നെഹ്‌റാ ജീ…

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കു ശേഷം കണ്ട ഏറ്റവും വേദനാജനകമായ വിടവാങ്ങല്‍ എന്നാണ് ഏറെക്കാലം നെഹ്‌റയ്‌ക്കൊപ്പം കളിച്ച ജവഗല്‍ ശ്രീനാഥ് പറഞ്ഞത്. ഒരു പച്ച മനുഷ്യനെന്ന നിലയിലുള്ള വിനയം നിറഞ്ഞ പെരുമാറ്റമാണ് നെഹ്‌റയെ എല്ലാവരുടെയും സ്‌നേഹത്തിനു പാത്രമാക്കിയത് -നെഹ്‌റാ ജി ആക്കിയത്. നെഹ്‌റ തീര്‍ച്ചയായും വലിയ കളിക്കാരനല്ല. പക്ഷേ, അങ്ങേയറ്റം മാന്യനായ കളിക്കാരനാണ്, മനുഷ്യനാണ്. വിരമിക്കലിനെക്കുറിച്ച് നെഹ്‌റ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം വ്യക്തമാക്കുന്നു.സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കു ശേഷം കണ്ട ഏറ്റവും വേദനാജനകമായ വിടവാങ്ങല്‍ എന്നാണ് ഏറെക്കാലം നെഹ്‌റയ്‌ക്കൊപ്പം കളിച്ച ജവഗല്‍ ശ്രീനാഥ് പറഞ്ഞത്. ഒരു പച്ച മനുഷ്യനെന്ന നിലയിലുള്ള വിനയം നിറഞ്ഞ പെരുമാറ്റമാണ് നെഹ്‌റയെ എല്ലാവരുടെയും സ്‌നേഹത്തിനു പാത്രമാക്കിയത് -നെഹ്‌റാ ജി ആക്കിയത്. നെഹ്‌റ തീര്‍ച്ചയായും വലിയ കളിക്കാരനല്ല. പക്ഷേ, അങ്ങേയറ്റം മാന്യനായ കളിക്കാരനാണ്, മനുഷ്യനാണ്. വിരമിക്കലിനെക്കുറിച്ച് നെഹ്‌റ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം വ്യക്തമാക്കുന്നു.

It’s always good to retire when people are asking WHY rather than WHY NOT!!

….read more

Advertisements

ജനങ്ങള്‍ പൊറുക്കില്ല, ഉറപ്പ്…

2017 സെപ്റ്റംബര്‍ 23ന് അന്താരാഷ്ട എണ്ണവില വീപ്പയ്ക്ക് 50.50 ഡോളര്‍, ഇന്ത്യയില്‍ പെട്രോളിന് വില ലിറ്ററിന് 74.39 രൂപ, ഡീസലിന് വില ലിറ്ററിന് 63.96 രൂപ!! ഇപ്പോഴത്തെ എണ്ണവിലയെ വേണമെങ്കില്‍ 2007ലെ അവസ്ഥയുമായി താരതമ്യം ചെയ്യാം. അന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇപ്പോഴത്തേതിനു സമാനമായി വീപ്പയ്ക്ക് 52.62 ഡോളര്‍. ഇന്ത്യയിലെ പെട്രോള്‍ വില ലിറ്ററിന് 42.90 രൂപയും ഡീസലിന് വില ലിറ്ററിന് 30.80 രൂപയും മാത്രം. ഡോളറിനെതിരെ രൂപയുടെ വിലയിടിവ് കൂടി പരിഗണിച്ചാല്‍ പരമാവധി 5 രൂപ കൂട്ടി ഇപ്പോഴും പെട്രോള്‍ -ഡീസല്‍ വില്പന നടത്താം. എന്നാല്‍, അന്നത്തേതിനെ അപേക്ഷിച്ച് പെട്രോളിന് 31.49 രൂപയും ഡീസലിന് 33.16 രൂപയും ഇപ്പോള്‍ അധികം ഈടാക്കുന്നു. മന്‍മോഹന്‍ സിങ്ങല്ല നരേന്ദ്ര മോദി എന്നതു വ്യക്തം! തീവെട്ടിക്കൊള്ള തന്നെ!!
….read more

മരണത്തിലും തോല്‍ക്കാത്തവര്‍

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ ഏതെങ്കിലുമൊരു രാഷ്ട്രീയകക്ഷിയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ട് കാര്യമില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഇടതുപക്ഷം മാത്രമാണ് ഇക്കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നത്. നിലവില്‍ രാഷ്ട്രീയസ്വാധീനം കൂടുതലുള്ള ബി.ജെ.പിക്കും സംഘപരിവാറിനും സ്വാഭാവികമായും മാധ്യമപ്രവര്‍ത്തകരോടുള്ള അസഹിഷ്ണുതയിലും പങ്കാളിത്തം കൂടുന്നു. നക്‌സലുകള്‍ പ്രതിനിധാനം ചെയ്യുന്ന തീവ്ര ഇടതുപക്ഷവും ഇക്കാര്യത്തില്‍ ബി.ജെ.പിക്കൊപ്പമാണ്. അടിച്ചമര്‍ത്തലിന്റെ രാഷ്ട്രീയം ഭരണവര്‍ഗ്ഗത്തിന്റെ മുഖമുദ്രയാണ്, കൈയൂക്കുള്ളവന്റെയും. ചിലയിടത്ത് ഭരണകൂടത്തിനാണ് കൈയൂക്കെങ്കില്‍ മറ്റു ചിലയിടത്ത് നക്‌സലുകളെപ്പോലുള്ള സമാന്തര ഭരണകൂടത്തിനാണ് കൈയൂക്ക്.
….read more

 

2,000 രൂപയുടെ ‘ജന്മി’?!

