2,000 രൂപയുടെ ‘ജന്മി’?!

2,000 രൂപ നിക്ഷേപത്തിന് 1 വര്‍ഷത്തെ ബാങ്ക് പലിശ 4 ശതമാനം നിരക്കില്‍ കിട്ടുന്നത് 80 രൂപ! 2,000 രൂപ വായ്പയ്ക്ക് 1 വര്‍ഷത്തെ ബാങ്ക് പലിശ 15 ശതമാനം നിരക്കില്‍ കൊടുക്കേണ്ടത് 300 രൂപ!! 2,000 രൂപയ്ക്ക് ഭക്ഷണം കഴിച്ചാല്‍ സേവനനികുതി 18 ശതമാനം നിരക്കില്‍ ഈടാക്കുന്നത് 360 രൂപ!!! ദിന്‍ ബഹുത് അച്ഛെ ഹൈ ഭായിയോം… ….read more

ഭിന്നസ്വരം

ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് അഥവാ ജി.എസ്.ടി. ബില്‍ തികച്ചും അപ്രതീക്ഷിതമായി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ആഭ്യന്തര ഭിന്നത ഉടലെടുക്കുന്നതിനു കാരണമായിരിക്കുന്നു. പാര്‍ട്ടി സി.പി.എം. തന്നെ. ജി.എസ്.ടി. സംബന്ധിച്ച് സി.പി.എമ്മിലെ ഏതെങ്കിലും തലത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, നേതാക്കളുടേതായി പുറത്തുവരുന്ന അഭിപ്രായങ്ങളില്‍ ഭിന്നസ്വരം പ്രകടം. ഏതെങ്കിലുമൊരു വിഷയത്തില്‍ സി.പി.എം. നേതാക്കള്‍ക്ക് ഭിന്നസ്വരം ഉണ്ടാകുന്നത് അപൂര്‍വ്വമല്ല. അത്തരം ഭിന്നസ്വരങ്ങള്‍ സംഘടനാ സമിതികള്‍ക്കകത്താണ് പ്രതിഫലിക്കുക. അവിടെ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു കഴിഞ്ഞാല്‍ അത് ഏകാഭിപ്രായമായി പുറത്തേക്കുവരും. എന്നാല്‍ ജി.എസ്.ടിയില്‍ വ്യത്യസ്താഭിപ്രായം…