2,000 രൂപയുടെ ‘ജന്മി’?!

2,000 രൂപ നിക്ഷേപത്തിന് 1 വര്‍ഷത്തെ ബാങ്ക് പലിശ 4 ശതമാനം നിരക്കില്‍ കിട്ടുന്നത് 80 രൂപ!
2,000 രൂപ വായ്പയ്ക്ക് 1 വര്‍ഷത്തെ ബാങ്ക് പലിശ 15 ശതമാനം നിരക്കില്‍ കൊടുക്കേണ്ടത് 300 രൂപ!!
2,000 രൂപയ്ക്ക് ഭക്ഷണം കഴിച്ചാല്‍ സേവനനികുതി 18 ശതമാനം നിരക്കില്‍ ഈടാക്കുന്നത് 360 രൂപ!!!

ദിന്‍ ബഹുത് അച്ഛെ ഹൈ ഭായിയോം…
….read more

അക്ഷരപ്പിശാച്..?!!!

നരേന്ദ്ര മോദി നടപ്പാക്കിയ പരിപാടിയാണെങ്കില്‍ അതില്‍ പിശകുണ്ടാവും എന്നുറപ്പാണ് ചിലര്‍ക്ക്. പുതിയ 2,000 രൂപ നോട്ടില്‍ ഗുരുതരമായ തെറ്റ് കടന്നു കൂടിയത് അവര്‍ കണ്ടെത്തിയിരിക്കുന്നു. രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന വിവിധ ഭാഷകളില്‍ 2,000 രൂപ എന്ന മൂല്യം എഴുതിയിടത്താണ് പിശക്. അക്ഷരപ്പിശക് അഥവാ അച്ചടിപ്പിശക്! സംഭവം വളരെ ഗൗരമേറിയതാണ്. ഈ നോട്ടും പിന്‍വലിക്കേണ്ടി വരും. പക്ഷേ, ഇത് ശരിയോ തെറ്റോ എന്നു വിലയിരുത്തണ്ടേ?

ഒരു വിഷയത്തിന്റെ പല വശങ്ങള്‍ മനസ്സിലാക്കാന്‍ പ്രയോജനപ്പെടുമെന്ന നിലയില്‍ വിമര്‍ശനം നല്ലതാണ്. എന്നാല്‍, വിമര്‍ശനത്തിനു വേണ്ടിയുള്ള വിമര്‍ശനമാവുമ്പോള്‍, ആ വിമര്‍ശനം കളവാകുമ്പോള്‍, വിമര്‍ശകര്‍ അപഹാസ്യരാവുന്നു.
….read more

ഇതല്ലാതെ വേറെന്ത് പ്രതിവിധി?

ഇത് സാമ്പത്തിക ഭീകരപ്രവര്‍ത്തനമാണ്. ഭീകരര്‍ കള്ളനോട്ടടിച്ച് ഇന്ത്യയില്‍ വിതരണം ചെയ്യുന്നു എന്നാണല്ലോ നമ്മുടെ വിശ്വാസം. ആ വിശ്വാസം നമ്മളെ രക്ഷിക്കില്ല. പാകിസ്താനിലെ ഔദ്യോഗിക കറന്‍സി അച്ചടിക്കുന്ന അതേ കടലാസില്‍ തന്നെയാണ് ഇന്ത്യന്‍ കള്ളനോട്ടും അച്ചടിച്ചിരിക്കുന്നത്. എന്നുവെച്ചാല്‍, പാക് സര്‍ക്കാര്‍ നേരിട്ടാണ് ഇന്ത്യന്‍ കള്ളനോട്ട് അച്ചടിക്കുന്നതെന്നര്‍ത്ഥം. ഇപ്പോഴത്തെ നോട്ട് പിന്‍വലിക്കുന്ന നടപടിക്ക് പ്രാധാന്യമേറുന്നത് അവിടെയാണ്.

ഇന്ത്യന്‍ കള്ളനോട്ട് വ്യവസായത്തിലൂടെ പാകിസ്താന്‍ കുറഞ്ഞത് 500 കോടി രൂപ പ്രതിവര്‍ഷം വരുമാനമുണ്ടാക്കുന്നുണ്ട് എന്നാണ് കണക്കുകള്‍. ഇങ്ങനെ ഉണ്ടാക്കുന്ന പണം ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ തന്നെ പാകിസ്താന്‍ ചെലവിടുന്നു. 1,000 രൂപയുടെ ഒരു കള്ളനോട്ട് അടിക്കുന്നതിന് പാകിസ്താന് ചെലവ് വെറും 39 രൂപയാണ്. എന്നിട്ടത് 350 മുതല്‍ 400 വരെ രൂപയ്ക്ക് ഇന്ത്യയില്‍ ഇടനിലക്കാര്‍ മുഖേന വിറ്റഴിക്കുന്നു. വില്‍ക്കുന്ന പാകിസ്താനും വാങ്ങുന്ന ഇടപാടുകാരനും ഒരേ പോലെ സന്തോഷം, പിടിയിലാവാത്തിടത്തോളം. ഇതുകൊണ്ട് ദോഷം സംഭവിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു മാത്രം.
….read more