മാര്‍ക്കിടുന്നവരുടെ ശ്രദ്ധയ്ക്ക്..

ഓഖി ചുഴലിക്കാറ്റിന്റെ വേളയില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മാര്‍ക്കിട്ട് തോല്‍പ്പിക്കുന്ന തിരക്കിലാണല്ലോ എല്ലാവരും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പാളിച്ചയില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളെ ഉടനെ ‘ന്യായീകരണ തൊഴിലാളി’ ആക്കും. അത്തരത്തില്‍ ‘ന്യായീകരണ തൊഴിലാളി’ പട്ടം എനിക്ക് ഉറപ്പിച്ചുകിട്ടാന്‍ പാകത്തിലുള്ളതാണ് ഈ കുറിപ്പ്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ മത്സ്യത്തൊഴിലാളികളുടെ ഒരു വലിയ സംഘമെത്തി. വിഴിഞ്ഞത്തു നിന്നോ പൂന്തുറയില്‍ നിന്നോ മുനമ്പത്തു നിന്നോ ആറാട്ടുപുഴയില്‍ നിന്നോ അല്ല അവര്‍ എത്തിയത്. അങ്ങ് ദൂരെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന്! അവര്‍ക്ക് ഒരഭ്യര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ -‘കടലില്‍ എവിടെയോ കുടുങ്ങിക്കിടക്കുന്ന ഉറ്റവരെ രക്ഷിക്കണം.’
….read more

 

Advertisements

മുതലെടുപ്പിന്റെ ചുഴലി രാഷ്ട്രീയം

ചുഴലിക്കാറ്റ് രൂപപ്പെടുന്നതും അതിന്റെ ആയുസ്സും അത് എവിടെ രൂപപ്പെടുന്നു എന്നതുമാണ് പ്രവചനത്തെ സ്വാധീനിക്കുന്നത്. ഓഖി രൂപംകൊണ്ടത് ശ്രീലങ്കയുടെ പടിഞ്ഞാറന്‍ സമുദ്രത്തിലാണ്. ലക്ഷദ്വീപിനെ ലക്ഷ്യമാക്കിയാണിത് നീങ്ങിയത്. കേവലം ഒന്നര ദിവസം കൊണ്ടാണ് കേരള- തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റ് എത്തിയതെന്നും വിശദീകരണം. ഇത് കൃത്യമായ പ്രവചനങ്ങളെ അസാധ്യമാക്കിയെന്ന് മുന്നറിയിപ്പ് നല്‍കാന്‍ ചുമതലപ്പെട്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ ചുഴലിക്കാറ്റ് ജാഗ്രതാ വിഭാഗം തലവന്‍ തന്നെ പറയുന്നു. അപ്പോള്‍പ്പിന്നെ കേന്ദ്രത്തിന്റെ ഏതു മുന്നറിയിപ്പാണ് കേരള സര്‍ക്കാര്‍ അവഗണിച്ചതെന്ന ചോദ്യമുയരുന്നു. കേന്ദ്ര മുന്നറിയിപ്പ് അവഗണിച്ചതാണ് മത്സ്യത്തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കിയതെന്നാണ് കേന്ദ്ര ഭരണകക്ഷിയുടെ സംസ്ഥാന കക്ഷിക്കാര്‍ പറയുന്നത്. ഇല്ലാത്ത കേന്ദ്ര മുന്നറിയിപ്പ് എങ്ങനെയാണാവോ സംസ്ഥാനം അവഗണിക്കുക?
….read more

വിശ്വാസം, അതാണെല്ലാം…

താന്‍ ഒപ്പമുണ്ട് എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ എല്ലായ്‌പ്പോഴും സാധിക്കുന്നു എന്നതാണ് വി.എസ്.അച്യുതാനന്ദന്‍ എന്ന നേതാവിന്റെ വിജയം. രാഷ്ട്രീയക്കാരോട് മുഴുവന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു നില്‍ക്കുന്ന ജനതയ്ക്കിടയിലേക്ക് തികഞ്ഞ രാഷ്ട്രീയക്കാരനായ ഈ മനുഷ്യന് കടന്നു ചെല്ലാനാവുന്നത് അതിനാല്‍ത്തന്നെയാണ്.
….read more

 

റമീലയുടെ കഥ, റഞ്ചോട് ലാലിന്റെയും…

കേരളത്തെക്കുറിച്ച് വളരെ മോശപ്പെട്ട പ്രചാരണം ശക്തമായി നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. എന്നാല്‍, കേരളം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് ഇനി റഞ്ചോട് ലാലും റമീലയും രവിയും രാജസ്ഥാന്‍കാര്‍ക്ക് പറഞ്ഞുകൊടുക്കും. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി നടത്തുന്ന കുപ്രചാരണങ്ങള്‍ക്കപ്പുറം മറ്റു പലതുമാണ് കേരളം എന്ന് തങ്ങളുടെ അനുഭവത്തെ അടിസ്ഥാനമാക്കി അവര്‍ പറയും. മലയാളികള്‍ക്കു മാത്രമല്ല, ഇവിടെ എത്തിച്ചേരുന്ന മനഃസ്ഥിരത ഇല്ലാത്ത അന്യനാട്ടുകാര്‍ക്കു പോലും കേരളം സുരക്ഷിതമണെന്ന് അവര്‍ പറയും.

