്മാരകം യഥാര്‍ത്ഥത്തില്‍ തകര്‍ത്തതാര്?

പി.കൃഷ്ണപിള്ള സ്മാരകം ആക്രമിച്ചതാര്?
‘തന്തയെ തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍’ എന്ന് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞത് ശരിയാണോ?
സി.പി.എമ്മുകാരെ പ്രതിയാക്കി ആലപ്പുഴ ജില്ലയില്‍ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള കോണ്‍ഗ്രസ് നടത്തിയ ചരടുവലികളുടെ വിശദാംശങ്ങള്‍ ഇതാ.
സി.പി.എമ്മുകാര്‍ ‘പ്രതി’യായപ്പോള്‍ രക്ഷപ്പെട്ടത് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍!
യഥാര്‍ത്ഥ പ്രതിയാരെന്ന് വ്യക്തമായ സൂചനയുള്ള 2 ശബ്ദരേഖകളും ആദ്യമായി പൊതുജനത്തിനു മുന്നില്‍.
….read more

 

 

ഗവര്‍ണറുടെ അധികാരവും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും

മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വാതിലും മനസ്സും കൊട്ടിയടയ്ക്കുന്ന മുഖ്യമന്ത്രി ഫലത്തില്‍ സാധാരണ ജനങ്ങളെ തന്നെയാണ് നിരാകരിക്കുന്നത്. സാധാരണക്കാരന്റെ അറിയാനുള്ള അവകാശത്തെയാണ് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് പിണറായി ആട്ടിയത്. അത് ന്യായീകരണക്കാര്‍ക്ക് ബോദ്ധ്യപ്പെട്ടില്ലെങ്കിലും ബോദ്ധ്യപ്പെടുന്ന ധാരാളം പേര്‍ ഇന്നാട്ടിലുണ്ട്. മാധ്യമങ്ങളുടെ പിന്തുണയില്ലാതെ വളര്‍ന്ന നേതാവാണ് പിണറായി വിജയന്‍ എന്നൊക്കെ ഭക്തസഭക്കാര്‍ ആക്രോശിക്കുന്നു. നവകേരളാ മാര്‍ച്ചിനോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ പിണറായി സഖാവ് നടത്തിയ പത്രസമ്മേളനങ്ങളുടെ എഡിറ്റ് ചെയ്യാത്ത വീഡിയോ ടേപ്പുകള്‍ ഇന്നും മാധ്യമങ്ങളുടെ ഓഫീസുകളിലുണ്ട്. ചാനലുകളില്‍ ലൈവ് സമയമാകാന്‍ വേണ്ടി അര മണിക്കൂറും അതിലേറെയും വെറുതെ വെടി പറഞ്ഞിരിക്കുന്ന പിണറായിയുടെ ദൃശ്യങ്ങള്‍ എത്ര വേണമെങ്കിലും കാണിച്ചുതരാം. അന്നൊക്കെ ഞങ്ങളെ നോക്കി എന്തൊരു ചിരിയായിരുന്നു എന്നറിയാമോ! പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍പ്പിന്നെ കൂരായണ.
….read more

പരസ്യത്തിന്റെ രാഷ്ട്രീയം പണം മാത്രം

കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വാര്‍ഷികം ആഘോഷിക്കുകയാണ്. പിണറായി വിജയനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ജന്മഭൂമിയും വീക്ഷണവും. അതുപോലെ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ദേശാഭിമാനി. അതെല്ലാം വാര്‍ത്താ രൂപത്തിലായിരുന്നു.

എന്നാല്‍, വാര്‍ത്തയില്‍ നിന്ന് പരസ്യത്തിലേക്കു മാറിയപ്പോള്‍ വിമര്‍ശനം പ്രശംസയായി മാറി. പണം സ്വീകരിച്ചിട്ടാണ് പ്രശംസ അച്ചടിച്ചത്. അതുകൊണ്ടു തന്നെ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നു പറയേണ്ടി വരും. എതിര്‍പ്പ് വാര്‍ത്തയില്‍ മാത്രമേയുള്ളൂ!! പരസ്യത്തിലില്ല!! അതാണ് പരസ്യത്തിന്റെ രാഷ്ട്രീയം.
….read more

