പാട്ടിലെ പുതുവഴി

പിന്നെയും പലതവണ സച്ചിന്റെ പേര് കേട്ടു. അങ്ങനെ കേട്ട് കേട്ട് പരിചയമായി. ‘ലേക്ക് ഓഫ് ഫയര്‍’ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ഗാനത്തിന് ഈ വര്‍ഷത്തെ ഓസ്‌കര്‍ നാമനിര്‍ദ്ദേശ സാദ്ധ്യതാ പട്ടികയില്‍ ഇടം നേടിയതോടെ ഒന്നു കാണണമെന്ന ആഗ്രഹം കലശലായി. ഒടുവില്‍ ആ ആഗ്രഹം ഇന്ന് സഫലമായി -പ്രശാന്തിന്റെ വീട്ടില്‍ വെച്ച്. താടി വെച്ച ആ ചെറുപ്പക്കാരനെ കണ്ടപ്പോള്‍ എവിടെയോ കണ്ടു മറന്ന മുഖം. എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ‘മുമ്പ് നമ്മള്‍ കണ്ടിട്ടുണ്ടോ’ എന്ന ചോദ്യം ഞാന്‍ സച്ചിനോട്…

വേദി നമ്പര്‍ 1015!!!

സ്ഥിരം നാടകവേദികള്‍ക്ക് അപ്പുറം വീടുകളിലും ഓഫിസുകളിലും ക്യാംപസുകളിലും വിവാഹം, ജന്‍മദിനം, ഗ്യഹപ്രവേശം, കുടുംബസംഗമം തുടങ്ങിയ സ്‌നേഹക്കൂട്ടുകളിലുമാണ് പ്രേമലേഖനം അവതരിപ്പിക്കപ്പെട്ടത്. ഇതു തന്നെയാണ് ഈ നാടകത്തിന്റെ വിജയവും. എപ്പോഴും എവിടെയും രാപകല്‍ ഭേദമന്യേ അമലും ലക്ഷ്മിയും പ്രേമലേഖനം അവതരിപ്പിച്ചു നടന്നു. ഒടുവില്‍ ഞാനും പ്രേമലേഖനം കണ്ടു. തിരുവനന്തപുരം ഗവ. ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നടക്കുന്ന ദേശീയ കലാ ക്യാമ്പിനോടനുബന്ധിച്ച് കേശവന്‍ നായരും സാറാമ്മയും വീണ്ടും അരങ്ങിലെത്തി. 2018 ജനുവരി 16 -വേദി നമ്പര്‍ 1015!!! പുതുവര്‍ഷത്തിലെ ആദ്യ അവതരണം….

അതികായനൊപ്പം 5 നാള്‍…

‘എനിക്കൊരു കാപ്പി കൂടി വേണം’ -നമ്മളെല്ലാം ചോദിച്ചിട്ടുണ്ട്. ചോദിക്കാറുണ്ട്. ഒരു കാപ്പി കുടിച്ചതിനു ശേഷം വീണ്ടുമൊന്നു കൂടി ചോദിക്കുകയാണ്. അങ്ങനെ ചോദിക്കുന്നതിന് നമ്മുടേതായ കാരണമുണ്ടാവാം. വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, ഇങ്ങനെ രണ്ടാമത്തെ കാപ്പി ചോദിക്കുന്നത് വേദിയിലെ കഥാപാത്രമാണെങ്കിലോ? അയാള്‍ എന്തിന് രണ്ടാമതൊരു കാപ്പി ചോദിച്ചു എന്നത് ആ ചോദ്യം വരുന്ന നിമിഷം തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലാവണം. അയാള്‍ക്ക് തലവേദനയാണോ? അയാള്‍ക്ക് തൊണ്ട വേദനയാണോ? അതോ ആദ്യത്തെ കാപ്പി വല്ലാതിഷ്ടപ്പെട്ടതു കൊണ്ടാണോ? എന്തുമാകട്ടെ. ആ ആശയം വിജയകരമായി വിനിമയം…

നാട്യം.. രസം… പൊരുള്‍….

