ഭാരമതിതാന്തം ഭാരതാന്തം!

ബുദ്ധികൊണ്ടല്ല താനീ ആട്ടക്കഥയെഴുതിയത്, മനസ്സുകൊണ്ടാണെന്ന് പ്രശാന്ത് പറയാറുണ്ട്. യുദ്ധത്തിനെതിരായ സന്ദേശവും സ്ത്രീപക്ഷ നിലപാടുമുള്ളതാണ് ഈ കഥകളി. ഗാന്ധാരി ആദ്യമായി അരങ്ങിലെത്തിയത് ഭാരതാന്തത്തിലൂടെയാണ്. ഒരു കഥാപാത്രം കണ്ണുകെട്ടി രംഗത്തെത്തിയ ആദ്യ കഥകളിയും ഇതുതന്നെ. ചിട്ടകളില്‍ നിന്നു മാറി ഒരു കഥാപാത്രം സദസ്സിനോടു നേരിട്ടു സംസാരിക്കുന്ന ഭാരതാന്തത്തില്‍ നാടകീയത ഏറെയാണ്. ഇന്ന് നാടകകൃത്തും നാടകസംവിധായകനുമായ പ്രശാന്ത് ഈ കഥകളിയില്‍ നാടകീയത വിദഗ്ദ്ധമായി സംയോജിപ്പിച്ചിട്ടുണ്ട്. നാടകരംഗത്ത് എത്തും മുമ്പാണ് അത് സാദ്ധ്യമാക്കിയതെന്നോര്‍ക്കണം. അഭിനയപ്രധാനം എന്നതിനൊപ്പം സാഹിത്യഭംഗിയും ഭാരതാന്തത്തിന്റെ മുഖമുദ്രയാണ്. ഈ സാഹചര്യത്തിലാണ് ഭാരതാന്തം ആട്ടക്കഥ പുസ്തകരൂപം കൈവരിച്ചത്, രചിക്കപ്പെട്ട് 28 വര്‍ഷത്തിനു ശേഷം!!
….read more

കളിയച്ഛന്‍

സംവിധായകന്‍ ഫാറൂഖ് അബ്ദുള്‍ റഹ്മാനൊപ്പമിരുന്നാണ് ചിത്രം കണ്ടത്. മനോജ് കെ.ജയന്‍ എന്ന നടന്റെ വൈഭവം പ്രയോജനപ്പെടുത്തിയ കഥാപാത്രം. 2012ലെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം മനോജിന് ഈ കഥാപാത്രം നേടിക്കൊടുത്തിരുന്നു. ചിത്രത്തിലൂടെ വന്ന ചില പുതുമുഖങ്ങള്‍ അത്ഭുതപ്പെടുത്തി. പക്ഷേ, മറ്റു ചിലരില്‍ നാടകത്തിന്റെ അതിഭാവുകത്വസ്വാധീനം നിഴലിച്ചു.
….read more