പ്രതിച്ഛായാ നിര്‍മ്മിതിയില്‍ ആര്‍ത്തവത്തിന്റെ പങ്ക്

തന്റെ 2 പെണ്‍കുട്ടികളെ നോക്കാന്‍ ആ അമ്മ ഒരു മാര്‍ഗ്ഗം കണ്ടെത്തി. എല്ലാ ദിവസവും തിരുവനന്തപുരം യൂണിറ്റിലെ രാത്രി ഷിഫ്റ്റില്‍ ജോലിക്കു കയറുക. എന്നിട്ട് പോയി വരിക. കൊച്ചിയില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം ജനശതാബ്ദി എക്‌സ്പ്രസ്സില്‍ എത്തി രാത്രി 9.30നുള്ള ഷിഫ്റ്റില്‍ ജോലിക്കു കയറും. പുലര്‍ച്ചെ 3.30ന് ജോലി അവസാനിപ്പിച്ച് ഏറനാട് എക്‌സ്പ്രസ്സില്‍ തിരികെ കൊച്ചിയിലെ വീട്ടിലേക്കു പോയി മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കും. വൈകുന്നേരം അവള്‍ ജോലിക്കു പുറപ്പെടുമ്പോള്‍ ഭര്‍ത്താവ് വന്ന് മക്കളുടെ ചുമതല…

പരസ്യത്തിന്റെ രാഷ്ട്രീയം പണം മാത്രം

കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വാര്‍ഷികം ആഘോഷിക്കുകയാണ്. പിണറായി വിജയനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ജന്മഭൂമിയും വീക്ഷണവും. അതുപോലെ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ദേശാഭിമാനി. അതെല്ലാം വാര്‍ത്താ രൂപത്തിലായിരുന്നു. എന്നാല്‍, വാര്‍ത്തയില്‍ നിന്ന് പരസ്യത്തിലേക്കു മാറിയപ്പോള്‍ വിമര്‍ശനം പ്രശംസയായി മാറി. പണം സ്വീകരിച്ചിട്ടാണ് പ്രശംസ അച്ചടിച്ചത്. അതുകൊണ്ടു തന്നെ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നു പറയേണ്ടി വരും. എതിര്‍പ്പ് വാര്‍ത്തയില്‍ മാത്രമേയുള്ളൂ!!…

മെര്‍ക്കലിനെ കാണാന്‍ അപ്പൂസിന്റെ യാത്ര

ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ.ആംഗല മെര്‍ക്കലിനോട് ഈ പാവം പയ്യന്‍സ് ആശയവിനിമയം നടത്തും, അതും ജര്‍മ്മന്‍ ഭാഷയില്‍. ബെര്‍ലിനിലെ ചാന്‍സലര്‍ ഓഫീസില്‍ തന്നെയായിരിക്കും കൂടിക്കാഴ്ച. യാത്ര ജര്‍മ്മന്‍ സര്‍ക്കാരിന്റെ ചെലവില്‍. നമ്മള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ചെറിയൊരു കാര്യമല്ല ഇത്. അവന്റെ പേര് ചൈതന്യന്‍ ബി.പ്രകാശ്. പ്രായം 14 വയസ്സ്. കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. അടുത്തിടെ മാത്രം മീശ മുളച്ചു തുടങ്ങിയ (!!) അവന്‍ ഞങ്ങള്‍ക്ക് അപ്പൂസാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ സീനിയറായിരുന്ന, ഏറെക്കാലം സഹപ്രവര്‍ത്തകനായിരുന്ന…

പ്രതികാരത്തിനായി മാതൃഭൂമിയുടെ തട്ടിപ്പ്

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പത്രപ്രവര്‍ത്തകരുടെ വേതനപരിഷ്‌കരണത്തിനുള്ള മജീദിയ വേജ് ബോര്‍ഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ആ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ മാതൃഭൂമി പരാജയപ്പെട്ടുവെന്ന് തൊഴില്‍ വകുപ്പ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. വേജ് ബോര്‍ഡ് വ്യവസ്ഥകളില്‍ വ്യാപകമായി വെള്ളം ചേര്‍ത്തിട്ടുണ്ട്. മാത്രമല്ല, മാതൃഭൂമിയില്‍ നിന്നു വിരമിക്കുകയോ രാജിവെയ്ക്കുകയോ ചെയ്ത പത്രപ്രവര്‍ത്തകരുടെ ഗ്രാറ്റ്വിറ്റി തുകയില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ നിയവിരുദ്ധമായി മാനേജ്‌മെന്റ് പിടിച്ചെടുത്തു. മാനേജ്‌മെന്റിന്റെ ഈ നടപടിക്കെതിരെ നീതിപീഠത്തെ സമീപിക്കാന്‍ -അഡ്ജൂഡിക്കേഷന് – തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. ….read more  