നാട്യശാസ്ത്രത്തിന്റെ നിയതരൂപം ഇന്ന് ലഭ്യമല്ല. പൂര്‍ണ്ണ രൂപത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നതു തന്നെ കാരണം. നാട്യം സംബന്ധിച്ച അറിവുകള്‍ ഇന്ന് ഏഷ്യയിലെ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള കലാവിദഗ്ദ്ധരുടെ കൈവശം അവശേഷിക്കുന്ന അറിവ് കണ്ടെത്തി കഴിവിന്റെ പരമാവധി പ്രായോഗിക തലത്തിലെത്തിക്കാനുള്ള ശ്രമത്തിന് തിരുവനന്തപുരത്ത് തുടക്കമാവുകയാണ്. മോഹന്‍ലാലിനെയും മുകേഷിനെയും അരങ്ങിലെത്തിച്ച ഛായാമുഖിയുടെ സൃഷ്ടാവ് എന്ന നിലയില്‍ ശ്രദ്ധേയനായ നാടകപ്രവര്‍ത്തകനും പ്രിയ സുഹൃത്തുമായ പ്രശാന്ത് നാരായണനാണ് ഈ ഉദ്യമത്തിനു നേതൃത്വം നല്‍കുന്നത്. നാട്യശാസ്ത്രം പഠിച്ചുകൊണ്ടുള്ള തുടക്കം. ….read more

ഭാരമതിതാന്തം ഭാരതാന്തം!

ബുദ്ധികൊണ്ടല്ല താനീ ആട്ടക്കഥയെഴുതിയത്, മനസ്സുകൊണ്ടാണെന്ന് പ്രശാന്ത് പറയാറുണ്ട്. യുദ്ധത്തിനെതിരായ സന്ദേശവും സ്ത്രീപക്ഷ നിലപാടുമുള്ളതാണ് ഈ കഥകളി. ഗാന്ധാരി ആദ്യമായി അരങ്ങിലെത്തിയത് ഭാരതാന്തത്തിലൂടെയാണ്. ഒരു കഥാപാത്രം കണ്ണുകെട്ടി രംഗത്തെത്തിയ ആദ്യ കഥകളിയും ഇതുതന്നെ. ചിട്ടകളില്‍ നിന്നു മാറി ഒരു കഥാപാത്രം സദസ്സിനോടു നേരിട്ടു സംസാരിക്കുന്ന ഭാരതാന്തത്തില്‍ നാടകീയത ഏറെയാണ്. ഇന്ന് നാടകകൃത്തും നാടകസംവിധായകനുമായ പ്രശാന്ത് ഈ കഥകളിയില്‍ നാടകീയത വിദഗ്ദ്ധമായി സംയോജിപ്പിച്ചിട്ടുണ്ട്. നാടകരംഗത്ത് എത്തും മുമ്പാണ് അത് സാദ്ധ്യമാക്കിയതെന്നോര്‍ക്കണം. അഭിനയപ്രധാനം എന്നതിനൊപ്പം സാഹിത്യഭംഗിയും ഭാരതാന്തത്തിന്റെ മുഖമുദ്രയാണ്. ഈ സാഹചര്യത്തിലാണ്…

സ്വപ്‌നസഞ്ചാരി

അവതരണത്തിനു വേഗം വഴങ്ങാത്ത കനപ്പെട്ട നാടകമാണ് ഭാസന്റെ ‘സ്വപ്നവാസവദത്തം’. അതുകൊണ്ടുതന്നെ അത് അരങ്ങിലെത്തിയിട്ട് കാലമേറെയായി. കര്‍ണാടകത്തിലെ ഏറ്റവും പ്രധാന നാടകസംഘമായ രംഗായനയാണ് ‘സ്വപ്‌നവാസവദത്ത’യെ വേദിയിലെത്തിക്കുന്നത്. ആ നാടകത്തിനു രംഗാവിഷ്‌ക്കാരം നല്‍കാന്‍ അവര്‍ കണ്ടെത്തിയ നാടകക്കാരന്‍ പ്രശാന്താണെന്നു മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ആ കൈകളില്‍ ഒന്നു കൂടി മുറുകെപ്പിടിച്ചു -‘ഒരിക്കല്‍കൂടി ഒന്നു തൊട്ടോട്ടെ’ എന്ന രീതിയില്‍. ‘ഇങ്ങളൊരു വന്‍ സംഭവാണ് ട്ടാ’ എന്നു മനസ്സില്‍ പറഞ്ഞു. സ്‌കൂള്‍ പഠനകാലം തൊട്ട് അറിയാം. എങ്കിലും, നേരിട്ടു പറഞ്ഞാല്‍ മോശമായാലോ എന്ന ശങ്ക…