വല്ലവന്റെയും കുഞ്ഞിന്റെ അച്ഛന്‍ ചമയുന്നവര്‍

അങ്ങ് മധ്യപ്രദേശത്തു നിന്ന് രാജ്യസഭയിലേക്കു നുഴഞ്ഞുകയറി കേന്ദ്ര മന്ത്രിയാപ്പോള്‍ രാജഗോപാല്‍ സാര്‍ തിരുവനന്തപുരത്ത് വന്‍ വികസനം നടപ്പാക്കിയ കഥകള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും കേള്‍ക്കാം. അതിനാല്‍ത്തന്നെ നേമത്ത് അദ്ദേഹം എം.എല്‍.എ. ആയപ്പോള്‍ മണ്ഡലത്തില്‍ വന്‍ വികസനക്കുതിപ്പായിരിക്കും എന്ന് സ്വാഭാവികമായും എല്ലാവരും കരുതി. ഞാന്‍ ദിവസേന സഞ്ചരിക്കുന്ന ഒരു റോഡ് ടാറിട്ട് മുട്ടായി പോലാക്കിയതു കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, വികസനം വന്നു. വികസനത്തിന്റെ രാജഗോപാല്‍ ഫ്‌ളക്‌സും കണ്ടു. പക്ഷേ, തോട്ടടുത്ത് ശിവന്‍കുട്ടിയുടെ ഫ്‌ളക്‌സുമിരുന്ന് ചിരിക്കുന്നു. ശ്ശെടാ.. ഇതെന്താ കഥ!! ഒരു കുഞ്ഞിന് രണ്ട് പിതാക്കളോ? അതെങ്ങനെ ശരിയാകും?

ആ റോഡിന്റെ ഭരണാനുമതി ലഭിച്ചത് 2015 ജൂണ്‍ 12ന്. സാങ്കേതികാനുമതിയായത് 2015 സെപ്റ്റംബര്‍ 7ന്. ഒ.രാജഗോപാല്‍ നേമത്തിന്റെ എം.എല്‍.എ. ആവുന്നത് 2016 മെയ് 19ന്. എം.എല്‍.എ. ആവുന്നതിനു മുമ്പ് തന്നെ മണ്ഡലത്തില്‍ റോഡ് വികസനത്തിനു തുടക്കം കുറിക്കാന്‍ ശേഷിയുള്ള അപൂര്‍വ്വ വ്യക്തിയാണിദ്ദേഹം എന്നു ഞാനറിഞ്ഞില്ല!!!!
….read more

സമരത്തിന്റെ വിജയവും പരാജയവും

ഒരു നിയമവിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളാവുമ്പോള്‍ അതെല്ലാം നിയമപരമായി തന്നെ വിലയിരുത്തപ്പെടേണ്ടതല്ലേ? അങ്ങനെ ചെയ്യുമ്പോള്‍ എന്റെ വാദം ഇതാണ് -എസ്.എഫ്.ഐ. നേടിയതില്‍ നിന്ന് ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങാന്‍ മറ്റു സംഘടനകള്‍ക്കോ ‘പൊമ്പിളൈ ഒരുമ’യ്‌ക്കോ സാധിച്ചിട്ടില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതാണ് സത്യം. എസ്.എഫ്.ഐയുടെ കരാര്‍ വിജയമാണെന്ന് എനിക്ക് അഭിപ്രായമില്ലെന്നു നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പുതിയ കരാറിന് അതിന്റെയത്ര പോലും നിലനില്പില്ല. പുതിയ കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ തങ്ങളുമായി മാനേജ്‌മെന്റ് ഒപ്പിട്ട കരാറിന് പ്രസക്തിയില്ലെന്ന് എസ്.എഫ്.ഐ. പറഞ്ഞുവെന്നു വെയ്ക്കുക -ഈ സമരം ദയനീയ പരാജയമായിരിക്കും.
….read more

 

പ്രിന്‍സിപ്പലും ഡയറക്ടറും

വെറുമൊരു പ്രിന്‍സിപ്പലായിരുന്ന എന്നെ നിങ്ങള്‍ ഡയറക്ടറാക്കി മാറ്റിയില്ലേ!!!

ഇതൊരു പ്രവചനമാണ്. പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ പരമാധികാരിയായ ഡയറക്ടറാക്കി മാറ്റി എന്ന പേരിലായിരിക്കും ലോ അക്കാദമിയിലെ സമരം ചരിത്രത്തില്‍ രേഖപ്പെടുത്തുക. ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറല്ല. അക്കാദമിയുടെ തന്നെ ഡയറക്ടര്‍!!
….read more