നമുക്ക് ഇങ്ങനെയാവാനേ പറ്റൂ..
അതുകൊണ്ടാണ് നമ്മള്‍ മലയാളികളാവുന്നത്…
നമ്മുടെ നാട് കേരളമാകുന്നത്….
….read more

ഓം ആചാരലംഘനായ നമഃ

ശബരിമല സന്നിധാനത്ത് നടന്ന ഒരു ‘ആചാരലംഘനം’ സംബന്ധിച്ച് കൊണ്ടുപിടിച്ച പ്രചാരണം ചില ചേട്ടന്മാര്‍ നടത്തുന്നുണ്ട്. സോപാനത്തിലെത്തിയ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ ഒരു യുവതി അനുഗമിച്ചു എന്നാണ് വാദം. വാദത്തിന് ചിത്രത്തിന്റെ അകമ്പടിയുമുണ്ട്. ദേശീയ ആരോഗ്യ ദൗത്യം ചീഫ് എഞ്ചിനീയര്‍ സി.ജെ.അനിലയാണ് കഥാനായിക. വ്യാജപ്രചാരണം ശുദ്ധ വിഡ്ഡിത്തം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!! ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ പ്രായം സംബന്ധിച്ച് ഔദ്യോഗിക രേഖ അവരുടെ ഓഫീസില്‍ ഉണ്ടാവും. പ്രചാരകരില്‍ ഒരാള്‍ പോലും അതൊന്ന് അന്വേഷിക്കാന്‍ മെനക്കെട്ടില്ല. എങ്കില്‍ ഈ അബദ്ധം പറ്റില്ലായിരുന്നു.

‘ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല’ -സന്തൂര്‍ സോപ്പിന്റെ പരസ്യം ഓര്‍മ്മ വരുന്നു. പാവം ചേട്ടന്മാര്‍!!! ഹിന്ദുക്കളെ മുഴുവന്‍ നാണം കെടുത്താന്‍ ഓരോരുത്തന്മാര്‍ വന്നോളും…
….read more

നാട്യം.. രസം… പൊരുള്‍….

നാട്യശാസ്ത്രത്തിന്റെ നിയതരൂപം ഇന്ന് ലഭ്യമല്ല. പൂര്‍ണ്ണ രൂപത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നതു തന്നെ കാരണം. നാട്യം സംബന്ധിച്ച അറിവുകള്‍ ഇന്ന് ഏഷ്യയിലെ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള കലാവിദഗ്ദ്ധരുടെ കൈവശം അവശേഷിക്കുന്ന അറിവ് കണ്ടെത്തി കഴിവിന്റെ പരമാവധി പ്രായോഗിക തലത്തിലെത്തിക്കാനുള്ള ശ്രമത്തിന് തിരുവനന്തപുരത്ത് തുടക്കമാവുകയാണ്. മോഹന്‍ലാലിനെയും മുകേഷിനെയും അരങ്ങിലെത്തിച്ച ഛായാമുഖിയുടെ സൃഷ്ടാവ് എന്ന നിലയില്‍ ശ്രദ്ധേയനായ നാടകപ്രവര്‍ത്തകനും പ്രിയ സുഹൃത്തുമായ പ്രശാന്ത് നാരായണനാണ് ഈ ഉദ്യമത്തിനു നേതൃത്വം നല്‍കുന്നത്. നാട്യശാസ്ത്രം പഠിച്ചുകൊണ്ടുള്ള തുടക്കം.
….read more

നെഹ്‌റാ ജീ…

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കു ശേഷം കണ്ട ഏറ്റവും വേദനാജനകമായ വിടവാങ്ങല്‍ എന്നാണ് ഏറെക്കാലം നെഹ്‌റയ്‌ക്കൊപ്പം കളിച്ച ജവഗല്‍ ശ്രീനാഥ് പറഞ്ഞത്. ഒരു പച്ച മനുഷ്യനെന്ന നിലയിലുള്ള വിനയം നിറഞ്ഞ പെരുമാറ്റമാണ് നെഹ്‌റയെ എല്ലാവരുടെയും സ്‌നേഹത്തിനു പാത്രമാക്കിയത് -നെഹ്‌റാ ജി ആക്കിയത്. നെഹ്‌റ തീര്‍ച്ചയായും വലിയ കളിക്കാരനല്ല. പക്ഷേ, അങ്ങേയറ്റം മാന്യനായ കളിക്കാരനാണ്, മനുഷ്യനാണ്. വിരമിക്കലിനെക്കുറിച്ച് നെഹ്‌റ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം വ്യക്തമാക്കുന്നു.സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കു ശേഷം കണ്ട ഏറ്റവും വേദനാജനകമായ വിടവാങ്ങല്‍ എന്നാണ് ഏറെക്കാലം നെഹ്‌റയ്‌ക്കൊപ്പം കളിച്ച ജവഗല്‍ ശ്രീനാഥ് പറഞ്ഞത്. ഒരു പച്ച മനുഷ്യനെന്ന നിലയിലുള്ള വിനയം നിറഞ്ഞ പെരുമാറ്റമാണ് നെഹ്‌റയെ എല്ലാവരുടെയും സ്‌നേഹത്തിനു പാത്രമാക്കിയത് -നെഹ്‌റാ ജി ആക്കിയത്. നെഹ്‌റ തീര്‍ച്ചയായും വലിയ കളിക്കാരനല്ല. പക്ഷേ, അങ്ങേയറ്റം മാന്യനായ കളിക്കാരനാണ്, മനുഷ്യനാണ്. വിരമിക്കലിനെക്കുറിച്ച് നെഹ്‌റ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം വ്യക്തമാക്കുന്നു.

It’s always good to retire when people are asking WHY rather than WHY NOT!!

….read more