ഗവര്‍ണറുടെ അധികാരവും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും

മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വാതിലും മനസ്സും കൊട്ടിയടയ്ക്കുന്ന മുഖ്യമന്ത്രി ഫലത്തില്‍ സാധാരണ ജനങ്ങളെ തന്നെയാണ് നിരാകരിക്കുന്നത്. സാധാരണക്കാരന്റെ അറിയാനുള്ള അവകാശത്തെയാണ് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് പിണറായി ആട്ടിയത്. അത് ന്യായീകരണക്കാര്‍ക്ക് ബോദ്ധ്യപ്പെട്ടില്ലെങ്കിലും ബോദ്ധ്യപ്പെടുന്ന ധാരാളം പേര്‍ ഇന്നാട്ടിലുണ്ട്. മാധ്യമങ്ങളുടെ പിന്തുണയില്ലാതെ വളര്‍ന്ന നേതാവാണ് പിണറായി വിജയന്‍ എന്നൊക്കെ ഭക്തസഭക്കാര്‍ ആക്രോശിക്കുന്നു. നവകേരളാ മാര്‍ച്ചിനോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ പിണറായി സഖാവ് നടത്തിയ പത്രസമ്മേളനങ്ങളുടെ എഡിറ്റ് ചെയ്യാത്ത വീഡിയോ ടേപ്പുകള്‍ ഇന്നും മാധ്യമങ്ങളുടെ ഓഫീസുകളിലുണ്ട്. ചാനലുകളില്‍ ലൈവ് സമയമാകാന്‍ വേണ്ടി അര മണിക്കൂറും അതിലേറെയും വെറുതെ വെടി പറഞ്ഞിരിക്കുന്ന പിണറായിയുടെ ദൃശ്യങ്ങള്‍ എത്ര വേണമെങ്കിലും കാണിച്ചുതരാം. അന്നൊക്കെ ഞങ്ങളെ നോക്കി എന്തൊരു ചിരിയായിരുന്നു എന്നറിയാമോ! പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍പ്പിന്നെ കൂരായണ.
….read more

ഞങ്ങള്‍ക്ക് വാര്‍ത്ത വേണ്ട സര്‍…

ലോക് അദാലത്ത് എന്നൊരു സംഭവം വരുന്നുണ്ട്. വാര്‍ത്ത കൊടുക്കണമെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റീസ് സദാശിവം നേരിട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിയമപരമായ കാര്യങ്ങള്‍ നന്നായി നടക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹം കാണും. ഇപ്പറയുന്ന അദാലത്തിനു പോയാല്‍ പത്രക്കാര്‍ക്ക് തല്ലു കിട്ടുമെന്നത് അദ്ദേഹത്തിന്റെ വിഷയമല്ല. ഗവര്‍ണ്ണറോടുള്ള എല്ലാ ബഹുമാനവും വെച്ചുകൊണ്ട് പറയട്ടെ -ആ വാര്‍ത്ത ഞങ്ങള്‍ക്ക് വേണ്ട സര്‍.

ലോക് അദാലത്ത് അത്ര വലിയ സംഭവമാണെങ്കില്‍ ജഡ്ജിമാരും വക്കീലന്മാരും കേരളത്തില്‍ അങ്ങോളമിങ്ങോളം ഇറങ്ങി നടന്ന് വീടുകളില്‍ കയറി അറിയിപ്പ് കൊടുത്താട്ടെ. നന്നായി നടത്തിയാട്ടെ. പാവങ്ങളായ ഞങ്ങളെ വിട്ടേരെ സാറേ..
….read more

 

#boycott lok adalat