2,000 രൂപയുടെ ‘ജന്മി’?!

2,000 രൂപ നിക്ഷേപത്തിന് 1 വര്‍ഷത്തെ ബാങ്ക് പലിശ 4 ശതമാനം നിരക്കില്‍ കിട്ടുന്നത് 80 രൂപ! 2,000 രൂപ വായ്പയ്ക്ക് 1 വര്‍ഷത്തെ ബാങ്ക് പലിശ 15 ശതമാനം നിരക്കില്‍ കൊടുക്കേണ്ടത് 300 രൂപ!! 2,000 രൂപയ്ക്ക് ഭക്ഷണം കഴിച്ചാല്‍ സേവനനികുതി 18 ശതമാനം നിരക്കില്‍ ഈടാക്കുന്നത് 360 രൂപ!!! ദിന്‍ ബഹുത് അച്ഛെ ഹൈ ഭായിയോം… ….read more

ദ ലാ റ്യൂ എന്ന ദുരൂഹത

ദ ലാ റ്യൂവിനെ കരിമ്പട്ടികയില്‍ പെടുത്തിയ തീരുമാനത്തിന് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നു, ആരോരുമറിയാതെ!! ആഭ്യന്തര മന്ത്രാലയത്തിന്റെ കരിമ്പട്ടികയില്‍ പെട്ട ഒരു കമ്പനിക്ക് മോചനം അത്ര എളുപ്പമല്ല. പക്ഷേ, എല്ലാ പ്രതിബന്ധങ്ങളും തട്ടിമാറ്റി ദ ലാ റ്യൂ തലയുയര്‍ത്തി നില്‍ക്കുന്നതു കാണുമ്പോള്‍ സംശയമുയരുക സ്വാഭാവികം. ….read more  

രാഹുലിന്റെ കളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കളി

നോട്ടുപിന്‍വലിക്കലിനു പിന്നില്‍ അഴിമതിയുണ്ട് എന്ന വാദവുമായി പ്രതിപക്ഷം കാടടച്ച് വെടിവെയ്ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ആകെ ആശയക്കുഴപ്പം. അവിടെ കൃത്യമായി, കുറിക്കു കൊള്ളുന്ന രീതിയില്‍ ഇപ്പോള്‍ നരേന്ദ്ര മോദിക്കെതിരെ ആരോപണം വന്നിരിക്കുന്നു. തിളങ്ങി നിന്ന മോദിയെ സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്താന്‍ ശേഷിയുള്ള ആരോപണം തന്നെ. ആരോപണം വന്നത് ഡല്‍ഹിയില്‍ നിന്നല്ല, ഇങ്ങ് കേരളത്തില്‍ നിന്ന്. ആരോപണമുന്നയിച്ചത് മറ്റാരുമല്ല, സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി. ….read more

Cashless Economy

Through demonetisation Modi was trying to put a curb on black money. Will it really work? With cash and black money so intertwined, it is difficult to objectively evaluate demonetisation. Black money do not reside in currency and that the Modi move would hardly dent its existing stock. But it is a known fact that…

കരിക്ക് കുടിക്കാന്‍ ചില്ലറ വേണ്ട…

ഇപ്പോള്‍ ഉണ്ടായിട്ടുള്ള നോട്ട് പ്രതിസന്ധിക്കു പരിഹാരം സര്‍ക്കാര്‍ വിരുദ്ധ സമരമാണോ? അല്ല തന്നെ. കാരണം, തിരിച്ചുപിടിക്കാന്‍ അസാദ്ധ്യമായൊരു ഭൂതത്തെയാണ് നവംബര്‍ 8ന് നരേന്ദ്ര മോദി കുടം തുറന്നുവിട്ടത്. അപ്പോള്‍പ്പിന്നെ അഭികാമ്യം ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആരായുക എന്നതാണ്. ഇനി പ്രത്യേകിച്ച് ആരായേണ്ട കാര്യമൊന്നുമില്ല. മാര്‍ഗ്ഗം ഇവിടെത്തന്നെയുണ്ട്. പക്ഷേ, എന്താണെന്ന് ആര്‍ക്കുമറിയില്ല. കടുത്ത മോദി ഭക്തര്‍ക്കുപോലും ഇതേക്കുറിച്ച് വലിയ ധാരണയില്ല എന്നതാണ് ദുര്യോഗം! പിന്നല്ലേ എതിര്‍ക്കുന്നവര്‍ക്ക്!! യു.പി.ഐയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത ധാരാളം പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്കായി നമുക്കൊരു സാക്ഷരതാ യജ്ഞം…

