ചുമരെഴുത്തില്‍ പിറന്ന കുട്ടിസിനിമ

ഒട്ടേറെ ചോദ്യങ്ങള്‍ ഈ സിനിമ മുന്നോട്ടുവെയ്ക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ ജാതിയും മതവുമില്ലാത്ത പച്ചയായ മനുഷ്യരാണോ? നമ്പൂതിരിപ്പാട് എന്ന വാല് ചുമന്ന സഖാവ് ഇ.എം.ശങ്കരനും പിള്ളയെ ചുമന്ന സഖാവ് പി.കൃഷ്ണനും മേനോനെ ചുമന്ന സഖാവ് സി.അച്യുതനുമെല്ലാം നല്ല ഒന്നാന്തരം കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്ന മറുപടിയില്‍ എല്ലാമടങ്ങിയിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല കോണ്‍ഗ്രസ്സുകാരും ബി.ജെ.പിക്കാരുമെല്ലാം കേരളത്തില്‍ ജാതിരാഷ്ട്രീയമാണ് പ്രാവര്‍ത്തികമാക്കുന്നത്. ജാതിയടിസ്ഥാനത്തില്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്ന ഉദാഹരണം കൂടിയാവുമ്പോള്‍ വാദങ്ങളോട് യോജിക്കാന്‍ പ്രേക്ഷകന്‍ നിര്‍ബന്ധിതനാവുന്നു. മഹാരാജാസിലെ ചുമരെഴുത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഈ കുട്ടിച്ചിത്രം മുന്നോട്ടുവെയ്ക്കുന്ന ചോദ്യങ്ങള്‍ അത്ര കുട്ടിയല്ല.
….read more

Advertisements

നിസാറിന് വില്ലത്തിളക്കം

നിസാര്‍ എന്നോടു പറഞ്ഞത്, പറഞ്ഞുകൊണ്ടിരിക്കുന്നത് വെള്ളിത്തിരയ്ക്കു പിന്നിലെ ഇടപെടലുകളെ കുറിച്ചാണ്. എന്നാല്‍, കഴിഞ്ഞ ദിവസം ടിയാന്‍ നടനായി നടത്തിയ ഇടപെടല്‍ കണ്ടു ഞാന്‍ ഞെട്ടി. ‘കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ’ സ്റ്റൈലില്‍ തന്നെ. ‘നീലച്ചെടയന്‍’ എന്നൊരു ഹ്രസ്വചിത്രം കഴിഞ്ഞ ദിവസം യു ട്യൂബില്‍ റിലീസ് ചെയ്തു. രണ്ട് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രോത്സാഹജനകമായ ഒരു പരീക്ഷണമാണ്. അതിലെ cold blooded villain ആയി നിസാര്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു outspoken വില്ലനല്ല, soft spoken വില്ലന്‍. കിളിമൊഴി പോലത്തെ നിസാറിന്റെ ശബ്ദം പോലും മണി എന്ന വില്ലന് അലങ്കാരമാണ്.
….read more

ഗ്രേസ് വില്ല വില്പനയ്ക്ക്

1988 ആണ് കഥയുടെ പശ്ചാത്തലം. ഗ്രേസ് വില്ല വാങ്ങാന്‍ മാത്യൂസ് എത്തുന്നതു മുതല്‍ അന്തരീക്ഷത്തിലുള്ള ദുരൂഹതയുണ്ട്. സാലി ഗ്രേസിനു മുന്നില്‍ മാത്യൂസ് എത്തുമ്പോള്‍ ദുരൂഹത ഉച്ചസ്ഥായിയിലാണ്. പിന്നെ പതിഞ്ഞ ഒരിറക്കമാണ്. ദുരൂഹതയുടെ ചുരുള്‍ നിവര്‍ത്തി ചിത്രത്തിനു തിരശ്ശീല. ഹെന്റി സ്ലേസറുടെ ചെറുകഥയാണ് ഈ സിനിമയ്ക്ക് ആധാരം. ഒരു പൂര്‍ണ്ണ ഫീച്ചര്‍ ചിത്രത്തിനുള്ള മരുന്നുണ്ടായിരുന്നു. അത് 15 മിനിറ്റില്‍ ഒതുക്കി എന്നതില്‍ ചിത്രത്തിന്റെ അണിയറശില്പികളോട് എനിക്ക് പരാതിയുണ്ട്.
….read more