പറയേണ്ടത് പറയുക തന്നെ വേണം

മനുഷ്യാവകാശ കമ്മീഷന്‍ ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനമാണ്. അതിന്റെ തലപ്പത്തുള്ളവര്‍ നിഷ്പക്ഷത പുലര്‍ത്തേണ്ടത് ആ സംവിധാനത്തിന്റെ വിജയകരമായ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. നിഷ്പക്ഷമായ വിമര്‍ശനം കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടാവുമ്പോള്‍ മാത്രമേ അതു മുഖവിലയ്‌ക്കെടുക്കാന്‍ ആളുണ്ടാവൂ. രാഷ്ട്രീയം കലര്‍ത്തി കമ്മീഷന്‍ വിശ്വാസ്യത കളഞ്ഞാല്‍ അവര്‍ പറയുന്നതെല്ലാം വെറും ജല്പനങ്ങളായി കണക്കാക്കപ്പെടും. അങ്ങനെ വരുന്നത് മനുഷ്യാവകാശ സംരക്ഷണത്തിനു തന്നെ ഭീഷണിയാണ്. പ്രസ്താവനയിലല്ല പ്രവൃത്തിയിലാണ് കാര്യം. വെറുതെ വാചകമടിക്കുന്നതിനു പകരം ആവശ്യമുള്ള കാര്യങ്ങള്‍ ഒരു ഇടക്കാല ഉത്തരവാക്കി സര്‍ക്കാരിനു കൈമാറിയിരുന്നുവെങ്കില്‍ കളി മാറിയേനേ….

മാര്‍ക്കിടുന്നവരുടെ ശ്രദ്ധയ്ക്ക്..

ഓഖി ചുഴലിക്കാറ്റിന്റെ വേളയില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മാര്‍ക്കിട്ട് തോല്‍പ്പിക്കുന്ന തിരക്കിലാണല്ലോ എല്ലാവരും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പാളിച്ചയില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളെ ഉടനെ ‘ന്യായീകരണ തൊഴിലാളി’ ആക്കും. അത്തരത്തില്‍ ‘ന്യായീകരണ തൊഴിലാളി’ പട്ടം എനിക്ക് ഉറപ്പിച്ചുകിട്ടാന്‍ പാകത്തിലുള്ളതാണ് ഈ കുറിപ്പ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ മത്സ്യത്തൊഴിലാളികളുടെ ഒരു വലിയ സംഘമെത്തി. വിഴിഞ്ഞത്തു നിന്നോ പൂന്തുറയില്‍ നിന്നോ മുനമ്പത്തു നിന്നോ ആറാട്ടുപുഴയില്‍ നിന്നോ അല്ല അവര്‍ എത്തിയത്….

മുതലെടുപ്പിന്റെ ചുഴലി രാഷ്ട്രീയം

ചുഴലിക്കാറ്റ് രൂപപ്പെടുന്നതും അതിന്റെ ആയുസ്സും അത് എവിടെ രൂപപ്പെടുന്നു എന്നതുമാണ് പ്രവചനത്തെ സ്വാധീനിക്കുന്നത്. ഓഖി രൂപംകൊണ്ടത് ശ്രീലങ്കയുടെ പടിഞ്ഞാറന്‍ സമുദ്രത്തിലാണ്. ലക്ഷദ്വീപിനെ ലക്ഷ്യമാക്കിയാണിത് നീങ്ങിയത്. കേവലം ഒന്നര ദിവസം കൊണ്ടാണ് കേരള- തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റ് എത്തിയതെന്നും വിശദീകരണം. ഇത് കൃത്യമായ പ്രവചനങ്ങളെ അസാധ്യമാക്കിയെന്ന് മുന്നറിയിപ്പ് നല്‍കാന്‍ ചുമതലപ്പെട്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ ചുഴലിക്കാറ്റ് ജാഗ്രതാ വിഭാഗം തലവന്‍ തന്നെ പറയുന്നു. അപ്പോള്‍പ്പിന്നെ കേന്ദ്രത്തിന്റെ ഏതു മുന്നറിയിപ്പാണ് കേരള സര്‍ക്കാര്‍ അവഗണിച്ചതെന്ന ചോദ്യമുയരുന്നു. കേന്ദ്ര മുന്നറിയിപ്പ്…

അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍…

പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച ആരോപണം ഭരണത്തില്‍ കയറിയപ്പോള്‍ സൗകര്യപൂര്‍വ്വം മറന്നു -എല്‍.ഡി.എഫിനെക്കുറിച്ച് അടുത്തിടെ ശക്തമായി കേട്ട ആക്ഷേപമാണിത്. ഇതിന് ശക്തമായ ഒരു മറുപടി തന്നെയാണ് സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനുമേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുകൊണ്ട് പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. നടപടി രാഷ്ട്രീയപ്രേരിതമാണോ അല്ലയോ എന്നുള്ള ചര്‍ച്ചകള്‍ക്കിടയിലും യു.ഡി.എഫ്. പ്രതിരോധത്തിലായി എന്നു പറയാതെ വയ്യ. ‘അമ്പു കൊള്ളാത്തവരായി ആരുമില്ല കുരുക്കളില്‍’ എന്നു പറഞ്ഞ പോലുള്ള അവസ്ഥ!! ….read more

ഗവര്‍ണറുടെ അധികാരവും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും

മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വാതിലും മനസ്സും കൊട്ടിയടയ്ക്കുന്ന മുഖ്യമന്ത്രി ഫലത്തില്‍ സാധാരണ ജനങ്ങളെ തന്നെയാണ് നിരാകരിക്കുന്നത്. സാധാരണക്കാരന്റെ അറിയാനുള്ള അവകാശത്തെയാണ് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് പിണറായി ആട്ടിയത്. അത് ന്യായീകരണക്കാര്‍ക്ക് ബോദ്ധ്യപ്പെട്ടില്ലെങ്കിലും ബോദ്ധ്യപ്പെടുന്ന ധാരാളം പേര്‍ ഇന്നാട്ടിലുണ്ട്. മാധ്യമങ്ങളുടെ പിന്തുണയില്ലാതെ വളര്‍ന്ന നേതാവാണ് പിണറായി വിജയന്‍ എന്നൊക്കെ ഭക്തസഭക്കാര്‍ ആക്രോശിക്കുന്നു. നവകേരളാ മാര്‍ച്ചിനോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ പിണറായി സഖാവ് നടത്തിയ പത്രസമ്മേളനങ്ങളുടെ എഡിറ്റ് ചെയ്യാത്ത വീഡിയോ ടേപ്പുകള്‍ ഇന്നും മാധ്യമങ്ങളുടെ ഓഫീസുകളിലുണ്ട്. ചാനലുകളില്‍ ലൈവ് സമയമാകാന്‍ വേണ്ടി…

മലക്കം മറിഞ്ഞ മന്ത്രി!!

ശ്രീറാമിന് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം നല്‍കുക മാത്രമാണ് ചെയ്തത് എന്ന വാദമാണ് ന്യായീകരണ തൊഴിലാളികള്‍ ഉന്നയിച്ചത്. ശ്രീറാമിനെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇത് പൊളിച്ചടുക്കുന്നു. 2013ലെ കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വിയെ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയ്‌നിങ് ഡയറക്ടറായി മാറ്റി നിയമിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്. പ്രമോഷന്‍ അഥവാ സ്ഥാനക്കയറ്റം എന്ന വാക്ക് ഉത്തരവില്‍ ഒരിടത്തുമില്ല. മാത്രമല്ല, സ്ഥാനക്കയറ്റമാണ് നല്‍കിയതെങ്കില്‍ പുതിയ ശമ്പള സ്‌കെയിലിനെക്കുറിച്ച് വ്യക്തമായ സൂചന ഉത്തരവില്‍ ഉണ്ടാവണം. ജൂലൈ 6ന്റെ ഉത്തരവില്‍ അത്…

ശ്രേഷ്ഠയും ശ്രീറാമും അദീലയും ഇരകളാണ്

ഉത്തര്‍ പ്രദേശില്‍ ഹെല്‍മറ്റില്ലാതെ സ്‌കൂട്ടറോടിച്ച ബി.ജെ.പി. പ്രാദേശിക നേതാവിന് പിഴയിട്ടതായിരുന്നു ശ്രേഷ്ഠയുടെ സ്ഥലംമാറ്റത്തിനു കാരണം. ശ്രേഷ്ഠയെ ഫാഷിസത്തിന്റെ ഇര എന്ന് പലരും വിശേഷിപ്പിച്ചുകണ്ടു. ഇക്കാര്യത്തിലെ അളവുകോല്‍ കേരളത്തിനും ബാധകമാണ്. അങ്ങനെ വരുമ്പോള്‍ ശ്രീറാമും അദീലയും ഇരകള്‍ തന്നെ. ഒരേ തരം ഭരണകൂട ജന്മിത്വത്തിന്റെ ഇരകള്‍. …read more  

വേറെ ആരെങ്കിലുമുണ്ടോ?

