ചൈനാ യാത്രയുടെ ഓര്‍മ്മകള്‍

ചൈനയില്‍ പല നഗരങ്ങള്‍ കണ്ടു, ഗ്രാമങ്ങളും. പക്ഷേ, മനസ്സില്‍ തങ്ങിനില്‍ക്കുന്നത് മൂന്നു മുഖങ്ങള്‍ -ഒന്ന് സെങ് വെന്‍താവോ. രണ്ടാമന്‍ കൊല്‍ക്കത്ത വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് ബംഗാളിയില്‍ ബിരുദം നേടിയ ശേഷം ഒരു ബംഗാളി പത്രത്തിന്റെ ബെയ്ജിങ് ലേഖകനായി പ്രവര്‍ത്തിക്കുന്ന, നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയായ ആകാശ് എന്ന സിയനാന്‍. ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഹിന്ദി വിദ്യാര്‍ത്ഥിയായ പവന്‍ എന്ന വെയ് ഫെങ് ആണ് മൂന്നാമന്‍. ബെയ്ജിങ്ങില്‍ തുടങ്ങിയ യാത്ര ഗ്വാങ്ചൗവില്‍ അവസാനിക്കും വരെ എന്തിനുമേതിനും ഇവര്‍ മൂവരും ഒപ്പമുണ്ടായിരുന്നു. സൗഹൃദത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് വെന്‍താവോയും ആകാശും പവനും വന്നു കയറിയത് ഞാനടക്കമുള്ളവരുടെ മനസ്സിലേക്കാണ്.
….read more

നമ്മള്‍ സമ്പാദിക്കും, അമേരിക്കക്കാര്‍ ധൂര്‍ത്തടിക്കും!!

ഈ ലോകത്തുള്ളവരൊക്കെ മണ്ടന്മാരാണോ? വ്യക്തമായൊരു മറുപടി ഈ സംശയത്തിനില്ല. ‘സ്ഫടിക’ത്തിലെ ചാക്കോ മാഷ് പറയുന്ന പോലെ ലോകത്തിന്റെ സ്പന്ദനം കണക്കിലല്ല, അമേരിക്കക്കാരുടെ ധാരാളിത്തത്തിലാണ്. ക്രഡിറ്റ് കാര്‍ഡുപയോഗിച്ച് ഭാവിയില്‍ വരാനിടയുള്ള വരുമാനം കൂടി അമേരിക്കക്കാരന്‍ ഇന്നേ അടിച്ചുപൊളിച്ചു തീര്‍ക്കും. അമേരിക്കക്കാരന്‍ എന്തു വാങ്ങാന്‍ ആഗ്രഹിക്കുന്നോ അതാണ് അവിടേക്ക് കയറ്റി അയയ്ക്കപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ലോകം ഒരു പരിധി വരെ നിലനില്‍ക്കുന്നത് അമേരിക്കയുടെ ഉപഭോഗ സംസ്‌കാരത്തിന്റെ ബലത്തിലാണ്. തങ്ങളുടെ ഉപഭോഗ സംസ്‌കാരത്തെ വളരാന്‍ അനുവദിക്കുക വഴി അതു മുതലെടുത്തു ജീവിക്കാന്‍ ലോകത്തെ അമേരിക്ക ശീലിപ്പിച്ചിരിക്കുന്നു. അമേരിക്കയ്ക്ക് തങ്ങളുടെ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പണം വേണം. ആ പണം ലോകം നല്‍കുന്നു. അതായത്, ഒരു കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താവിന് കടയുടമ തന്നെ പണം നല്‍കുന്ന അവസ്ഥ. ഭാഗ്യവാനായ ഉപഭോക്താവിന്റെ അവസ്ഥയിലാണ് അമേരിക്ക. ഭാഗ്യദോഷിയായ കടയുടമയുടെ റോളില്‍ ലോകവും!
….read more

Baloch GAMBIT

കുത്താന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. പാകിസ്താന്‍ എന്ന പോത്തിനോട് ഇത്രയും കാലം ഇന്ത്യ വേദമോതി. ഇപ്പോള്‍ അതിനു മാറ്റമുണ്ടായിരിക്കുന്നു. പോത്ത് കുത്തും മുമ്പ് മൂക്കുകയറില്‍ പിടിച്ച് നടുമുതുകത്ത് ഒരെണ്ണം പൊട്ടിച്ചു. ആ പൊട്ടിക്കലിന്റെ വേദനയില്‍ ഇപ്പോള്‍ പോത്ത് പിടയുകയാണ്. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് പോത്തിന് ബോദ്ധ്യമായിരിക്കുന്നു!

പാകിസ്താന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ മുന്നറിയിപ്പ് ഉദ്ദേശിച്ച ഫലം ചെയ്യുന്നുണ്ട് എന്നു തന്നെയാണ് പ്രാരംഭസൂചനകള്‍. കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ ആക്രമിക്കുന്ന പാകിസ്താന് ബലോചിസ്ഥാന്‍ വിഷയം ഉയര്‍ത്തിക്കാട്ടി അതേ രൂപത്തിലുള്ള മറുപടി അപ്രതീക്ഷിതമായ അടിയായിരുന്നു. മോദിയുടെ നിലപാടിന് പിന്തുണയുമായി ബലോച് നേതാക്കളും രംഗത്തുവന്നതോടെ പാകിസ്താന്റെ മുറിവില്‍ മുളകുപൊടി വിതറിയ പ്രതീതി. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പാകിസ്താനില്‍ ജയ് വിളി!!!!
….read more