2,000 രൂപ നിക്ഷേപത്തിന് 1 വര്‍ഷത്തെ ബാങ്ക് പലിശ 4 ശതമാനം നിരക്കില്‍ കിട്ടുന്നത് 80 രൂപ!
2,000 രൂപ വായ്പയ്ക്ക് 1 വര്‍ഷത്തെ ബാങ്ക് പലിശ 15 ശതമാനം നിരക്കില്‍ കൊടുക്കേണ്ടത് 300 രൂപ!!
2,000 രൂപയ്ക്ക് ഭക്ഷണം കഴിച്ചാല്‍ സേവനനികുതി 18 ശതമാനം നിരക്കില്‍ ഈടാക്കുന്നത് 360 രൂപ!!!

ദിന്‍ ബഹുത് അച്ഛെ ഹൈ ഭായിയോം…
….read more

ചൈനാ യാത്രയുടെ ഓര്‍മ്മകള്‍

ചൈനയില്‍ പല നഗരങ്ങള്‍ കണ്ടു, ഗ്രാമങ്ങളും. പക്ഷേ, മനസ്സില്‍ തങ്ങിനില്‍ക്കുന്നത് മൂന്നു മുഖങ്ങള്‍ -ഒന്ന് സെങ് വെന്‍താവോ. രണ്ടാമന്‍ കൊല്‍ക്കത്ത വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് ബംഗാളിയില്‍ ബിരുദം നേടിയ ശേഷം ഒരു ബംഗാളി പത്രത്തിന്റെ ബെയ്ജിങ് ലേഖകനായി പ്രവര്‍ത്തിക്കുന്ന, നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയായ ആകാശ് എന്ന സിയനാന്‍. ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഹിന്ദി വിദ്യാര്‍ത്ഥിയായ പവന്‍ എന്ന വെയ് ഫെങ് ആണ് മൂന്നാമന്‍. ബെയ്ജിങ്ങില്‍ തുടങ്ങിയ യാത്ര ഗ്വാങ്ചൗവില്‍ അവസാനിക്കും വരെ എന്തിനുമേതിനും ഇവര്‍ മൂവരും ഒപ്പമുണ്ടായിരുന്നു. സൗഹൃദത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് വെന്‍താവോയും ആകാശും പവനും വന്നു കയറിയത് ഞാനടക്കമുള്ളവരുടെ മനസ്സിലേക്കാണ്.
….read more

കങ്കാരുക്കളെ അടിച്ചു പറപ്പിച്ചു

മത്സരത്തിനു മുമ്പ് കമന്റേറ്റര്‍ ഇയാന്‍ ബിഷപ് ഇന്ത്യന്‍ നായിക മിതാലിയോട് ചോദിച്ചു എത്ര റണ്‍സാണ് ലക്ഷ്യമെന്ന്. 230 നല്ല സ്‌കോറായിരിക്കുമെന്ന് മിതാലിയുടെ മറുപടി. ഒടുവില്‍ ഹര്‍മന്‍പ്രീതിന്റെ അടിയോടടിയുടെ ബലത്തില്‍ 51 റണ്‍സ് കൂടുതല്‍ നേടി. ആ മികവ് മറികടക്കാനാവാതെ നിലവിലുള്ള ലോകചാമ്പ്യന്മാര്‍ മടങ്ങി.

ശക്തരായ ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ എത്തുമെന്ന് ഇന്ത്യന്‍ താരങ്ങളെങ്കിലും വിശ്വസിച്ചിരുന്നോ ആവോ? യോഗ്യതാ റൗണ്ട് കളിച്ച് ലോകകപ്പിന് യോഗ്യത നേടിയ ടീം ഫൈനല്‍ കളിക്കുന്നു!! അവിശ്വസനീയം എന്നേ പറയാനുള്ളൂ!!!
….read more

വേറെ ആരെങ്കിലുമുണ്ടോ?

കേരളത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഇടിച്ചുകയറുന്നത് ആദ്യമായാണ് എന്നാണ് എന്റെ വിശ്വാസം. മെട്രോ ഉദ്ഘാടനപരിപാടിയില്‍ കുമ്മനം രാജശേഖരന്റെ സാന്നിദ്ധ്യം പതിവു രീതീയാണെന്നാണ് പലരും വാദിക്കുന്നത്.

എന്നാല്‍, ഇത് ആദ്യ സംഭവമാണെന്ന് 20 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന അനുഭവം വെച്ച് ഞാന്‍ പറയുന്നു. പാര്‍ട്ടി നേതാക്കള്‍ വാഹനവ്യൂഹത്തിന്റെ കൂടെ പോകാറുണ്ട്. ചര്‍ച്ച നടത്താറുണ്ട്. ഫോട്ടോ വരാറുണ്ട്. പക്ഷേ, ഔദ്യോഗിക പരിപാടിയുടെ ഭാഗമാവാറില്ല. നരേന്ദ്ര മോദിയും കുമ്മനം രാജശേഖരനും പുതിയ റെക്കോഡ് സൃഷ്ടിച്ചു!
….read more