യുനെസ്‌കോ, നാസ പിന്നെ കമലിനിയും

ഇതാണ് സമൂഹമാധ്യമത്തിന്റെ പ്രശ്‌നം. ഏതു കള്ളവും വലിയൊരു വിഭാഗത്തിന്റെ മുന്നില്‍ സത്യമായി മാറും. അവര്‍ അത് ആത്മാര്‍ത്ഥമായി വിശ്വസിക്കും. പ്രചരിപ്പിക്കും. പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അവനെ സംഘടിതമായി ആക്രമിക്കും. ന്തായാലും യുനെസ്‌കോ പ്രശംസ ഗംഭീരമായി, ആരുടെ കുരുട്ടുബുദ്ധിയില്‍ ഉദിച്ചതായാലും!!! ….read more

അക്ഷരപ്പിശാച്..?!!!

നരേന്ദ്ര മോദി നടപ്പാക്കിയ പരിപാടിയാണെങ്കില്‍ അതില്‍ പിശകുണ്ടാവും എന്നുറപ്പാണ് ചിലര്‍ക്ക്. പുതിയ 2,000 രൂപ നോട്ടില്‍ ഗുരുതരമായ തെറ്റ് കടന്നു കൂടിയത് അവര്‍ കണ്ടെത്തിയിരിക്കുന്നു. രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന വിവിധ ഭാഷകളില്‍ 2,000 രൂപ എന്ന മൂല്യം എഴുതിയിടത്താണ് പിശക്. അക്ഷരപ്പിശക് അഥവാ അച്ചടിപ്പിശക്! സംഭവം വളരെ ഗൗരമേറിയതാണ്. ഈ നോട്ടും പിന്‍വലിക്കേണ്ടി വരും. പക്ഷേ, ഇത് ശരിയോ തെറ്റോ എന്നു വിലയിരുത്തണ്ടേ? ഒരു വിഷയത്തിന്റെ പല വശങ്ങള്‍ മനസ്സിലാക്കാന്‍ പ്രയോജനപ്പെടുമെന്ന നിലയില്‍ വിമര്‍ശനം നല്ലതാണ്. എന്നാല്‍, വിമര്‍ശനത്തിനു…

ഇതല്ലാതെ വേറെന്ത് പ്രതിവിധി?

ഇത് സാമ്പത്തിക ഭീകരപ്രവര്‍ത്തനമാണ്. ഭീകരര്‍ കള്ളനോട്ടടിച്ച് ഇന്ത്യയില്‍ വിതരണം ചെയ്യുന്നു എന്നാണല്ലോ നമ്മുടെ വിശ്വാസം. ആ വിശ്വാസം നമ്മളെ രക്ഷിക്കില്ല. പാകിസ്താനിലെ ഔദ്യോഗിക കറന്‍സി അച്ചടിക്കുന്ന അതേ കടലാസില്‍ തന്നെയാണ് ഇന്ത്യന്‍ കള്ളനോട്ടും അച്ചടിച്ചിരിക്കുന്നത്. എന്നുവെച്ചാല്‍, പാക് സര്‍ക്കാര്‍ നേരിട്ടാണ് ഇന്ത്യന്‍ കള്ളനോട്ട് അച്ചടിക്കുന്നതെന്നര്‍ത്ഥം. ഇപ്പോഴത്തെ നോട്ട് പിന്‍വലിക്കുന്ന നടപടിക്ക് പ്രാധാന്യമേറുന്നത് അവിടെയാണ്. ഇന്ത്യന്‍ കള്ളനോട്ട് വ്യവസായത്തിലൂടെ പാകിസ്താന്‍ കുറഞ്ഞത് 500 കോടി രൂപ പ്രതിവര്‍ഷം വരുമാനമുണ്ടാക്കുന്നുണ്ട് എന്നാണ് കണക്കുകള്‍. ഇങ്ങനെ ഉണ്ടാക്കുന്ന പണം ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍…