ഗവര്‍ണറുടെ അധികാരവും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും

മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വാതിലും മനസ്സും കൊട്ടിയടയ്ക്കുന്ന മുഖ്യമന്ത്രി ഫലത്തില്‍ സാധാരണ ജനങ്ങളെ തന്നെയാണ് നിരാകരിക്കുന്നത്. സാധാരണക്കാരന്റെ അറിയാനുള്ള അവകാശത്തെയാണ് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് പിണറായി ആട്ടിയത്. അത് ന്യായീകരണക്കാര്‍ക്ക് ബോദ്ധ്യപ്പെട്ടില്ലെങ്കിലും ബോദ്ധ്യപ്പെടുന്ന ധാരാളം പേര്‍ ഇന്നാട്ടിലുണ്ട്. മാധ്യമങ്ങളുടെ പിന്തുണയില്ലാതെ വളര്‍ന്ന നേതാവാണ് പിണറായി വിജയന്‍ എന്നൊക്കെ ഭക്തസഭക്കാര്‍ ആക്രോശിക്കുന്നു. നവകേരളാ മാര്‍ച്ചിനോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ പിണറായി സഖാവ് നടത്തിയ പത്രസമ്മേളനങ്ങളുടെ എഡിറ്റ് ചെയ്യാത്ത വീഡിയോ ടേപ്പുകള്‍ ഇന്നും മാധ്യമങ്ങളുടെ ഓഫീസുകളിലുണ്ട്. ചാനലുകളില്‍ ലൈവ് സമയമാകാന്‍ വേണ്ടി അര മണിക്കൂറും അതിലേറെയും വെറുതെ വെടി പറഞ്ഞിരിക്കുന്ന പിണറായിയുടെ ദൃശ്യങ്ങള്‍ എത്ര വേണമെങ്കിലും കാണിച്ചുതരാം. അന്നൊക്കെ ഞങ്ങളെ നോക്കി എന്തൊരു ചിരിയായിരുന്നു എന്നറിയാമോ! പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍പ്പിന്നെ കൂരായണ.
….read more

സ്മാര്‍ട്ട് സിറ്റിയിലെ ഹൈക്കോടതി ബെഞ്ച്

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായുണ്ടായ സംഘര്‍ഷത്തിന് ഒരു നല്ല വശം ഞാന്‍ കാണുന്നു. കീരിയും പാമ്പും പോലായിരുന്ന തിരുവനന്തപുരത്തെയും എറണാകുളത്തെയും അഭിഭാഷകര്‍ക്കിടയില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യവും സാഹോദര്യവും ഉടലെടുത്തിരിക്കുന്നു. ഒന്നു ചീഞ്ഞ് മറ്റൊന്നിനു വളമാകുമെന്നു പറയുന്നത് ഇവിടെയാണ്. തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ചിന് ഏറ്റവും വലിയ തടസ്സമായി നിന്നിരുന്ന ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന് നിലപാട് സ്വാഭാവികമായും ഇനി തിരുവനന്തപുരം ബാര്‍ അസോസിയേഷന് അനുകൂലമാവും എന്നു പ്രതീക്ഷിക്കാം. തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ച് എന്ന് സ്വപ്‌നം യാഥാര്‍ത്ഥ്യമാവാന്‍ സാഹചര്യമൊരുങ്ങിയിരിക്കുകയാണ്.
….read more

ഇതോ മാധ്യമ സ്വാതന്ത്ര്യം?

മാധ്യമപ്രവര്‍ത്തകര്‍ക്കെന്താ കൊമ്പുണ്ടോ എന്നും പലരും ചോദിക്കുന്നു. വക്കീലന്മാരാണ് ഇപ്പോള്‍ ഈ ചോദ്യം സജീവമായി ഉയര്‍ത്തുന്നത്. ഇവരൊക്കെ പറയുന്നതു കേട്ടാല്‍ തോന്നും എന്തു തോന്ന്യാസവും പ്രകടിപ്പിക്കാനുള്ള ലൈസന്‍സുള്ളവരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്ന്. ഇത് ശരിയാണോ? ഇന്ത്യയിലെ മാധ്യമങ്ങള്‍ അത്രയ്ക്ക് സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ?

ഓരോ രാജ്യത്തും നിലനില്‍ക്കുന്ന മാധ്യമസ്വാതന്ത്ര്യത്തിന്റെ തോത് വിലയിരുത്തി ആഗോള തലത്തില്‍ റാങ്കിങ് ഏര്‍പ്പെടുത്താറുണ്ട്. അത്ര വലിയ സ്വാതന്ത്ര്യം ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയുടെ റാങ്ക് ആദ്യ 10നകത്ത് വരണം. 180 രാജ്യങ്ങളുള്ള പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണെന്നോ? 133!!
….read more

ഞങ്ങള്‍ക്ക് വാര്‍ത്ത വേണ്ട സര്‍…

ലോക് അദാലത്ത് എന്നൊരു സംഭവം വരുന്നുണ്ട്. വാര്‍ത്ത കൊടുക്കണമെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റീസ് സദാശിവം നേരിട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിയമപരമായ കാര്യങ്ങള്‍ നന്നായി നടക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹം കാണും. ഇപ്പറയുന്ന അദാലത്തിനു പോയാല്‍ പത്രക്കാര്‍ക്ക് തല്ലു കിട്ടുമെന്നത് അദ്ദേഹത്തിന്റെ വിഷയമല്ല. ഗവര്‍ണ്ണറോടുള്ള എല്ലാ ബഹുമാനവും വെച്ചുകൊണ്ട് പറയട്ടെ -ആ വാര്‍ത്ത ഞങ്ങള്‍ക്ക് വേണ്ട സര്‍.

ലോക് അദാലത്ത് അത്ര വലിയ സംഭവമാണെങ്കില്‍ ജഡ്ജിമാരും വക്കീലന്മാരും കേരളത്തില്‍ അങ്ങോളമിങ്ങോളം ഇറങ്ങി നടന്ന് വീടുകളില്‍ കയറി അറിയിപ്പ് കൊടുത്താട്ടെ. നന്നായി നടത്തിയാട്ടെ. പാവങ്ങളായ ഞങ്ങളെ വിട്ടേരെ സാറേ..
….read more

 

#boycott lok adalat

നാലാം ലിംഗത്തിന്റെ കഥ അഥവാ ലിംഗപുരാണം

നാലാം ലിംഗക്കാര്‍.. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അധിക്ഷേപരൂപത്തില്‍ ഏതോ വിവരദോഷി ഇത് ഛര്‍ദ്ദിച്ചു. ബാക്കി വിവരദോഷികള്‍ ആ ഛര്‍ദ്ദി വിഴുങ്ങി വീണ്ടും അധിക്ഷേപമെന്ന പേരില്‍ ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നു. ലിംഗം എന്നാല്‍ എന്താണെന്നറിയാത്ത പാവങ്ങള്‍. അധിക്ഷേപിക്കാന്‍ വേണ്ടി ഈ പ്രയോഗം നടത്തുന്നവര്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കിയിരുന്നെങ്കിലോ? പ്ലിങ്ങോട് പ്ലിങ്!!

ഒരു നാലാം ലിംഗക്കാരന്‍ ആണെന്നു വിശേഷിപ്പിക്കപ്പെടുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
.…read more

വക്കീലന്മാരുടെ ‘പത്ര’ക്കുറിപ്പ്!!!

മാധ്യമപ്രവര്‍ത്തകരെ പുലഭ്യം പറയുന്നവരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. നിങ്ങളുടെ പുലഭ്യം കൊണ്ടെന്നും ഈ ഗജപോക്കിരികളെ തിരുത്താനാവില്ല. നിങ്ങള്‍ വാര്‍ത്താചാനലുകള്‍ കാണുന്നത് അവസാനിപ്പിക്കുക. പത്രം വായിക്കുന്നത് നിര്‍ത്തുക. പത്രക്കുറിപ്പുകളൊക്കെ ചുരുട്ടുക്കൂട്ടി കുപ്പത്തൊട്ടിയിലിടുക. അങ്ങനെയാവുമ്പോള്‍ പരസ്യം കിട്ടാതെ, വരിസംഖ്യ കിട്ടാതെ വരുമാനമില്ലാതായി മാധ്യമങ്ങള്‍ ഇല്ലാതാവും. അപ്പോള്‍ നികൃഷ്ടജീവികളായ ഇവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ പട്ടിണി കിടന്ന് ചാവും. എല്ലാം ചത്തൊടുങ്ങിക്കഴിഞ്ഞാല്‍ നാട്ടിലെല്ലാവര്‍ക്കും തോന്നിയപോലെ ജീവിക്കാം. സെക്രട്ടേറിയറ്റ് വേണമെങ്കില്‍ മറിച്ചുവില്‍ക്കാം. വഴിയില്‍ വെച്ച് ഏത് അഭിഭാഷകനും ഏതു പെണ്ണിനെയും എവിടെ വേണമെങ്കിലും പിടിക്കാം. ആരും ചോദിക്കില്ല.
….read more

ടൗണ്‍ എസ്.ഐ. എം.കെ.ദാമോദരന്‍!!!

ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജിനെ കൈകാര്യം ചെയ്തത് കോഴിക്കോട് ടൗണ്‍ എസ്.ഐ. പി.എം.വിമോദ് ആണെന്നാണ് പുറംലോകമറിഞ്ഞത്. എന്നാല്‍, വിമോദില്‍ മറ്റൊരു അവതാരരൂപം ആവാഹിച്ചിരിക്കുകയായിരുന്നു എന്ന് എത്രപേര്‍ക്കറിയാം? ഇന്നലെ ടൗണ്‍ എസ്.ഐ. പി.എം.വിമോദ് ഡ്യൂട്ടിയിലില്ലായിരുന്നു. അവിടെ ഉണ്ടായിരുന്നത് ടൗണ്‍ എസ്.ഐ. എം.കെ.ദാമോദരന്‍!!!
….read more