ജലസമരത്തിന്റെ അടയാളപ്പെടുത്തല്‍

ഭാവിയെ കരുതിയില്ലെങ്കില്‍ കുടിവെള്ളം പോലും കിട്ടാതാവുന്ന സ്ഥിതി വരുമെന്ന ഓര്‍മ്മ ഒരു ജലസമരത്തിന് എല്ലാക്കാലത്തും പ്രസക്തിയുണ്ടാക്കുന്നു. ദാഹനീരിനുവേണ്ടി പ്ലാച്ചിമടയിലെ ആദിവാസികള്‍ തുടങ്ങിവെച്ച ചരിത്രസമരം. വിജയിച്ച സമരം എന്നു തന്നെ പറയാം. എന്നാല്‍, വിജയിച്ചുവെന്ന് എല്ലാവരും വിശ്വസിച്ച, വിശ്വസിക്കുന്ന സമരത്തെ ഭരണകൂടങ്ങള്‍ അട്ടിമറിച്ചു. ഈ അട്ടിമറിയുടെ പിന്നിലെ വസ്തുതാപരമായ അന്വേഷണം ആവശ്യമാണ്. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിക്കെതിരായ ആദിവാസികളുടെ സഹനസമരം വര്‍ഷങ്ങളോളം റിപ്പോര്‍ട്ട് ചെയ്തതിന്റെ അനുഭവത്തില്‍ സുരേഷ് ബാബു എഴുതിയ ഈ പുസ്തകം ഇത്തരം എല്ലാ വിഷയങ്ങളും സ്പര്‍ശിക്കുന്നുണ്ട്. ….read…

അനിവാര്യമായ നിര്‍വ്വികാരത

മാധ്യമപ്രവര്‍ത്തകര്‍ ചിലപ്പോഴെല്ലാം സിനിമാക്കഥയെ അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. സുപ്രീത് കൗര്‍ എന്ന പേര് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നതും അതിനാല്‍ത്തന്നെയാണ്. ഭര്‍ത്താവിന്റെ അപകടമരണ വാര്‍ത്ത തത്സമയം ലോകത്തെ അറിയിക്കേണ്ടി വന്ന ഹതഭാഗ്യ. പക്ഷേ, വ്യക്തിപരമായ നഷ്ടത്തെക്കുറിച്ചുള്ള വ്യഥ മറികടന്ന് മാധ്യമപ്രവര്‍ത്തക എന്ന നിലയിലുള്ള ഉത്തരവാദിത്വബോധം പരിപൂര്‍ണ്ണതയോടെ സുപ്രീത് നിറവേറ്റി. ഈ രംഗത്തുള്ള ഏതൊരാള്‍ക്കും ഇത്തരമൊരു കഥ പറയാനുണ്ടാവും. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ കണ്ടിട്ടുള്ളവര്‍, കാണാന്‍ വിധിക്കപ്പെട്ടവര്‍, അറിഞ്ഞവര്‍ ഞങ്ങളാവും. സുപ്രീത് ഞങ്ങളില്‍ ഒരുവളാണ്. പ്രതിബദ്ധതയില്‍ ഒരു…

വീട്ടിലെ ഗുസ്തി ഗോദയിലേക്ക്, പിന്നെ വെള്ളിത്തിരയിലേക്ക്

മത്സരം തീര്‍ന്നപാടെ ഞങ്ങള്‍ മിക്‌സഡ് സോണിലേക്ക് ഓടി. ആദ്യം അവിടേക്കു വന്ന ഗീത പെട്ടെന്നെന്തോ ഓര്‍ത്തപോലെ തിരിഞ്ഞ് ഗാലറിക്കു നേരെ ഓടി. അവിടെ മധ്യവയസ്‌കനായ ഒരാളെ കെട്ടിപ്പിടിച്ചു. ഒരെത്തും പിടിയും കിട്ടാതെ ഇരുട്ടത്തു നിന്ന എനിക്കും റോബിനും ‘ദ വീക്ക്’ ലേഖിക നിരു ഭാട്യയുടെ വാക്കുകള്‍ പ്രകാശമേകി. -That’s her father, Mahavir Singh Phogat. I have met him before. He coaches her too. He is a hot cake. With…

വാളെടുക്കുന്നവര്‍ വാളാല്‍…

ലേബി സജീന്ദ്രനെ എനിക്കറിയില്ല. പക്ഷേ, അവര്‍ ചെയ്യുന്ന വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. ഏറ്റവുമധികം ശ്രദ്ധിച്ച വാര്‍ത്ത ജോസ് തെറ്റയിലിന്റെ പീഡനം തന്നെ. അതിനൊരു കാരണമുണ്ട്. ഇരയുടെ വ്യക്തിത്വം വ്യക്തമാക്കുന്ന രീതിയില്‍ വാര്‍ത്ത കൊടുക്കരുത് എന്നതാണ് സാമാന്യചട്ടം. ഇര പീഡിപ്പിക്കപ്പെടുന്ന, നഗ്നദൃശ്യങ്ങള്‍ തന്നെ സ്‌ക്രീനില്‍ തെളിയുമ്പോള്‍ അതിന്റെ ഒരു ഭാഗത്ത് നിന്നു തത്സമയ വിവരണം നല്‍കിയിരുന്ന ലേബിയെ കണ്ടു ഞാന്‍ ഞെട്ടി. .…read more