കേരളത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഇടിച്ചുകയറുന്നത് ആദ്യമായാണ് എന്നാണ് എന്റെ വിശ്വാസം. മെട്രോ ഉദ്ഘാടനപരിപാടിയില്‍ കുമ്മനം രാജശേഖരന്റെ സാന്നിദ്ധ്യം പതിവു രീതീയാണെന്നാണ് പലരും വാദിക്കുന്നത്. എന്നാല്‍, ഇത് ആദ്യ സംഭവമാണെന്ന് 20 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന അനുഭവം വെച്ച് ഞാന്‍ പറയുന്നു. പാര്‍ട്ടി നേതാക്കള്‍ വാഹനവ്യൂഹത്തിന്റെ കൂടെ പോകാറുണ്ട്. ചര്‍ച്ച നടത്താറുണ്ട്. ഫോട്ടോ വരാറുണ്ട്. പക്ഷേ, ഔദ്യോഗിക പരിപാടിയുടെ ഭാഗമാവാറില്ല. നരേന്ദ്ര മോദിയും കുമ്മനം രാജശേഖരനും പുതിയ റെക്കോഡ് സൃഷ്ടിച്ചു! ….read…

പരസ്യത്തിന്റെ രാഷ്ട്രീയം പണം മാത്രം

കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വാര്‍ഷികം ആഘോഷിക്കുകയാണ്. പിണറായി വിജയനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ജന്മഭൂമിയും വീക്ഷണവും. അതുപോലെ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ദേശാഭിമാനി. അതെല്ലാം വാര്‍ത്താ രൂപത്തിലായിരുന്നു. എന്നാല്‍, വാര്‍ത്തയില്‍ നിന്ന് പരസ്യത്തിലേക്കു മാറിയപ്പോള്‍ വിമര്‍ശനം പ്രശംസയായി മാറി. പണം സ്വീകരിച്ചിട്ടാണ് പ്രശംസ അച്ചടിച്ചത്. അതുകൊണ്ടു തന്നെ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നു പറയേണ്ടി വരും. എതിര്‍പ്പ് വാര്‍ത്തയില്‍ മാത്രമേയുള്ളൂ!!…

പ്രതീക്ഷയാകുന്ന പെണ്‍കൂട്ട്

സിനിമാ മേഖലയില്‍ താരങ്ങള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും വെവ്വേറെ സംഘടനകളുണ്ട്. ഈ സംഘടനകളിലെല്ലാം പുരുഷാധിപത്യം പ്രകടവുമാണ്. അതില്‍ നിന്നു വ്യത്യസ്തമാണ് ഈ പെണ്‍കൂട്ടിന്റെ ഘടന. ഇതില്‍ അഭിനേതാക്കളെന്നോ സാങ്കേതികപ്രവര്‍ത്തകരെന്നോ ഉള്ള വ്യത്യാസമില്ല. എല്ലാ മേഖലയില്‍പ്പെട്ടവരും ഇതിലുണ്ട്. ഈ സംവിധാനം നിലവില്‍ വരുന്നതിനു മുമ്പു തന്നെ ദുഷിപ്പ് പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമങ്ങളുണ്ടാവുന്നത് കാണാതിരിക്കരുത്. ഓണ്‍ലൈന്‍ വാര്‍ത്തകളുടെ രൂപത്തിലാണ് അത് വരുന്നത്. അത് ചിലപ്പോള്‍ ‘വാര്‍ത്തകള്‍’ മാത്രമാവാം. ഏതായാലും ഒരു കാര്യം വ്യക്തം -വിമന്‍ ഇന്‍ സിനിമ കളക്ടീവ് നീങ്ങുന്നത്…