പ്രാഞ്ചിയേച്ചി ആന്‍ഡ് ദ പ്രസിഡന്റ്!!!

പ്രോട്ടോക്കോള്‍ പ്രകാരം രാംനാഥ് കോവിന്ദ് എന്ന രാഷ്ട്രപതി ഇന്ത്യയിലെ പ്രഥമ പൗരനായിരിക്കാം. പക്ഷേ, ‘യഥാര്‍ത്ഥ’ ഭരണക്രമത്തില്‍ അദ്ദേഹത്തിനു മുകളില്‍ ഒട്ടേറെപ്പേരുണ്ട്. സ്മൃതി ഇറാനി ഉറപ്പായും കോവിന്ദിനു മുകളിലുള്ളവരുടെ ആ പട്ടികയില്‍ താക്കോല്‍ സ്ഥാനത്ത് ഉള്‍പ്പെടുന്നു. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ദേശീയ സിനിമാ അവാര്‍ഡിലേക്കു നോക്കിയാല്‍ മതി. രാഷ്ട്രപതിയെ വെട്ടി ഒരു തുക്കടാ മന്ത്രിണിക്ക് റോള്‍ നല്‍കിയത് വെറുതെ ആവില്ലല്ലോ. ഇപ്പോഴും വെറും നടി മാത്രമായ സ്മൃതിയുടെ ഇമേജ് മന്ത്രിണിയുടേതാക്കി വളര്‍ത്തിയെടുക്കാനുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്. പക്ഷേ, പൊളിഞ്ഞു പാളീസായിപ്പോയി. ….read…

ചാരം മാറുമ്പോള്‍ തെളിയുന്ന വജ്രം

ഒരു സാഹസിക യാത്രയുടെ കഥ എന്നൊക്കെ ലളിതമായി പറഞ്ഞുവെയ്ക്കാമെങ്കിലും കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളും പെരുമാറ്റരീതികളും അത്ര ലളിതമല്ല തന്നെ. കാര്‍ബണ്‍ ഉയര്‍ത്തിപ്പിടിക്കുന്ന മേന്മ ഇതു തന്നെയാണ്. നമ്മുടെ മനസ്സിന്റെ ഏതോ കോണിലുള്ള ചിന്തകളെ തൊട്ടുണര്‍ത്താന്‍ കഥാപാത്രങ്ങള്‍ക്കും അതിലൂടെ ചലച്ചിത്രകാരനും സാധിക്കുന്നു. സ്‌ക്രീനില്‍ തെളിയുന്നത് പ്രേക്ഷകന്‍ അനുഭവിക്കുക എന്നു പറയുന്നത് സിനിമയില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. കാര്‍ബണ്‍ അനുഭവിച്ച് അറിയേണ്ട സിനിമയാണ്. അതിനുള്ള മനസ്സ് നമുക്കുണ്ടാവണം എന്നു മാത്രം. ‘വെറുമൊരു’ സിനിമ കാണുന്ന ലാഘവബുദ്ധിയോടെ സമീപിച്ചാല്‍ കയറിയതു പോലെ…

സജീവിന്റെ സ്വപ്‌നം സഫലം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും സജീവ് സംവിധാനം ചെയ്യാനിരുന്ന സിനിമയാണ്. പഴയ പേര് പൊന്മുട്ട. 2014ല്‍ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതുമാണ്. സജീവിന്റെ ജേര്‍ണലിസം സഹപാഠി കൃഷ്ണകുമാറായിരുന്നു പൊന്മുട്ടയുടെ നിര്‍മ്മാതാവ്. ഇപ്പോള്‍ സുരാജ് അഭിനയിച്ച വേഷത്തില്‍ ഇന്ദ്രന്‍സ്. നിമിഷ സജയന്‍ ചെയ്ത വേഷത്തില്‍ ഉര്‍വ്വശി. ഇതനുസരിച്ച് കഥാപാത്രങ്ങളുടെ പ്രായത്തില്‍ ചെറിയ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങുന്നതിന് 6 ദിവസം മുമ്പ് അത് മാറ്റിവെയ്‌ക്കേണ്ടി വന്നു. പിന്നെ നടന്നില്ല. സിനിമ എന്നാല്‍ അങ്ങനെയാണ്. ….read more