ഭാഗ്യം, ഞാന്‍ ജീവിക്കുന്നത് കേരളത്തിലാണ്

റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ കഥയൊക്കെ നമുക്ക് മറക്കാം. പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ക്കു മേല്‍ ചവിട്ടിനിന്ന് പുല്ലാങ്കുഴല്‍ വായിച്ച യോഗി ആദിത്യനാഥിന്റെ കഥ പറയാം. തങ്ങളുടെ സര്‍വ്വവും നഷ്ടപ്പെട്ട 76 മാതാപിതാക്കള്‍ ദുഃഖാര്‍ത്തരായി വിലപിക്കുമ്പോള്‍ സംസ്ഥാനമൊടുക്ക് ജന്മാഷ്ടമി ആഘോഷങ്ങളില്‍ ഒരു കുറവും വരുത്തരുതെന്ന് ഉത്തരവിട്ട യോഗിയെ സമ്മതിക്കണം!!

ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചവരില്‍ വലിയൊരു വിഭാഗം നിയോനേറ്റല്‍ അഥവാ നവജാത ശിശു വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കുരുന്നുകളാണ്. ഒരു ആസ്പത്രിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥാനമാണ് നിയോനേറ്റല്‍ ഐ.സി.യു. അവിടെപ്പോലും സുരക്ഷിതത്വമില്ലെങ്കില്‍ പിന്നെ ആ നാട്ടില്‍ ജീവിക്കാതിരിക്കുന്നതാണ് നല്ലത്. ഭാഗ്യം, ഞാന്‍ ജീവിക്കുന്നത് ഗോരഖ്പുര്‍ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശില്‍ അല്ല. അവിടെ നിന്ന് വളരെ അകലെ ഇങ്ങ് കേരളത്തിലാണ്!!!
….read more

ഗവര്‍ണറുടെ അധികാരവും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും

മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വാതിലും മനസ്സും കൊട്ടിയടയ്ക്കുന്ന മുഖ്യമന്ത്രി ഫലത്തില്‍ സാധാരണ ജനങ്ങളെ തന്നെയാണ് നിരാകരിക്കുന്നത്. സാധാരണക്കാരന്റെ അറിയാനുള്ള അവകാശത്തെയാണ് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് പിണറായി ആട്ടിയത്. അത് ന്യായീകരണക്കാര്‍ക്ക് ബോദ്ധ്യപ്പെട്ടില്ലെങ്കിലും ബോദ്ധ്യപ്പെടുന്ന ധാരാളം പേര്‍ ഇന്നാട്ടിലുണ്ട്. മാധ്യമങ്ങളുടെ പിന്തുണയില്ലാതെ വളര്‍ന്ന നേതാവാണ് പിണറായി വിജയന്‍ എന്നൊക്കെ ഭക്തസഭക്കാര്‍ ആക്രോശിക്കുന്നു. നവകേരളാ മാര്‍ച്ചിനോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ പിണറായി സഖാവ് നടത്തിയ പത്രസമ്മേളനങ്ങളുടെ എഡിറ്റ് ചെയ്യാത്ത വീഡിയോ ടേപ്പുകള്‍ ഇന്നും മാധ്യമങ്ങളുടെ ഓഫീസുകളിലുണ്ട്. ചാനലുകളില്‍ ലൈവ് സമയമാകാന്‍ വേണ്ടി അര മണിക്കൂറും അതിലേറെയും വെറുതെ വെടി പറഞ്ഞിരിക്കുന്ന പിണറായിയുടെ ദൃശ്യങ്ങള്‍ എത്ര വേണമെങ്കിലും കാണിച്ചുതരാം. അന്നൊക്കെ ഞങ്ങളെ നോക്കി എന്തൊരു ചിരിയായിരുന്നു എന്നറിയാമോ! പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍പ്പിന്നെ കൂരായണ.
….read more

മലക്കം മറിഞ്ഞ മന്ത്രി!!

ശ്രീറാമിന് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം നല്‍കുക മാത്രമാണ് ചെയ്തത് എന്ന വാദമാണ് ന്യായീകരണ തൊഴിലാളികള്‍ ഉന്നയിച്ചത്. ശ്രീറാമിനെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇത് പൊളിച്ചടുക്കുന്നു. 2013ലെ കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വിയെ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയ്‌നിങ് ഡയറക്ടറായി മാറ്റി നിയമിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്. പ്രമോഷന്‍ അഥവാ സ്ഥാനക്കയറ്റം എന്ന വാക്ക് ഉത്തരവില്‍ ഒരിടത്തുമില്ല. മാത്രമല്ല, സ്ഥാനക്കയറ്റമാണ് നല്‍കിയതെങ്കില്‍ പുതിയ ശമ്പള സ്‌കെയിലിനെക്കുറിച്ച് വ്യക്തമായ സൂചന ഉത്തരവില്‍ ഉണ്ടാവണം. ജൂലൈ 6ന്റെ ഉത്തരവില്‍ അത് ഇല്ലേയില്ല. ഇതു സംബന്ധിച്ച മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ മിനുട്ട്‌സിലും സ്ഥാനക്കയറ്റമില്ല.
….read more

 

ശ്രേഷ്ഠയും ശ്രീറാമും അദീലയും ഇരകളാണ്

ഉത്തര്‍ പ്രദേശില്‍ ഹെല്‍മറ്റില്ലാതെ സ്‌കൂട്ടറോടിച്ച ബി.ജെ.പി. പ്രാദേശിക നേതാവിന് പിഴയിട്ടതായിരുന്നു ശ്രേഷ്ഠയുടെ സ്ഥലംമാറ്റത്തിനു കാരണം.
ശ്രേഷ്ഠയെ ഫാഷിസത്തിന്റെ ഇര എന്ന് പലരും വിശേഷിപ്പിച്ചുകണ്ടു.
ഇക്കാര്യത്തിലെ അളവുകോല്‍ കേരളത്തിനും ബാധകമാണ്.
അങ്ങനെ വരുമ്പോള്‍ ശ്രീറാമും അദീലയും ഇരകള്‍ തന്നെ.
ഒരേ തരം ഭരണകൂട ജന്മിത്വത്തിന്റെ ഇരകള്‍.
…read more

 

വേറെ ആരെങ്കിലുമുണ്ടോ?

കേരളത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഇടിച്ചുകയറുന്നത് ആദ്യമായാണ് എന്നാണ് എന്റെ വിശ്വാസം. മെട്രോ ഉദ്ഘാടനപരിപാടിയില്‍ കുമ്മനം രാജശേഖരന്റെ സാന്നിദ്ധ്യം പതിവു രീതീയാണെന്നാണ് പലരും വാദിക്കുന്നത്.

എന്നാല്‍, ഇത് ആദ്യ സംഭവമാണെന്ന് 20 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന അനുഭവം വെച്ച് ഞാന്‍ പറയുന്നു. പാര്‍ട്ടി നേതാക്കള്‍ വാഹനവ്യൂഹത്തിന്റെ കൂടെ പോകാറുണ്ട്. ചര്‍ച്ച നടത്താറുണ്ട്. ഫോട്ടോ വരാറുണ്ട്. പക്ഷേ, ഔദ്യോഗിക പരിപാടിയുടെ ഭാഗമാവാറില്ല. നരേന്ദ്ര മോദിയും കുമ്മനം രാജശേഖരനും പുതിയ റെക്കോഡ് സൃഷ്ടിച്ചു!
….read more

പരസ്യത്തിന്റെ രാഷ്ട്രീയം പണം മാത്രം

കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വാര്‍ഷികം ആഘോഷിക്കുകയാണ്. പിണറായി വിജയനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ജന്മഭൂമിയും വീക്ഷണവും. അതുപോലെ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ദേശാഭിമാനി. അതെല്ലാം വാര്‍ത്താ രൂപത്തിലായിരുന്നു.

എന്നാല്‍, വാര്‍ത്തയില്‍ നിന്ന് പരസ്യത്തിലേക്കു മാറിയപ്പോള്‍ വിമര്‍ശനം പ്രശംസയായി മാറി. പണം സ്വീകരിച്ചിട്ടാണ് പ്രശംസ അച്ചടിച്ചത്. അതുകൊണ്ടു തന്നെ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നു പറയേണ്ടി വരും. എതിര്‍പ്പ് വാര്‍ത്തയില്‍ മാത്രമേയുള്ളൂ!! പരസ്യത്തിലില്ല!! അതാണ് പരസ്യത്തിന്റെ രാഷ്ട്രീയം.
….read more

കുരിശിന്റെ രൂപത്തില്‍ കോടതിയലക്ഷ്യം

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ 2016 ഏപ്രില്‍ 19ന് സുപ്രീം കോടതി നിര്‍ണ്ണായകമായ ഒരുത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജസ്റ്റീസുമാരായ വി.ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവര്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് അന്നത്തെ പ്രചാരണത്തിരക്കില്‍ ഇവിടെ പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ പാപ്പാത്തിച്ചോലയിലെ കുരിശ് പ്രശ്‌നത്തില്‍ പിണറായിയും മണിയും ഇപ്പോഴത്തെ പരസ്യപ്രസ്താവനയ്ക്കു ധൈര്യപ്പെടുമായിരുന്നില്ല.

തങ്ങളുടെ അഭിപ്രായം പറയാന്‍ ഒരു മുഖ്യമന്ത്രിക്കും മന്ത്രിക്കും അവകാശമില്ലേ എന്ന ചോദ്യമുയരാം. തീര്‍ച്ചയായും ഉണ്ട്. പക്ഷേ, പറയുന്നത് കോടതിയലക്ഷ്യമാണെങ്കില്‍ പണി പാളും. ഇവിടെയും അതു തന്നെയാണ് പ്രശ്‌നമാകുന്നത്. പിണറായിയുടെയും മണിയുടെയും എതിര്‍ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നത് സുപ്രീം കോടതിയാണ്. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പ്രവര്‍ത്തിച്ചത് കോടതിയലക്ഷ്യമാണ്. സുപ്രീം കോടതി വിധിയുടെ പരസ്യനിരാസമാണ് ഇരുവരും നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശികള്‍ ഇതുവരെ പ്രശ്‌നം തിരിച്ചറിഞ്ഞിട്ടില്ല എന്നു വ്യക്തം.
….read more